വരയൻ തിരവെട്ടി
കടലിൽ ജീവിക്കുന്ന പക്ഷിയാണ് വരയൻ തിരവെട്ടി (Calonectris leucomelas) . പ്രായപൂർത്തിയായ പക്ഷിയുടെ ശരാശരി നീളം ഏകദേശം 48 സെ.മീ (19 ഇഞ്ച്) ആണ്, കൂടാതെ അതിന്റെ ചിറകുകളുടെ വിസ്തൃതി ഏകദേശം 122 സെ.മീ (48 ഇഞ്ച്) വരെയാണ്.
വിവരണം
[തിരുത്തുക]വരയൻ തിരവെട്ടി പ്രധാനമായി മത്സ്യങ്ങളെയും കണവകളെയും ആണ് ഭക്ഷിക്കുന്നത്.സമുദ്രത്തിൽ ജീവിക്കുന്ന ഈ പക്ഷി ഭക്ഷണം കണ്ടെത്തുന്നതിനായി മത്സ്യബന്ധന ബോട്ടുകൾ പിന്തുടരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ജപ്പാനിലെ ആഞ്ചോവി മത്സ്യബന്ധന മേഖലകളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. മത്സ്യബന്ധന സമയത്ത് വെള്ളത്തിൽ ലഭിക്കുന്ന ചെറിയ മത്സ്യങ്ങളും മറ്റും പിടിക്കാൻ ഇത് ശ്രമിക്കുന്നു. എന്നാൽ ചിലപ്പോൾ മത്സ്യബന്ധന വലകളിൽ ഇത് കുടുങ്ങുകയും അതുവഴി മരണപ്പെടുകയും ചെയ്യുന്നു. അതുപോലെ നീളത്തിൽ വലിച്ചിട്ട മത്സ്യബന്ധന നൂലിൽ ഇര കഴിക്കാൻ ശ്രമിക്കുമ്പോൾ, കുരുക്കുകളിൽ കുടുങ്ങി മുങ്ങിമരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
വരയൻ തിരവെട്ടി മാളങ്ങളിലാണ് കൂടുകൂട്ടാറ്. ഇത് സാധാരണമായി കാടുകളിലുള്ള കുന്നിൻ പ്രദേശങ്ങളെയാണ് കൂടുതലായി ഇഷ്ടപ്പെടുന്നതും.
വരയൻ തിര വെട്ടി വ്യാപകമായും ധാരാളമായും കാണപ്പെടുന്ന ഒ രു പക്ഷിയാണ്.എന്നിരുന്നാലും മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നത് മൂലവും, പൂച്ചകളും എലികളും പോലുള്ള ജീവികളുടെ ഇരയാകുന്നതുമൂലം ചില മരണങ്ങൾ സംഭവിക്കുന്നു. കൂടാതെ, ചില സ്വദേശീയ മനുഷ്യ സമൂഹങ്ങൾ ഇത് വേട്ടയാടുകയും ഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
വിതരണം
[തിരുത്തുക]വരയൻ തിരവെട്ടി എന്നാ കടൽ പക്ഷി പ്രധാനമായും തുറസായ സമുദ്ര പ്രദേശങ്ങളിൽ ജീവിക്കുന്നവയാണ് ,പക്ഷേ ചില സമയങ്ങളിൽ തീരത്തോട് ചേർന്ന ജലങ്ങളിലും ഇവ കാണപ്പെടാറുണ്ട്.ഇവയുടെ പ്രധാന വ്യാപനം പെസഫിക് സമുദ്രത്തിലാണ്.ജപ്പാൻ, കൊറിയൻ ഉപദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലെ കടൽത്തീരത്തിന് പുറത്തുള്ള ദ്വീപുകളിലാണ് ഇവ കൂടുകൂട്ടുന്നത്.[1][2][3]പ്രജനനം കാലം കഴിഞ്ഞതിനുശേഷം ഇവ ദീർഘദൂരം കുടിയേറ്റം നടത്തുന്ന പക്ഷികളാണ്. ദക്ഷിണ ദിശയിലേക്ക് സഞ്ചരിച്ച് വടക്കൻ ന്യൂ ഗിനിയ , അറഫൂറ സമുദ്രം, ദക്ഷിണ ചൈന സമുദ്രം എന്നിവിടങ്ങളിൽ ഭക്ഷണം തേടി സഞ്ചരിക്കുന്നു[4].കൂടാതെ, ഈ പക്ഷികളെ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും[5], ഇന്ത്യയുടെ തെക്കൻ തീരങ്ങളിലും[6], ന്യൂസിലാൻഡിലും[7] കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വളരെ അപൂർവമായി, സമുദ്രത്തിൽ നിന്ന് ഏറെ അകലെ ഉള്ള വയോമിംഗ് പ്രദേശത്തും ഒരു സാമ്പിൾ കണ്ടെത്തിയിട്ടുണ്ട്[8].
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Dunn, Jon L. (2017). National Geographic Field Guide to the Birds of North America. Washington, D.C.: National Geographic Society. ISBN 978-1-4262-1835-4.
- Seabirds, an Identification Guide by Peter Harrison, (1983) ISBN 0-7470-1410-8
- Handbook of the Birds of the World Vol 1, Josep del Hoyo editor, ISBN 84-87334-10-5
External links
[തിരുത്തുക]അവലംബം
- ↑ Yamamoto, Takashi; Takahashi, Akinori; Katsumata, Nobuhiro; Sato, Katsufumi; Trathan, Philip N. (2010-10). "At-Sea Distribution and Behavior of Streaked Shearwaters ( Calonectris leucomelas ) During the Nonbreeding Period". The Auk (in ഇംഗ്ലീഷ്). 127 (4): 871–881. doi:10.1525/auk.2010.10029.
{{cite journal}}: Check date values in:|date=(help) - ↑ Lane, Selwyn George (1983-08-30). "From Field and Study: Streaked Shearwater Calonectris leucomelas in Australia". The Western Australian Naturalist. 15 (6): 148–148. doi:10.5962/p.310527. ISSN 0726-9609.
- ↑ Gibson, J.D. (1975-06-15). "Streaked shearwaters (Calonectris leucomelas) in the Coral Sea". Notornis. 22 (2): 176. doi:10.63172/104288gvevnh. ISSN 0029-4470.
- ↑ Yamamoto, Takashi; Takahashi, Akinori; Katsumata, Nobuhiro; Sato, Katsufumi; Trathan, Philip N. (2010-10). "At-Sea Distribution and Behavior of Streaked Shearwaters ( Calonectris leucomelas ) During the Nonbreeding Period". The Auk (in ഇംഗ്ലീഷ്). 127 (4): 871–881. doi:10.1525/auk.2010.10029.
{{cite journal}}: Check date values in:|date=(help) - ↑ Prince, Eric D.; Ortiz, Mauricio; Venizelos, Arietta, eds. (2002), "Catch and Release in Marine Recreational Fisheries", Catch and Release in Marine Recreational Fisheries, American Fisheries Society, ISBN 978-1-888569-30-8, retrieved 2026-04-17
{{citation}}: CS1 maint: work parameter with ISBN (link) - ↑ Obura, David (2016-03-15). "Deep sea and offshore/pelagic habitats". Retrieved 2026-04-17.
- ↑ Scofield, R. Paul; Christie, Derek; Palma, Ricardo L.; Tennyson, Alan J.D. (2010-12-15). "First record of streaked shearwater (Calonectris leucomelas) in New Zealand". Notornis. 57 (4): 212. doi:10.63172/151908xwlvst. ISSN 0029-4470.
- ↑ Howell, Steve N. G.; Patteson, J. Brian; Shearwater, Debra (2012). Petrels, albatrosses, and storm-petrels of North America: a photographic guide. Princeton [N.J.]: Princeton University Press. ISBN [[Special:BookSources/978-0-69
1-14211-1|978-0-69
1-14211-1]].
{{cite book}}: line feed character in|isbn=at position 9 (help)