വരുൺ ധവാൻ
വരുൺ ധവാൻ | |
---|---|
![]() വരുൺ 2017-ൽ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ്[1] |
സജീവ കാലം | 2010– |
മാതാപിതാക്ക(ൾ) | ഡേവിഡ് ധവാൻ |
ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ[2]. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം.[3] കരൺ ജോഹർ സംവിധാനം ചെയ്തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ്, വരുൺ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ചലച്ചിത്ര സംവിധായകനായ ഡേവിഡ് ധവാൻ ഇദ്ദേഹത്തിന്റെ പിതാവാണ് .
വ്യക്തി ജീവിതം[തിരുത്തുക]
1987 ഏപ്രിൽ 24-ന് മുംബൈയിലാണ് വരുൺ ധവാൻ ജനിക്കുന്നത്. പിതാവ് ഡേവിഡ് ധവാൻ സിനിമ സംവിധായകനാണ്. മാതാവ് കരുണ ധവാൻ. നോട്ടിങ്ങാം ട്രെന്റ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദധാരിയാണ് വരുൺ. അഭിനയ ജീവിതത്തിനു മുന്നോടിയായി 2010-ൽ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ കരൺ ജോഹറിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. രോഹിത് ധവാനാണ്, വരുണിന്റെ മൂത്ത സഹോദരൻ.
ചലച്ചിത്ര ജീവിതം[തിരുത്തുക]
2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് വരുൺ സിനിമ രംഗത്തെത്തിയത്. കരൺ ജോഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ തന്നെയാണ് സിദ്ധാർഥ് മൽഹോത്രയും, ആലിയ ഭട്ടും ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വരുൺ അവതരിപ്പിച്ച രോഹൻ നന്ദ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടി. 2014-ൽ പുറത്തിറങ്ങിയ മേ തേരാ ഹീറോ എന്ന ചിത്രമാണ് വരുണിന്റെ രണ്ടാമത്തെ ചിത്രം. ഇല്ലിയേന ഡിക്രൂസ്, നർഗീസ് ഫക്രി എന്നിവർ ആയിരുന്നു നായികമാർ. വരുണിന്റെ പിതാവ് ഡേവിഡ് ധവാൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശശാങ്ക് കൈതാന് സംവിധാനം ചെയ്‌ത ഹംപ്റ്റി ശർമ്മ കി ദുൽഹനിയ എന്ന ചിത്രത്തിലും വരുൺ ഈ വര്ഷം അഭിനയിച്ചു. ആലിയ ഭട്ടായിരുന്നു ഈ ചിത്രത്തിലെ നായിക. നൂറു കോടിക്കു മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം വൻ വിജയമായിരുന്നു.
ശ്രീറാം രാഘവൻ സംവിധാനം ചെയ്തു 2015-ൽ പുറത്തിറങ്ങിയ ബദ്‌ലാപ്പൂർ എന്ന ചിത്രം വരുണിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു. ശ്രദ്ധ കപൂറിനൊപ്പം എ ബി സി ഡി 2 എന്ന ചിത്രത്തിലും, ഷാറൂഖ് ഖാനൊപ്പം ദിൽവാലെ എന്ന ചിത്രത്തിലും വരുൺ ഈ വർഷം മുഖം കാണിച്ചു.ജോൺ അബ്രഹാമിനൊപ്പം അഭിനയിച്ച ഡിഷ്യും ആണ് 2016-ലെ വരുണിന്റെ ഏക ചിത്രം. ജുനൈദ് അൻസാരി എന്ന കഥാപാത്രത്തെ ആണ് വരുൺ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 2017-ൽ വരുണിനു രണ്ടു റിലീസുകൾ ഉണ്ടായിരുന്നു. ബദരീനാഥ് കി ദുൽഹനിയ, ജൂദ്വ 2. സൂപ്പർ ഹിറ്റു ആയി മാറിയ ഹംപ്റ്റി ശർമ കി ദുൽഹനിയ എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ബദരീനാഥ് കി ദുൽഹനിയ. ആലിയ ഭട്ടും വരുൺ ധവാനും നായികാ നായകന്മാരായി വന്ന ഈ ചിത്രം സംവിധാനം ചെയ്തത് ശശാങ്ക് കൈതാന് ആയിരുന്നു. ജൂദ്വ എന്ന പേരിൽ പുറത്തറങ്ങിയ സൽമാൻ ഖാൻ ചിത്രത്തിന്റെ റീബൂട്ട് ആയിരുന്നു ജൂദ്വ 2. ജാക്യുലിന് ഫെർണാണ്ടസും തപ്‌സി പന്നുവും ആയിരുന്നു ഈ ചിത്രത്തിൽ വരുണിന്റെ നായികമാർ. 2018-ൽ വരുൺ അതിഥി താരമായി വന്ന വെൽക്കം ടു ന്യൂയോർക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ റിലീസ്. ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടി. 2018 ഏപ്രിൽ 13-നാണു ഒക്ടോബർ പ്രേക്ഷകർക്ക് മുന്നിൽ പ്രദര്ശനത്തിന് എത്തിയത്.
സിനിമകൾ[തിരുത്തുക]
![]() |
Denotes films that are in production |
Year | Film | Role | Notes |
---|---|---|---|
2010 | My Name Is Khan | — | Assistant director |
2012 | Student of the Year | Rohan Nanda | |
2014 | Main Tera Hero | Sreenath "Seenu" Prasad | |
2014 | Humpty Sharma Ki Dulhania | Rakesh "Humpty" Sharma | Also playback singer for song "Lucky Tu Lucky Me" |
2015 | Badlapur | Raghav "Raghu" Purohit | |
2015 | ABCD 2 | Suresh "Suru" Mukund | Also playback singer for song "Happy Birthday" |
2015 | Dilwale | Veer Randhir Bakshi | |
2016 | Dishoom | Junaid Ansari | |
2017 | Badrinath Ki Dulhania | Badrinath "Badri" Bansal | |
2017 | Judwaa 2 | Raja / Prem Malhotra | |
2018 | Welcome to New York | Himself | Special appearance in song "Smiley Song"[4] |
2018 | October | Danish "Dan" Walia | |
2018 | Nawabzaade ![]() |
Himself | Special appearance in song "High Rated Gabru"[5] |
2018 | Sui Dhaaga ![]() |
Mauji | Filming[6] |
2019 | Kalank ![]() |
TBA | Filming[7] |
ഡബ്ബിംഗ് റോളുകൾ[തിരുത്തുക]
ലൈവ് ആക്ഷൻ ഫിലിംസ്[തിരുത്തുക]
Film | Actor(s) | Character(s) | Dub Language | Original Language | Dubbed Year Release | Original Year Release | Notes |
---|---|---|---|---|---|---|---|
Captain America: Civil War | Chris Evans | Steve Rogers / Captain America | Hindi | English | 2016 | 2016 | Joy Sengupta dubbed this character in previous and next MCU movies. |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "വരുൺ ധവാൻ-അഭിനേതാവ്". TOI.
- ↑ "Varun Dhawan". Forbes. ശേഖരിച്ചത് 19 April 2018.
- ↑ "2017 Forbes India Celebrity 100: Meet the 30 highest-earning celebrities". Forbes. 22 ഡിസംബർ 2017. മൂലതാളിൽ നിന്നും 12 ഫെബ്രുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഫെബ്രുവരി 2018.
- ↑ Roy, Priyanka (26 February 2018). "Totally Unwelcome". The Telegraph. ശേഖരിച്ചത് 26 February 2018.
- ↑ Shiksha, Shruti (29 December 2017). "Varun Dhawan And Shraddha Kapoor Team Up For A 'High Rated' Performance. Details Here". NDTV. ശേഖരിച്ചത് 29 December 2017.
- ↑ "Sui Dhaaga first look: Varun Dhawan and Anushka Sharma are the perfect small-town couple". The Indian Express. 13 ഫെബ്രുവരി 2018. മൂലതാളിൽ നിന്നും 13 ഫെബ്രുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഫെബ്രുവരി 2018.
- ↑ "Kalank: Varun-Alia, Madhuri-Sanjay to share screen space in Karan Johar's next". The Indian Express. 18 April 2018. ശേഖരിച്ചത് 18 April 2018.
{{cite news}}
: CS1 maint: url-status (link) - ↑ "Big Star Awards 2012 / 2013 – Winners, Nominations". Indicine. 17 ഡിസംബർ 2012. മൂലതാളിൽ നിന്നും 13 ജൂലൈ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2014.
- ↑ "Bollywood Business Awards 2012". ETC Bollywood Business (Youtube). 7 ജനുവരി 2013. മൂലതാളിൽ നിന്നും 29 ജൂൺ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഫെബ്രുവരി 2014.
Event occurs at 30:28
{{cite web}}
: Cite has empty unknown parameter:|3=
(help) - ↑ "Varun Dhawan— Awards". Bollywood Hungama. മൂലതാളിൽ നിന്നും 16 ജനുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഒക്ടോബർ 2013.
- ↑ "Nominations for 19th Annual Colors Screen Awards". മൂലതാളിൽ നിന്നും 5 ജനുവരി 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ജനുവരി 2013.
- ↑ "Lions Gold Awards Winners 2013". Indicine. മൂലതാളിൽ നിന്നും 23 ജനുവരി 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2013.
- ↑ "Zee Cine Awards 2013: Team 'Barfi!', Vidya Balan, Salman Khan bag big honours". മൂലതാളിൽ നിന്നും 23 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ജനുവരി 2013.
- ↑ "Stardust Awards 2013: list of winners". NDTV. മൂലതാളിൽ നിന്നും 30 ജനുവരി 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2013.
- ↑ "Nominations for Stardust Awards 2013". Bollywood Hungama. മൂലതാളിൽ നിന്നും 25 ജനുവരി 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2013.
- ↑ "Star Guild Awards — Nominees". Star Guild Awards. മൂലതാളിൽ നിന്നും 6 മാർച്ച് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഒക്ടോബർ 2013.
- ↑ "TOIFA Awards 2013 Nominations". Indicine. മൂലതാളിൽ നിന്നും 31 മേയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2013.
- ↑ "Winners of Stardust Awards 2014". Bollywood Hungama. 15 ഡിസംബർ 2014. മൂലതാളിൽ നിന്നും 15 ഡിസംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഡിസംബർ 2014.
- ↑ "Nominations for Stardust Awards 2014". Bollywood Hungama. 8 ഡിസംബർ 2014. മൂലതാളിൽ നിന്നും 10 ഡിസംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഡിസംബർ 2014.
- ↑ "21st Annual Life OK Screen Awards nominations". The Indian Express. 8 ജനുവരി 2015. മൂലതാളിൽ നിന്നും 8 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ജനുവരി 2015.
- ↑ 21.0 21.1 "Nominations for 10th Renault Star Guild Awards". Bollywood Hungama. 8 ജനുവരി 2015. മൂലതാളിൽ നിന്നും 11 ജൂലൈ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ജനുവരി 2015.
- ↑ 22.0 22.1 22.2 "Big Star Entertainment Awards Nominations List 2014". Reliance Broadcast Network. മൂലതാളിൽ നിന്നും 16 December 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 December 2014.
- ↑ "Crowd Favourites". The Indian Express. 3 ജനുവരി 2015. മൂലതാളിൽ നിന്നും 3 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 ജനുവരി 2015.
- ↑ "Winners of IIFA Awards 2015". Bollywood Hungama. 7 ജൂൺ 2015. മൂലതാളിൽ നിന്നും 16 ഓഗസ്റ്റ് 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ജൂൺ 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ff16
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 26.0 26.1 "'Prem Ratan Dhan Payo' leads BIG Star Entertainment Awards 2015". The Indian Express. മൂലതാളിൽ നിന്നും 28 ജനുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജനുവരി 2016.
- ↑ "Nominations for 11th Renault Star Guild Awards". Bollywood Hungama. മൂലതാളിൽ നിന്നും 30 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഡിസംബർ 2015.
- ↑ "Check out the IIFA 2016 nominations full list here". Daily News and Analysis. 27 മേയ് 2016. മൂലതാളിൽ നിന്നും 30 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മേയ് 2016.
- ↑ "Zee Cine Awards 2017 comeplete winners list: Alia Bhatt, Amitabh Bachchan bag top honours". Indian Express. 12 മാർച്ച് 2017. മൂലതാളിൽ നിന്നും 10 നവംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 നവംബർ 2017.
- ↑ "Star Screen Awards 2016 winners list: Pink wins big, Big B-Alia get best actor and actress award". InToday.in. മൂലതാളിൽ നിന്നും 5 ഡിസംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഏപ്രിൽ 2017.
- ↑ "Star Screen Awards 2016 winners: Amitabh Bachchan-starrer Pink bags four awards, Alia Bhatt receives best actress". IndianExpress.com. 5 ഡിസംബർ 2016. മൂലതാളിൽ നിന്നും 20 ഡിസംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഏപ്രിൽ 2017.
- ↑ "iifa-2017: Alia Bhatt, Shahid Kapoor win Best Actors for Udta Punjab, here's the full list of IIFA winners. See photos, videos". Indian Express. 17 ജൂലൈ 2017. മൂലതാളിൽ നിന്നും 20 ഓഗസ്റ്റ് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 നവംബർ 2017.
- ↑ "Star Screen Awards 2018: Here's The Complete List Of Winners!". Desimartini (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 1 ജനുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ജനുവരി 2018.
- ↑ "Nominations for the 63rd Jio Filmfare Awards 2018". filmfare.com (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 19 ജനുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ജനുവരി 2018.
- ↑ "Lions Gold Awards 2018: Complete winners list and Red Carpet pictures | Free Press Journal". Free Press Journal (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-01-25. ശേഖരിച്ചത് 2018-03-10.
- ↑ "Winners of Zee Cine Awards 2018 - Eastern Eye". Eastern Eye (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). 20 ഡിസംബർ 2017. മൂലതാളിൽ നിന്നും 22 ഡിസംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഡിസംബർ 2017.
- ↑ "Zee Cine Awards 2018: Check out the nominations list | Free Press Journal". www.freepressjournal.in (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 14 ഡിസംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഡിസംബർ 2017.