വലന്റിന അബു ഒഖ്‌സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലസ്തീനിയൻ അഭിനേത്രിയും നാടക സംവിധായകയും കവയിത്രിയും നാടക രചയിതാവുമാണ് വാലന്റിന അബു ഒഖ്‌സ (English: Valantina Abu Oqsa )

ആദ്യകാല ജീവിതം[തിരുത്തുക]

1967 ഡിസംബർ മൂന്നിന് വടക്കൻ ഫലസ്തീനിലെ അപ്പർ ഗലീലിയിലെ മഹ്‌ലിയ ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ കുടുംബസമേതം ഇസ്രയേലിലെ ഹൈഫയിൽ താമസിക്കുന്നു. [1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ക്യാപ് ടൗണിൽ നടന്ന പത്താമത് അന്താരാഷ്ട്ര വനിതാ നാടകകൃത്ത് കോൺഫ്രൻസ് മാനേജിങ് കമ്മിറ്റി അംഗമായിരുന്നു[2]. 1986ൽ ജെറുസലേമിൽ അൽ ഹകവത്തി നാടക ഗ്രൂപ്പ് ആരംഭിച്ചു[3]. നിർമ്മാതാവ്, എഴുത്തുകാരി, സംവിധായക എന്നീ നിലകളിൽ പ്രശസ്തയാണ്. ഫലസ്തീനിയൻ തിയേറ്റർ ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളാണ്. [4]

അവലംബം[തിരുത്തുക]

  1. "Palestinian playwright wins 2012 Etel Adnan Award". Retrieved 2016-07-07.
  2. Tenth International Women Playwrights Conference (WPIC)
  3. Al Hakawati theater Group
  4. "Palestinian theater League". Archived from the original on 2018-01-31. Retrieved 2021-08-18.
"https://ml.wikipedia.org/w/index.php?title=വലന്റിന_അബു_ഒഖ്‌സ&oldid=3644495" എന്ന താളിൽനിന്ന് ശേഖരിച്ചത്