വയൽച്ചുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വയൽചുള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയൽച്ചുള്ളി
Hygrophila schulli (Kolshinda) in Narshapur, AP W3 IMG 0926.jpg
വയൽചുള്ളി
(Hygrophila auriculata)
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Hygrophila
Species: H. auriculata
ശാസ്ത്രീയ നാമം
Hygrophila auriculata
Schumach.
പര്യായങ്ങൾ[1]

Astercantha longifolia (L.) Nees
Barleria auriculata Schumach.
Barleria longifolia L.
Hygrophila schulli M. R. Almeida & S. M. Almeida
Hygrophila spinosa T.Anderson

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി. നീർച്ചുള്ളി[2] എന്നും പേരുണ്ട്. ശാസ്ത്രനാമം:ആസ്റ്ററകാന്റ ലോങ്കിഫോളി [3]. ഇവ അക്കാന്തേസീ വിഭാഗത്തിൽപ്പെടുന്നു.

നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു് സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ടു്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു[4]. Junonia സ്പീഷിസിൽപ്പെട്ട ശലഭങ്ങളുടെ ലാർവകൾ ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

 • രസം :മധുരം, തിക്തം
 • ഗുണം :സ്നിഗ്ധം , പിശ്ചിലം, ഗുരു
 • വീര്യം :ശീതം
 • വിപാകം :മധുരം[5]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്, തണ്ട്, ഇല, വിത്ത് [5]

ഔഷധഗുണവും ഉപയോഗവും[തിരുത്തുക]

മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.[6] ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.[7]


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Taxon: Hygrophila auriculata (Schumach.) Heine". Germplasm Resources Information Network - (GRIN) Taxonomy for Plants. Beltsville, Maryland: USDA, ARS, National Genetic Resources Program, National Germplasm Resources Laboratory. ശേഖരിച്ചത് December 22, 2010.
 2. ഔഷദ വിളകൾ 2009 - ഔഷദ മൃദുസസ്യങ്ങൾ : കേരള കാർഷിക സർവ്വകലാശാല ഡോ. എ. എസ്‌. അനിൽകുമാർ, ഡോ. എം എസ്‌ ഹജിലാൽ, ഡോ. കെ. ഹരികൃഷ്ണൻ നായർ, ഡോ. ജെ ആർതർ ജേക്കബ്
 3. "വയൽച്ചുള്ളി". Kerala Innovation Foundation. ശേഖരിച്ചത് 2009-10-08.
 4. "Indian medicinal plants: a compendium of 500 species, Volume 3". P. K. Warrier, V. P. K. Nambiar, C. Ramankutty. Orient Longman (. ശേഖരിച്ചത് 2009-10-08.
 5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 6. S. Venkataraman, P. Shanmugasundaram (2005). "ANTI-NOCICEPTIVE ACTIVITY OF HYGROPHILA AURICULATA (SCHUM) HEINE" (PDF). African Journal of Traditional, Complementary and Alternative Medicines (ISSN: 0189-6016) (2 (1)): 62–69. ശേഖരിച്ചത് 22 ഫെബ്രുവരി 2016.
 7. ഔഷദ വിളകൾ 2009 - ഔഷദ മൃദുസസ്യങ്ങൾ : കേരള കാർഷിക സർവ്വകലാശാല ഡോ. എ. എസ്‌. അനിൽകുമാർ, ഡോ. എം എസ്‌ ഹജിലാൽ, ഡോ. കെ. ഹരികൃഷ്ണൻ നായർ, ഡോ. ജെ ആർതർ ജേക്കബ്
"https://ml.wikipedia.org/w/index.php?title=വയൽച്ചുള്ളി&oldid=3352174" എന്ന താളിൽനിന്ന് ശേഖരിച്ചത്