വലിയ എലിവാലൻ വാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാരത്തവിട്ട് നിറമുള്ള ഈ വാവലിന്റെ തലയും ശരീരത്തിന്റെ മുകള്ഭാഗത്തും നീളം കുറഞ്ഞ രോമങ്ങളുണ്ട്. മുഖവും ചെവികളും കൈകാലുകളേ ബന്ധിപ്പിക്കുന്ന ചർമങ്ങളും താഴ്ഭാഗവും രോമാവൃതമല്ല ,നീളമുള്ള വാലുണ്ട്. പക്ഷേ ,ഇതിനു മുൻകൈയുടെയത്ര നീളമില്ല

പെരുമാറ്റം[തിരുത്തുക]

ആണും പെണ്ണും വ്യത്യസ്ത കോളനികളിൽ ആണ് താമസിക്കുന്നത്. തെളിച്ചമുള്ള പ്രകാശം പരിചയമുള്ളതാണെങ്കിലും ശല്യപെടുത്തിയാൽ പറന്നുപോകുന്നതിനു മുൻപ് ഞണ്ട് ഇഴയുന്നത് പോലെ മേൽക്കൂരയിൽ കൂടി നീങ്ങും. ദുർബലമായ ചിറകടിയോടു കൂടിയാണ് പറക്കൽ വൈകുന്നേരങ്ങളിൽ വൈകി സജീവമാകുന്ന ഈ വാവൽ 1500 എണ്ണം വരെയുള്ള വലിയ കൂട്ടമായാണ് കഴിയുന്നത്.

വലിപ്പം[തിരുത്തുക]

കൈകളുടേതടക്കം നീളം 5.9-7.4cm. ശരീരത്തിന്റെ മൊത്തം നീളം 6-8.4cm.


ആവാസം കാണപ്പെടുന്നത്[തിരുത്തുക]

ഇന്ത്യയിലെ ഉണങ്ങി വരണ്ട പ്രെദേശങ്ങൾ, പ്രേത്യേകിച്ചും ഗുജറാത്ത്, മദ്യപ്രദേശിന്റെ ഭാഗങ്ങൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും. മരുഭൂമിയും ഇതിൽ ഉൾപെടും. ഗുഹകളിലും ടണലുകളിലും ഉപയോഗമില്ലാത്ത കെട്ടിടങ്ങളിലും വീടുകളിലും കാണാം.

"https://ml.wikipedia.org/w/index.php?title=വലിയ_എലിവാലൻ_വാവൽ&oldid=2582475" എന്ന താളിൽനിന്ന് ശേഖരിച്ചത്