വരാഹി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിച്ച് കർണാടക സംസ്ഥാനത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് വരാഹി നദി. താഴ്‌ന്ന പ്രദേശങ്ങളിൽ ഇത് ഹലാഡി അല്ലെങ്കിൽ ഹലാഡി നദി എന്നും അറിയപ്പെടുന്നു. ഈ നദി ഹലഡി, ബസ്രുർ, കുന്ദാപുര, ഗങ്കോല്ലി എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു. പഞ്ചഗംഗവാലി നദികൾ എന്നറിയപ്പെടുന്ന സൗപർണ്ണിക നദി, കേഡക നദി, ചക്ര നദി, കുബ്ജ നദി എന്നീ നദികളുമായി വരാഹിനദി ചേരുന്നു. അതിനുശേഷം അറബികടലിൽ ലയിക്കുന്നു. പഞ്ച എന്നാൽ കന്നഡയിൽ അഞ്ച് എന്നും ഗംഗ എന്നാൽ സംസ്കൃതത്തിൽ നദി എന്നും അർത്ഥം. പുരാണമനുസരിച്ച് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് വരാഹ. വരാഹയുടെ ഭാര്യയാണ് വരാഹി.

ഭൂമിശാസ്ത്രം[തിരുത്തുക]

പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി അറബിക്കടലിലേക്ക് ഒഴുകുന്നു. ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലെ ആഗുംബെയ്ക്കടുത്തുള്ള "ഹെബ്ബഗിലു" എന്നസ്ഥലത്താണ് ഇതിന്റെ ഉത്ഭവം.[1] സമുദ്രനിരപ്പിൽനിന്ന് 730 മീറ്റർ (2,400 അടി) മുകളിലാണ് ഈ നദിയുടെ ഉത്ഭവം. ഷെട്ടികോപ്പ,[2] ഹാലിഗെ, കൊല്ലവാടി, ബംഗരഗള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പോഷകനദികൾ വരാഹിയിൽ ചേരുന്നു. വാർഷിക മഴ 20–1,280 സെന്റിമീറ്റർ (0.66–41.99 അടി) വരെ വ്യത്യാസപ്പെടുന്നു.[3] കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദപുരയ്ക്കടുത്തു വച്ച് ഈ നദി അറബി കടലിൽ ചേരുന്നു.

കുഞ്ചിക്കൽ വെള്ളച്ചാട്ടം[തിരുത്തുക]

ഷിമോഗയിലെ ഹൊസനഗര താലൂക്കിലാണ് ഈ വെള്ളച്ചാട്ടം. നദിയുടെ ഉത്ഭവത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ (82,000 അടി) അകലെയാണിത്. 455 മീറ്റർ (1,493 അടി) ഉയരത്തിൽ വെള്ളച്ചാട്ടമുണ്ട്. ഇത് കുഞ്ചിക്കൽ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നു.[1] വെള്ളച്ചാട്ടം നേരിട്ട് വീഴുന്നില്ല, മറിച്ച് പാറകളിലൂടെയും പാറക്കെട്ടുകളിലൂടെയും വിവിധ തട്ടുകളായി ഒഴുകുന്നു. വരാഹി ജലവൈദ്യുത പദ്ധതിക്കായി മണി ഗ്രാമത്തിന് സമീപം അണക്കെട്ട് നിർമ്മിച്ച ശേഷം ഈ വെള്ളച്ചാട്ടങ്ങളിലെ ജലപ്രവാഹം വളരെ കുറഞ്ഞു. ഇപ്പോൾ വെള്ളച്ചാട്ടം മഴക്കാലത്ത് മാത്രമാണ്.

വരാഹി ജലവൈദ്യുത പദ്ധതി[തിരുത്തുക]

വരാഹി നദിക്ക് കുറുകെ മണി ഡാം (മണിബയിൽ ഗ്രാമത്തിനടുത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്)[4] എന്നറിയപ്പെടുന്ന ഒരു ജലവൈദ്യുത അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. വൈദ്യുതി ഉൽപാദനം ഭൂഗർഭത്തിലാണ് നടക്കുന്നത്.[5] ഈ നദിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന കെപി‌സി‌എൽ നിർമ്മിച്ച ഒരു ഭൂഗർഭ വൈദ്യുത നിലയം ഉഡുപ്പി ജില്ലയിലെ ഹൊസംഗടിക്കടുത്ത് സ്ഥിതിചെയ്യുന്നു.[1] ഷിമോഗ ജില്ലയിലെ മസ്തികട്ടയ്ക്കടുത്തുള്ള യാദൂറിനടുത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 1979 മുതൽ ഉഡുപ്പി ജില്ലയിലെ സിദ്ധപുര ഗ്രാമത്തിന് സമീപം വരാഹി നദിയിലെ വെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വരാഹി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മിച്ചിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 "Varahi Hydro Electric Project". Karnataka Power Corporation Limited. മൂലതാളിൽ നിന്നും 2012-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-03.
  2. "Shettykoppa". Wikimapia.org. ശേഖരിച്ചത് 2013-05-16.
  3. "Wallingford Handbook" (PDF). മൂലതാളിൽ (PDF) നിന്നും 2013-07-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-16.
  4. Govindappa D. Arekal, S. N. Ramaswamy, M. Radhakrishna Rao (2001). Flora of Shimoga District, Karnataka. Mysore,India: Prasaranga. പുറം. 5.
  5. Forest biodiversity, Volume 1 by Sadasivam Kannaiyan.Associated Pub.Co. (2008) Page.127.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരാഹി_നദി&oldid=3644479" എന്ന താളിൽനിന്ന് ശേഖരിച്ചത്