വലിയോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജില്ല = മലപ്പുറം താലൂക്ക് =തിരുരങ്ങാടി ബ്ലോക്ക്‌ = വേങ്ങര പഞ്ചായത് = വേങ്ങര പോസ്റ്റ്‌ = വലിയോറ പിൻ നമ്പർ = 676304

വലിയോറ എന്ന സ്ഥലം കേരളത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ ഒരു കൊച്ചു സ്ഥലമാണ്‌. വേങ്ങര പഞ്ചായത്തിലെ പതിനൊന്നാം വാർഡ്‌ മുതൽ പതിനെട്ടാം വാർഡ്‌ വരെയുള്ള പ്രദേശമാണിത്

വലിയോറയുടെ ഒരു ഭാഗത്ത്‌ കൂടി കടലുണ്ടി പുഴ ഒഴുകുന്നു. ഒരു ഭാഗത്ത്‌ വലിയോറ പാടവും മറുഭാഗത് മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പതയുമാണ് . ചിനക്കൽ,പുത്തനങ്ങാടി മുതലമാട്‌ പാണ്ടികശാല എന്നിവ വലിയോറയിലെ പ്രധാന സ്ഥലങ്ങൾആണ് കേരളത്തിലെ തന്നെ ആദ്യത്തെ ഗൾഫ്‌ പോക്കറ്റുകളിൽ ഒന്നാണ് ഈ സ്ഥലം. വലിയൊരു വിഭാഗം ഇന്ന് പ്രവാസികൾ ആണ്. വലിയോറയിൽ രണ്ട് ഹൈസ്കൂളും രണ്ട് യൂ പി സ്കൂളുകളും ഉണ്ട്. വലിയോറയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുണ്ടുർച്ചോല ഭഗവതി ക്ഷേത്രം.വലിയോറയിലെ പ്രസിദ്ധമായ നേർച്ചയാണ് മാടപ്പാളിയാറം നേർച്ച

ഇവിടെ ഉള്ളവരുടെ പ്രദാന വരുമാന മാർഗ്ഗം ഗൾഫ്‌ പണമാണ് കൂടാതെ വലിയോറ പാടത്തിന്റെയും കുറുകപടത്തിന്റെയും  അരികിൽ ആയതുകൊണ്ട് കൃഷിയും പ്രദാന വരുമാന മാർഗ്ഗമാണ് .വലിയോറയിലെ പ്രധാന കൃഷിയിനങ്ങൾ  തെങ്ങ്,കവുങ്ങ്,നെല്ല്,വാഴ,കപ്പ, എന്നിവയാണ്. പ്രധാന പച്ചകറി വിളകൾ. വേണ്ട,പയർ,ചിരങ്ങ,മത്തൻ, എന്നിവയും പരക്കെ കൃഷിചെയ്യുന്നു.കുറച്ചുകാലങ്ങളായി തണ്ണിമത്തൻ(ബത്തക) കൃഷി ചെയുന്നു

വലിയിറയിലെ പ്രധാന സ്ഥലപേരുകൾ

1 അരികുളം 2 തറയിട്ടാൽ 3 പുലരി 4 ചുള്ളിപറമ്പ്‌ 5 ചിനക്കെൽ 6 അമരിപടി 7 പുത്തനങ്ങാടി 8 മിനിബസാർ 9 പറമ്മൽ 10കക്കമ്പർ സിറ്റി 11പടിക്കപറ 12അടക്കപുര 13മുതമാട്‌ 14കളിക്കടവ് 15പണ്ടികശാല 16മണ്ണില്പിലാക്കൽ

www.Valiyoraonline.In

more www.keralainfo.mobie.in/VALIYORA

"https://ml.wikipedia.org/w/index.php?title=വലിയോറ&oldid=2584319" എന്ന താളിൽനിന്ന് ശേഖരിച്ചത്