വണ്ടർലാ
| വണ്ടർലാ | |
|---|---|
| പ്രമാണം:Wonderla logo.svg | |
| Location | |
| Theme | അമ്യൂസ്മെന്റ് പാർക്ക് |
| Owner |
|
| Operated by | വണ്ടർലാ ഹോളിഡേസ് ലിമിറ്റെഡ് |
| Opened |
|
| Previous names | കൊച്ചിയിലെ വീഗാലാൻഡ് |
| Operating season | വർഷം മുഴുവനും |
| Status | ഫലകം:Infobox amusement park/status |
| Visitors per annum | 25 million[അവലംബം ആവശ്യമാണ്] |
| Water slides | 72 water slides |
| Website | www |
ഇന്ത്യയിലെ അമ്യൂസ്‌മെന്റ് പാർക്കുകളുടെ ഏറ്റവും വലിയ ശൃംഖലയാണ് വണ്ടർലാ. കർണാടകയിലെ ബെംഗളൂരുവിൽ നിന്ന് 28 കിലോമീറ്റർ (17 മൈൽ) അകലെയായി ബിഡദിക്ക് സമീപം ആസ്ഥാനമായി പ്രവർത്തിക്കുന്ന വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡാണ് ഇതിന്റെ ഉടമസ്ഥരും നടത്തിപ്പുകാരും. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലായി 5 അമ്യൂസ്‌മെന്റ് പാർക്കുകൾ ഇവർ പ്രവർത്തിപ്പിക്കുന്നുണ്ട്.[1]
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും മകൻ അരുൺ ചിറ്റിലപ്പിള്ളിയും ചേർന്നാണ് വണ്ടർലായുടെ വളർച്ചയ്ക്ക് സഹായിച്ചത്. അതിന്റെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്ക് പ്രോജക്റ്റ്, വണ്ടർലാ കൊച്ചി (അന്ന് വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക് എന്ന് അറിയപ്പെട്ടിരുന്നു) 2000 ൽ സ്ഥാപിതമായി. തുടർന്ന് രണ്ടാമത്തേത് 2005 ൽ ബെംഗളൂരുവിലും മൂന്നാമത്തെ പാർക്ക് 2016 ൽ ഹൈദരാബാദിലും, നാലാമത്തേത് 2024 മെയ് മാസത്തിൽ ഭുവനേശ്വറിലും, ഒടുവിൽ അഞ്ചാമത്തേത് 2025 ൽ ചെന്നൈയിലും ആരംഭിച്ചു.
ചരിത്രം
[തിരുത്തുക]2000-ൽ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കേരളത്തിലെ കൊച്ചി നഗരത്തിൽ വീഗാലാൻഡ് എന്ന പേരിൽ ഒരു ഫ്ലാഗ്ഷിപ്പ് അമ്യൂസ്മെന്റ് വാട്ടർ തീം പാർക്ക് ആരംഭിച്ചു. വീഗാലാൻഡിൻറെ നിർമ്മാണത്തിലും വികസനത്തിലും ₹75 കോടി രൂപയാണ് നിക്ഷേപിച്ചത്. 2005-ൽ, വീഗാലാൻഡ് പദ്ധതിയുടെ വൻ വിജയത്തോടെ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും അദ്ദേഹത്തിന്റെ മകൻ അരുൺ ചിറ്റിലപ്പിള്ളിയും ചേർന്ന് ബെംഗളൂരുവിൽ ഏകദേശം ₹105 കോടി ചെലവിൽ 82 ഏക്കർ വിസ്തൃതിയിൽ വണ്ടർലാ എന്ന പേരിൽ മറ്റൊരു വലിയ അമ്യൂസ്മെന്റ് പാർക്ക് ആരംഭിച്ചു. വണ്ടർലാ ഹൈദരാബാദ് എന്ന മൂന്നാമത്തെ അമ്യൂസ്മെന്റ് പാർക്ക് 2016 ഏപ്രിലിൽ കമ്മീഷൻ ചെയ്തു. നിലവിൽ കമ്പനി മാനേജിംഗ് ഡയറക്ടറായി അരുൺ ചിറ്റിലപ്പിള്ളിയാണ് നടത്തുന്നത്.
സ്ഥലങ്ങൾ
[തിരുത്തുക]കൊച്ചി
[തിരുത്തുക]കൊച്ചി പാർക്ക് 2011 ൽ പുനർനാമകരണം ചെയ്യപ്പെട്ടു.[2][3] നഗരമധ്യത്തിൽ നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) അകലെ പള്ളിക്കരയിലെ ഒരു കുന്നിൻ മുകളിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 2000 ൽ സ്ഥാപിതമായ ഈ പാർക്ക് ആർക്കിടെക്റ്റ് ജോസഫ് ജോൺ ആണ് രൂപകൽപ്പന ചെയ്തത്.[4] 60 ലധികം അമ്യൂസ്‌മെന്റ് റൈഡുകളുള്ള 30 ഏക്കർ ലാൻഡ്‌സ്‌കേപ്പ്ഡ് സ്ഥലത്താണ് പാർക്ക് വ്യാപിച്ചുകിടക്കുന്നത്.[5]
ബെംഗളൂരു
[തിരുത്തുക]കരയിലും വെള്ളത്തിലുമുള്ള 55 വിനോദോപകരണങ്ങൾ, ഒരു സംഗീത ജലധാര, വർണ്ണ വെളിച്ചങ്ങളുടെ വിനോദപ്രകടനം, ഒരു വെർച്വൽ റിയാലിറ്റി ഷോ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ആകർഷണങ്ങൾ പാർക്കിൽ ഉണ്ട്.[6] ഇലക്ട്രോണിക് നിയന്ത്രിത മഴവെള്ളപ്പാച്ചിലുകളുള്ള ഒരു പൂർണ്ണമായ നൃത്തവേദി വണ്ടർലാ ബാംഗ്ലൂരിലുണ്ട്. കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആകർഷണങ്ങളും വണ്ടർലായുടെ പ്രത്യേകതയാണ്. ശൈത്യകാലത്ത് എല്ലാ പൂളുകളിലും സൗരോർജ്ജം ഉപയോഗിച്ച് ചൂടാക്കിയ വെള്ളം ഉപയോഗിക്കുന്നു. 1,000 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന കോൺഫറൻസ് സൗകര്യങ്ങളും 1,150 പേർക്ക് ഇരിക്കാവുന്ന അഞ്ച് റെസ്റ്റോറന്റുകളും ഇവിടെയുണ്ട്. 2,350-ലധികം ലോക്കറുകളും ടോയ്‌ലറ്റുകളും ഷവറുകളും പൂട്ടിയ അറകളുള്ള മുറിയിലുണ്ട്.[6] 2014-ൽ ട്രിപ്പ്‌വൈസർ വണ്ടർലാ ബാംഗ്ലൂരിനെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ഏഷ്യയിലെ ഏറ്റവും മികച്ച ഏഴാമത്തെയും സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏതൊരു അമ്യൂസ്‌മെന്റ് പാർക്കിനേക്കാളിലും ഇത് ഏറ്റവും ഉന്നതനിലവാരമുള്ളതാണ്.[7]
വണ്ടർല ഹോളിഡേയ്‌സ് അതിന്റെ ആദ്യത്തെ ആഡംബര റിസോർട്ട് 100,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതും 2012 മുതൽ പ്രവർത്തിക്കുന്നതുമായ 84 മുറികളുള്ള ഒരു ഹോട്ടൽ സമുച്ചയം തുറന്നു.[8] കുട്ടികൾക്കായി ഒരു പ്രത്യേക കളിസ്ഥലവും വിനോദ, കോൺഫറൻസിംഗ് സൗകര്യങ്ങളും റിസോർട്ടിൽ ഉണ്ട്[9] വണ്ടർലാ ബാംഗ്ലൂരിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.[10]
ഹൈദരാബാദ്
[തിരുത്തുക]വണ്ടർല ഹൈദരാബാദ് 50 ഏക്കർ സ്ഥലത്ത് 28 കര റൈഡുകളും 18 ജല റൈഡുകളും വാഗ്ദാനം ചെയ്യുന്നു.[11]ഹൈദരാബാദ് നഗരത്തിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള റാവിരിയാലിലാണ് വണ്ടർല അമ്യൂസ്‌മെന്റ് പാർക്ക് സ്ഥിതി ചെയ്യുന്നത്. റിവേഴ്‌സ് ലൂപ്പിംഗ് റോളർ കോസ്റ്ററായ റീകോയിൽ ആണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ റൈഡ്. മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡിഎസ് സച്ച്‌ദേവയും ചേർന്ന് 2018 ജനുവരി 20 ന് ആണ് ഈ പാർക്ക് ആരംഭിച്ചത്.[12]
ഭുവനേശ്വർ
[തിരുത്തുക]ഭുവനേശ്വറിന്റെ പ്രാന്തപ്രദേശത്ത് വണ്ടർല ഹോളിഡേയ്‌സ് ഒരു അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിച്ചു. 115 കോടി മുതൽമുടക്കിൽ 50 ഏക്കർ സ്ഥലത്ത് രാജ്യത്തെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നായി ഈ പ്രോപ്പർട്ടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭുവനേശ്വറിലെ കുംഭർബസ്ത ഗ്രാമത്തിൽ ഒരു അസറ്റ്-ലൈറ്റ് ബിസിനസ് മോഡലിൽ അമ്യൂസ്‌മെന്റ് പാർക്കിനായി 90 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുന്നതിന് കമ്പനി സംസ്ഥാന സർക്കാരുമായി ഒരു കരാറിൽ ഒപ്പുവച്ചു.[13] 2024 മെയ് 24 ന് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു.[14]
ചെന്നൈ
[തിരുത്തുക]വണ്ടർല ഹോളിഡേയ്‌സ് തങ്ങളുടെ അഞ്ചാമത്തെ അമ്യൂസ്‌മെന്റ് പാർക്ക് 2025 ഡിസംബർ 2 ന് ചെന്നൈയിൽ തുറന്നു.[15] തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഇത് ഉദ്ഘാടനം ചെയ്തു.[16]ഈ പാർക്ക് 55 ഏക്കർ (220,000 ചതുരശ്ര മീറ്റർ) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു[17]
ഐപിഒ
[തിരുത്തുക]ഏകദേശം ₹180 കോടിക്ക് വണ്ടർല ഹോളിഡേയ്‌സിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐപിഒയിൽ നിന്ന് ലഭിക്കുന്ന തുക ഹൈദരാബാദിലെ വരാനിരിക്കുന്ന തീം പാർക്ക് പദ്ധതിക്കായി ഉപയോഗിക്കേണ്ടതായിരുന്നു.[18][19]
അവലംബം
[തിരുത്തുക]- ↑ "About Wonderla | Kochi, Bangalore and Hyderabad Amusement Parks | Bangalore Resort". www.wonderla.com (in ഇംഗ്ലീഷ്). Retrieved 2017-10-25.
- ↑ "Wonderla to expand presence in South India". Business Standard India. 2012-02-24. Retrieved 2017-10-25.
- ↑ "Wonderla Kochi". AdvicesAcademy. Retrieved 12 October 2015.
- ↑ {{Cite web|url=http://kochiservnet.com/hangouts/hangouts_action.php/41/Veega-Land/|archive-url=https://web.archive.org/web/20121108231349/http://kochiservnet.com/hangouts/hangouts_action.php/41/Veega-Land|url-status=usurped|archive-date=8[പ്രവർത്തിക്കാത്ത കണ്ണി] November 2012|title=Kochi പരിസ്ഥിതി സൗഹൃദത്തിന് ISO 14001 സർട്ടിഫിക്കറ്റും സുരക്ഷയ്ക്കായി OHSAS 18001 സർട്ടിഫിക്കറ്റും ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പാർക്കാണ് വണ്ടർല കൊച്ചി <ref> name="wonderlakochi">"Wonderla Amusement Park Kochi". wonderla.com. Retrieved 2018-08-16.
- ↑ name="wonderlakochi"/> 2018 ജൂലൈയിൽ, ഏഷ്യയിലെ അമ്യൂസ്‌മെന്റ് പാർക്കുകൾക്കും വാട്ടർ പാർക്കുകൾക്കുമുള്ള ട്രിപ്പ്അഡ്‌വൈസർ 'ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകളിൽ വണ്ടർല കൊച്ചി പതിനൊന്നാം സ്ഥാനത്തെത്തി.<ref>"Ramoji Film City, Wonderla in top in Asia theme parks". Business Standard India. Press Trust of India. 29 July 2018. Retrieved 2018-08-16.
- 1 2 Daniels, Christina. "Top 5 Water Parks in Bangalore - Hello Travel Buzz". www.hellotravel.com. Retrieved 2017-10-25.
- ↑ "Five amusement parks in India feature among top 25 in Asia". The Economic Times. Jul 16, 2014. Retrieved 2023-12-28.
- ↑ "Wonderla Holidays plans to expand operations outside southern states: Report". MoneyWorks4Me (in ഇംഗ്ലീഷ്). 2017-04-06. Retrieved 2023-12-28.
- ↑ Gupta, Jitendra Kumar (22 April 2014). "Wonderla: Worth the ride". Business Standard India.
- ↑ "Wonderla Resort Bangalore | Resort in Bangalore | Hotel on Mysore Road". www.wonderla.com (in ഇംഗ്ലീഷ്). Retrieved 2017-10-25.
- ↑ "Wonderla Hyderabad Amusement Park". Telangana Tourism. Hyderabad. 8 May 2016. Archived from the original on 19 August 2017. Retrieved 2023-12-28.
- ↑ Kumar, V. Rishi (22 March 2016). "Wonderla Holidays to open ₹250-cr facility in Hyderabad next month". @businessline (in ഇംഗ്ലീഷ്). Retrieved 2021-10-16.
- ↑ "Wonderla Holidays to set up amusement park in Bhubaneswar, investment of Rs 115 crore". The New Indian Express. 2022-07-02. Retrieved 2023-12-28.
- ↑ "Wonderla Bhubaneswar Announces Special Soft Launch Offer: Tickets Starting At Just Rs.649*". Orissa Diary. 2024-05-06. Retrieved 2024-05-09.
- ↑ Rajan, Sangita (2025-12-01). "Wonderla opens in Chennai with 43 rides, and some early snags". The Hindu (in Indian English). ISSN 0971-751X. Retrieved 2026-07-01.
- ↑ Rajan, Sangita (2025-12-01). "Wonderla Chennai opens expanding the city's leisure landscape with new attractions". The Hindu (in Indian English). ISSN 0971-751X. Retrieved 2025-12-03.
- ↑ Ramalingam, Aparna (10 September 2015). "Global Investors Meet: Wonderla signs MoU with TN govt to set up amusement park in Chennai". The Times of India.
- ↑ Wonderla Holidays IPO oversubscribed 38 times on last day LiveMint April 23, 2014
- ↑ Krishnamoorthy, Suresh (February 28, 2012). "Wonderla to set foot in Hyderabad with water theme park". The Hindu.