വലയസൂര്യഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലയ സൂര്യഗ്രഹണം

ഭൂമി സൂര്യനെ ചുറ്റുന്നു. ചന്ദ്രൻ ഭൂമിയെയും ചുറ്റുന്നു.തന്മൂലം മാസത്തിലൊരിക്കൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തും. ചന്ദ്രൻ മധ്യഭാഗത്തായി സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തുമ്പോൾ ചന്ദ്രൻറെ നിഴൽ ഭൂമിയിൽ വീഴുന്നു. ഇതാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണം സംഭവിക്കുന്നത് പകൽ ആയിരിക്കും. എന്നാൽ ആ രാത്രിയിൽ അമാവാസി ആയിരിക്കും. എല്ലാമാസവും അമാവാസി ദിനം സുര്യഗ്രഹണം സംഭവിക്കാറില്ല. കാരണം എല്ലാ അമാവാസിയിലും സൂര്യനും ചന്ദ്രനും ഭൂമിയും അതീവ കൃത്യമായരേഖയിൽ എത്തുന്നില്ല. കൃത്യമായ നേർരേഖയിൽ എത്തുമ്പോൾ മാത്രമാണ് ആണ് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുകയും സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വലയസൂര്യഗ്രഹണം&oldid=3267341" എന്ന താളിൽനിന്ന് ശേഖരിച്ചത്