വത്താമു മറൈൻ ദേശീയോദ്യാനം
ദൃശ്യരൂപം
Watamu Marine National Park and Reserve | |
---|---|
![]() The green turtle is common in Watamu Marine Park | |
Location | Watamu, Kenya (300m offshore) |
Nearest city | Malindi, Mombasa |
Coordinates | 3°22′04″S 40°00′59″E / 3.36778°S 40.01639°E |
Established | 1968 |
Governing body | Kenya Wildlife Service |
വത്താമു മറൈൻ ദേശീയോദ്യാനം കെനിയയിലാണ് സ്ഥിതിചെയ്യുന്നത്. 1968 ൽ സ്ഥാപിതമായ ഇത് കെനിയയുടെ ആദ്യത്തെ സമുദ്ര ഉദ്യാനമായിരുന്നു. കെനിയയിലെ രണ്ടാമത്തെ വലിയ നഗരമായ മൊംബാസയിൽ നിന്ന് 90 മൈൽ (140 കിലോമീറ്റർ) വടക്കായാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പവിഴപ്പുറ്റുകൾ തീരത്തു നിന്ന് 300 മീറ്റർ (980 അടി) നീളമുള്ളവയും 600 തരം മൽസ്യങ്ങൾ, 110 തരം സ്റ്റോൺ പവിഴപ്പുറ്റുകൾ, അസംഖ്യം അകശേരുകികൾ, കവച ജന്തു വർഗ്ഗങ്ങൾ, നത്തയ്ക്കകൾ എന്നിവയുടെ വാസസ്ഥലമാണ്.[1] ജലത്തിൻറെ താപനില ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിനും ഡിസംബർ മുതൽ മെയ് വരെ 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായി വ്യത്യാസപ്പെട്ടിരിക്കുന്നു. 1979 ൽ ഈ ദേശീയോദ്യാനം ഒരു ജൈവ സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "Watamu Marine National Park, Kenya". Watamu.net. Archived from the original on 2012-03-13. Retrieved 2017-06-18.
- ↑ UNESCO MAB