വയോല അലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയോല അലൻ
Viola Allen seated.jpg
ജനനം(1867-10-27)27 ഒക്ടോബർ 1867
മരണംമേയ് 9, 1948(1948-05-09) (പ്രായം 80)
തൊഴിൽFilm, stage actress
സജീവ കാലം1882-1919
ജീവിതപങ്കാളി(കൾ)Peter C. Duryea (1905-1944; his death)

അമേരിക്കൻ നാടകനടിയായിരുന്നു വയോല അലൻ. അലബാമായിലെ ഹൺസ്വില്ലയിൽ 1867 ഒക്ടോബർ 20-ന് ജനിച്ചു. സിലെസി സാറാ, അലൻ എന്നീ നടീനടന്മാരുടെ മകളാണ് ഇവർ. ബോസ്റ്റൺ, ടൊറന്റോ, ന്യൂയോർക്ക് എന്നീ സ്ഥലങ്ങളിൽ വിദ്യാഭ്യാസം നടത്തി. 13-ആം വയസ്സിൽ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ തിയെറ്ററിൽ എസ്മിറാൻഡാ എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് വയോല രംഗപ്രവേശം ചെയ്തത്. 1889-ൽ ബ്രോൺസൺ ഹൊവാർഡിന്റെ ഷനൽ ദോഹയിലെ ജർട്രൂഡ് എല്ലിംഗ് ഹാം എന്ന കഥാപാത്രമായി അഭിനയിച്ചതോടെ വയോലയുടെ പ്രശസ്തി വർധിച്ചു. എട്ടു വർഷം ആധുനിക നാടകങ്ങളിൽ അഭിനയിച്ചശേഷം 1915-ൽ ഷേക്സ്പിയർ നാടകങ്ങളിലേക്കു മടങ്ങി. ലേഡീ മക്ബത്തിന്റെ ഭാഗമാണ് ആ കൂട്ടത്തിൽ പ്രധാനപ്പെട്ടത്. അവസാനമായി ഇവർ പങ്കെടുത്തത് 1916-ൽ Merry Wives of Windsor എന്ന നാടകത്തിലെ മിസ്ട്രസ് ഫോഡായിട്ടാണ്. 1906-ൽ പീറ്റർ ദുരയായുമായുള്ള വിവാഹം നടന്നു. 1948 മേയ് 9-നു ന്യൂയോർക്കിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലൻ, വയോല (1869 - 1948) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വയോല_അലൻ&oldid=2776534" എന്ന താളിൽനിന്ന് ശേഖരിച്ചത്