വരവൂർ നാരായണൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരവൂർ തിയ്യാടി നാരായണൻ നമ്പ്യാർ
വരവൂർ തിയ്യാടി നാരായണൻ നമ്പ്യാർ.jpg
Varavoor Narayanan Nambiar
ജനനം1951
മരണം2022
ദേശീയതഇന്ത്യൻ Flag of India.svg
അറിയപ്പെടുന്നത്കേരള ഫോക്ലോർ അക്കാദമി അവാർഡ്

അംബേദ്ക്കർ നാഷണൽ എക്സലൻസി അവാർഡ്

കേരള ഫോക്ലോർ അക്കാദമി ഫെല്ലോഷിപ്പ്

ക്ഷേത്രകലാ അക്കാദമി അവാർഡ്‌
ജീവിതപങ്കാളി(കൾ)ശ്രീദേവി നാരായണൻ നമ്പ്യാർ
കുട്ടികൾമകൻ സുനിൽ നമ്പ്യാർ , മകൾ സ്വപ്ന നമ്പ്യാർ

വരവൂർ തിയ്യാടി നാരായണൻ നമ്പ്യാർ 2014 വർഷത്തെ (അയ്യപ്പൻ തീയ്യാട്ട്) കേരള ഫോക്ലോർ അക്കാദമി അവാർഡ്. 2016 വർഷത്തെ കേരള ഫോക്ലോർ അക്കാദമി ഫെല്ലോഷിപ്പ്. 2017 വർഷത്തെ Baba Ambedkar educational foundation society ഏർപ്പാടാക്കിയ  അംബേദ്ക്കർ നാഷണൽ എക്സലൻസി അവാർഡ് . 2020 വർഷത്തെ ക്ഷേത്രകലാ അക്കാദമി അവാർഡ്‌ നേടിയ കലാകാരനാണ്. മലമക്കാവ് വാസുദേവൻ നമ്പ്യാരാണ് അച്ഛൻ. അമ്മിണി മരോൾമയാണ് അമ്മ. തിയ്യാട്ടിലെ ആദ്യ പാഠം മുത്തച്ഛനിൽനിന്നാണ് പഠിച്ചത്, ചെണ്ട പഠിച്ചത് പ്രശസ്ത ചെണ്ട വിദ്വാൻ ഗുരു തിരുനാവായ ശങ്കരപ്പൊതുവാളിൽനിന്നാണ് . വാദ്യകലയിലെ ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം താളസ്ഥിതി,സാധകം,എന്നിങ്ങനെ വാദ്യകലാകാരന് വേണ്ടസിദ്ധികൾ പഴമ നിലനിർത്തികൊണ്ടുതന്നെ നാരായണൻ നമ്പ്യാർ തായമ്പകയിൽ സ്വന്തമായി പ്രാഗല്ഭ്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. മുളങ്കുന്നത്തുകാവ് രാമൻ നമ്പ്യാർ, കേശവൻകുട്ടി നമ്പ്യാർ, മുണ്ടമുക പരമേശ്വരൻ നമ്പ്യാർ തുടങ്ങിയ തീയ്യാട്ട് കലയിലെ പ്രമുഖരോടൊപ്പം കലോപസന തുടരുന്ന ഇദ്ദേഹം കേരളത്തിനു പുറത്തും നിരവധി വേദികളിൽ തീയ്യാട്ടവതരണത്തിൽ പങ്കാളിയായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, ഡൽഹി ലളിതകലാ അക്കാദമി, ഒട്ടേറെ ക്ഷേത്ര സമിതികൾ എന്നിവർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ വരവൂരിലാണ് നാരായണൻ നമ്പ്യാരുടെ വസതി. കഥകളി സംഗീത സാമ്രാട്ടായിരുന്ന നീലകണ്ഠൻ നമ്പീശൻറെ മരുമകൾ ശ്രീദേവിയാണ് ഭാര്യ. മകൻ സുനിൽ, മകൾ സ്വപ്ന..

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരവൂർ_നാരായണൻ_നമ്പ്യാർ&oldid=3808358" എന്ന താളിൽനിന്ന് ശേഖരിച്ചത്