വയലെറ്റ പാര
ദൃശ്യരൂപം
വയലെറ്റ പാര | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വയലെറ്റ ഡെൽ കാർമൻ പാര സാന്റവൽ |
ജനനം | San Fabián de Alico or San Carlos, Chile | 4 ഒക്ടോബർ 1917
മരണം | 5 ഫെബ്രുവരി 1967 സാൻറിയേഗോ, ചിലി | (പ്രായം 49)
വിഭാഗങ്ങൾ | Folk, experimental, nueva canción, cueca |
തൊഴിൽ(കൾ) | Singer-songwriter, Visual arts[1] |
ഉപകരണ(ങ്ങൾ) | Vocals, Guitar, Charango, Cuatro, Percussion |
വർഷങ്ങളായി സജീവം | 1939–1967 |
ലേബലുകൾ | EMI-Odeon Alerce Warner Music Group (all posthumous) |
വെബ്സൈറ്റ് | web |
വയലെറ്റ ഡെൽ കാർമൻ പാര സാന്റവൽ (സ്പാനിഷ് ഉച്ചാരണം: [bjoˈleta ˈpara]; 4 ഒക്ടോബർ 1917 - 5 ഫെബ്രുവരി 1967) ഒരു ചിലിയൻ കമ്പോസർ, ഗായിക-ഗാനരചയിതാവ്, ഫോക്ലോറിസ്റ്റ്, എത്‌നോമ്യൂസിക്കോളജിസ്റ്റ്, വിഷ്വൽ ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. ചിലിക്ക് പുറത്തും സ്വാധീന മേഖല വ്യാപിപ്പിച്ച, ചിലിയൻ നാടോടി സംഗീതത്തിന്റെ നവീകരണവും പുനർനിർമ്മാണവുമായ ന്യൂവ കാൻസിയോൺ ചിലേനയ്ക്ക് (ചിലിയൻ പുതിയ ഗാനം) അവർ തുടക്കമിട്ടു. "ദ ക്യൂൻ മദർ ഓഫ് ലാറ്റിനമേരിക്കൻ ഫോക്ക്" എന്ന നിലയിൽ പാര അംഗീകരിക്കപ്പെടുന്നു.
അവരുടെ ജന്മദിനം (ഒക്‌ടോബർ 4) "ചിലിയൻ സംഗീതജ്ഞരുടെ ദിനം" ആയി തിരഞ്ഞെടുക്കപ്പെട്ടു. 2011-ൽ, ആന്ദ്രേസ് വുഡ് വയലെറ്അറ വെന്റ് ടു ഹെവൻ (സ്പാനിഷ്: Violeta se fue a los cielos) എന്ന പേരിൽ അവരെക്കുറിച്ചുള്ള ഒരു ബയോപിക് സംവിധാനം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Alejandro, Escobar Mundaca (1 June 2012). "Violeta Parra, una aproximación a la creación interdisciplinaria". Diposit.ub.edu. Retrieved 7 September 2018.