വയൂളി റബ്ബർ
വയൂളി റബ്ബർ | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. argentatum
|
Binomial name | |
Parthenium argentatum |
മഴ വിരളമായിമാത്രം ലഭ്യമാകുന്ന സ്ഥലങ്ങളിലും കൃഷി ചെയ്യാൻ സാധിക്കുന്ന ഒരിനം റബ്ബറുത്പാദക ചെറുസസ്യമാണ് വയൂളി റബ്ബർ (ശാസ്ത്രീയനാമം: Parthenium argentatum). ഈ സസ്യം ഗ്വയൂർ എന്നും അറിയപ്പെടുന്നു. ആസ്റ്ററേസി കുടുംബത്തിലെ പാർത്തീനിയം ഗണത്തിൽപെട്ട 16 ഉപഗണങ്ങളിൽ റബ്ബറുത്പാദകശേഷിയുള്ള ഏക ഇനമാണിത്.[2]
ജന്മസ്ഥലം
[തിരുത്തുക]ദക്ഷിണ പശ്ചിമ ഐക്യനാടുകൾ, മെക്സിക്കോ, ടെക്സാസിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഷിമാവൻ മരുഭൂമിയാണ് വയൂളി റബ്ബറിന്റെ ജന്മസ്ഥലം. മെക്സിക്കോയിൽ കാണപ്പെടുന്നതിനാൽ ഈ സസ്യം, മെക്സിക്കൻ റബ്ബർ എന്നും അറിയപ്പെടുന്നു. ഈയിനം ആദ്യമായി കണ്ടെത്തിയത് ഡോ. ജെ. എം. ബാഗിലോ എന്ന ശാസ്ത്രജ്ഞനാണ്. പിന്നീട് പ്രൊഫ: ആഗ്രസേ ഇതിനെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി.
പ്രത്യേകതകൾ
[തിരുത്തുക]പരമാവധി ഒരു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണിത്. ഇതിന്റെ പട്ടയിലെ എല്ലാ കോശങ്ങളിലും റബ്ബർപാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ റബ്ബർപാലിൽ നിന്നും ജൈവഡീസലും ഉല്പാദിപ്പിക്കുവാൻ സാധിക്കും.
പോരായ്മകൾ
[തിരുത്തുക]വയൂളിയുടെ തടിയിലും പട്ടയിലും ധാരാളം റെസിൻ ഗ്രന്ഥികൾ വിന്യസിച്ചിരിക്കുന്നതിനാൽ ഇതിൽ നിന്നുള്ള റബ്ബർപാൽ ശേഖരണം സങ്കീർണവും ചിലവേറിയതുമാണ്.
ചരിത്രം
[തിരുത്തുക]20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടിരുന്ന പ്രകൃതിദത്ത റബ്ബറിന്റെ 10% ഓളം വയൂളിയായിരുന്നു.
കൃഷി-ഇന്ന്
[തിരുത്തുക]ഇന്ന് മെക്സിക്കോ, വടക്കേഅമേരിക്കയിലെ മരുപ്രദേശമായ അരിസോണ, ടെക്സാസ്, കാലിഫോർണിയ യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ വ്യാപകമായി വയൂളികൃഷി ചെയ്തുവരുന്നു.
ഗവേഷണം
[തിരുത്തുക]അമേരിക്കയിലെ യു.എസ്.ഡി.എ എന്ന സ്ഥാപനത്തിനുകീഴിലുള്ള അരിസോണ, കാലിഫോർണിയ, ടെക്സാസ്, പർലിയർ, വൂസ്റ്റർ എന്നിവിടങ്ങളിലെ ഗവേഷണകേന്ദ്രങ്ങളിൽ വയൂളി റബ്ബർ ഗവേഷണം നടന്നുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "Parthenium argentatum (Guayule rubber plant)". Taxonomy. UniProt. Retrieved 2009-09-03.
- ↑ കേരള റബ്ബർ ബോർഡ് പുറത്തിറക്കുന്ന റബ്ബർ മാസികയുടെ 2012 - ഡിസംബർ പതിപ്പ്, പേജ് 6-9
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Guayule: A Source of Natural Rubber
- GuayuleBlog.com Archived 2008-04-30 at the Wayback Machine