വരയരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ നൂതനകലാരൂപമാണ് വരയരങ്ങ് [1]. ക്രിയേറ്റീവ് ആർട്ടായ ചിത്രകലയെ പരമ്പരാഗതമായ ആസ്വാദനരീതികളിൽ നിന്നുവേറിട്ട് പെർഫോമിംഗ് ആർട്ട് എന്ന നിലയിൽ വ്യത്യസ്തമായ ഒരു രീതി സൃഷ്ടിക്കുകയാണ് ഈ ഇൻഫോടൈന്മെന്റ് ആർട്ട് ഫോമിന്റെ ലക്ഷ്യം. അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയാണ് ഈ കലാരൂപത്തിൻറെ ദൈർഘ്യം. സൂപ്പർ സ്പീഡി ഡ്രോയിംഗ് എന്ന ചിത്രകലാരീതിയിലൂടെ മാസ്മരികവേഗത്തിൽ സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ടീയ-സാംസ്കാരിക നായകരുമടക്കമുളള നൂറോളം പ്രശസ്തരെ നർമ്മഭാഷണത്തിന്റെയും കാവ്യശകലങ്ങളുടെയും രസച്ചരടിൽ കോർത്ത് വരഞ്ഞ് അരങ്ങത്ത് വരവേഗവിസ്മയം തീർക്കുന്നു. ചിത്രകല, പ്രഭാഷണകല, കാവ്യാലാപനം, ഏകാഭിനയം എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് വരയരങ്ങ്. അതിദ്രുത ചിത്രരചനാശൈലിയിലൂടെ ശ്രദ്ധേയനായ എസ്. ജിതേഷ് എന്ന ചിത്രകാരനാണ് ഈ കലാരൂപത്തിന്റെ ആവിഷ്കർത്താവ്[2]. തന്റെ ചിത്രകലാഗുരുവായ ആർട്ടിസ്റ്റ് വി. എസ്. വല്യത്താന്റെ സ്മരണാർഥം 2008 ജൂണ് 22ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്നാണ് ജിതേഷ് വരയരങ്ങ് എന്ന ചിത്രകലാപ്രസ്ഥാനത്തിന് തുടക്കമിടുന്നത്. 7000ത്തോളം വേദികളിൽ ഈ ചിത്രകലാരൂപം അവതരിപ്പിച്ചുകഴിഞ്ഞു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരയരങ്ങ്&oldid=3209196" എന്ന താളിൽനിന്ന് ശേഖരിച്ചത്