വരുൺ അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരുൺ അഗർവാൾ
വരുൺ അഗർവാൾ
വരുൺ അഗർവാൾ
ജനനം (1987-12-06) 6 ഡിസംബർ 1987  (36 വയസ്സ്)
ബാഗ്ലൂർ, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, സംരംഭകൻ, സിനിമാനിർമാതാവ്
ദേശീയതIndian
ശ്രദ്ധേയമായ രചന(കൾ)How I Braved Anu Aunty and Co-Founded A Million Dollar Company
വെബ്സൈറ്റ്
varunagarwal.in


വരുൺ അഗർവാൾ (ജനനം 6 ഡിസംബർ 1987), ഒരു പുതുമുഖ ഇന്ത്യൻ വ്യവസായ സംരംഭകൻ, സിനിമാ സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തൻ. അദ്ദേഹം മൂന്ന് കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. ലാസ്റ്റ് മിനിറ്റ് ഫിലിംസ്, അൽമ മാറ്റർ എന്നീ സ്ഥാപനങ്ങളുടെയും റെറ്റികുലർ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൻ്റെയും ഉടമയായ കോടീശ്വരനായ സംരംഭകനാണിന്ന് വരുൺ എന്ന ചെറുപ്പക്കാരൻ. ഹൗ ഐ ബ്രെയ് വ്ഡ് അനു ആൻറ്റി, കോ-ഫൌണ്ടഡ് എ മില്യൺ ഡോളർ കമ്പനി എന്ന അദ്ദേഹത്തിൻ്റെ നോവൽ ദേശീയ തലത്തിൽ ഏറ്റവും കോപ്പികൾ വിറ്റഴിഞ്ഞ ഗ്രന്ഥമാണ്.

22ാം വയസ്സിൽ ബോളിവുഡ് താരം പ്രീതി സിൻ്റയെ നായികയാക്കി എ.ആർ. റഹ്മാൻ്റെ സംഗീതത്തിൽ വാണിജ്യപരസ്യം ചെയ്യാവുന്ന വിധം അദ്ദേഹം വളർന്നു. ഇന്ത്യയൊട്ടുക്കുമുള്ള വിവിധ കോളേജു വിദ്യാർഥികൾക്കായി കസ്റ്റമൈസ്ഡ് ടീഷർട്ടുകൾ ഡിസൈൻ ചെയ്യുന്ന സംരംഭമാണ് അൽമ മാറ്റർ. 'ചിന്ത നിർത്തി ജോലി തുടങ്ങുക' എന്ന തത്ത്വത്തിലൂന്നി അദ്ദേഹം തുടങ്ങിയ സംരംഭങ്ങളെല്ലാം വൻ വിജയമായി മാറി. ഹോസറ്റൽ ഫീസിൽ നിന്ന് മിച്ചം പിടിച്ച് അദ്ദേഹം തുടങ്ങിയ സംരംഭങ്ങൾ വൻ വിജയമായതോടെ ധാരാളം അവസരങ്ങളും കോടിക്കണക്കിന് സമ്പത്തും അദ്ദേഹത്തെ തേടിയെത്തി. ഇന്നദ്ദേഹം നല്ല ഒരു മോട്ടിവേറ്റർ കൂടിയാണ്. [1]

അവലംബം[തിരുത്തുക]

  1. "വരുൺ അഗർവാളിൻ്റെ മിഡാസ് ടച്ച് - ലേഖനം" (in മലയാളം). Archived from the original on 2019-07-16. Retrieved 2018-11-10. {{cite news}}: Cite has empty unknown parameter: |3= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വരുൺ_അഗർവാൾ&oldid=3644484" എന്ന താളിൽനിന്ന് ശേഖരിച്ചത്