വണ്ടിക്കാരി
വണ്ടിക്കാരി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | പൊൻകുന്നം വർക്കി |
തിരക്കഥ | പൊൻകുന്നം വർക്കി |
സംഭാഷണം | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ മുതുകുളം രാഘവൻ പിള്ള അടൂർ പങ്കജം എസ്. പി. പിള്ള |
സംഗീതം | [[ ജി. ദേവരാജൻ]] |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | നീല |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
, , , പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വണ്ടിക്കാരി. തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തുക്കുളം രാഘവൻ പിള്ള, അടൂർ പങ്കജം, എസ്. പി. പിള്ള എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[1][2][3]
കഥാംശം
[തിരുത്തുക]വണ്ടിക്കാരിയായ ഉഷ , തന്റേടക്കാരിപ്പെണ്ണ്.രണ്ടു മൈലക്കാളകളും ഒരു വണ്ടിയുമാണവളുടെ സ്വത്ത്.തേയിലത്തോട്ടങ്ങളിൽ നുള്ളിക്കൂട്ടുന്ന കൊളുന്ത് വണ്ടിയിൽ കയറ്റി ഫാക്ടറിയിലെ പുകപ്പുരയിലെത്തിച്ച് ജീവിക്കുന്നു. അതാണവളുടെ ഉപജീവന മാർഗ്ഗം.ഒരിക്കൽ ഒരു കാറപകടത്തില്പ്പെട്ട് ഉഷയുടെ വണ്ടി തകർന്നു.കാളകൾ ചത്തു.എല്ലാം തകർന്ന ഉഷ കാറുടമസ്ഥനായ ഗോപാലൻ നായരെ കണ്ടു.നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഉഷയുടെ മുഖച്ഛായയു, ആകാരവടിവും അന്തരിച്ചു പോയ തന്റെ മകളുടെ മുഖവും രൂപവുമായി തോന്നി. എന്തൊരു രൂപ സാദൃശ്യം.മകളുടെ വിയോഗത്തിൽ വേദനിച്ചു കൊണ്ടിരുന്ന ആ ധനാഢ്യനു ഉഷയുടെ സാമീപ്യം മനസ്സമാധാനമുണ്ടാക്കി.അവൾക്ക് ആ മണിസൗധത്തിൽ അഭയം നൽകി.
ഉഷ ഇന്ന് അഭ്യസ്ത വിദ്യയാണ്. നർത്തകിയാണ്. ഉഷയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പ്രശസ്ത വ്യക്തികളുടെ ഒരു സദസ്സിൽ കൊണ്ടാടി. കലാലോകത്ത് കോളിളക്കം സൃഷ്ടിച്ച ആ അരങ്ങേറ്റം ഒരു അന്ത്യ യാത്രയുടെ ആരംഭമായിരുന്നുവെന്ന് ആരും അറിഞ്ഞില്ല.
ഉഷയുടെ സാമീപ്യം ഗോപാലൻ നായരുടെ വേലക്കാരിക്കും സഹോദരനും ഇഷ്ടമായിരുന്നില്ല.അവർ ആരോപണങ്ങളും അപവാദങ്ങളും ഉഷയുടെ പേരിൽ കെട്ടിച്ചമച്ചു. നൃത്ത പരിപാടികൾ കണ്ട കുമാരൻ അഭിനന്ദനങ്ങൾ അർപ്പിക്കാൻ എത്തി. ആ കൂടിക്കാഴ്ച കൂടുതൽ കുഴപ്പങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇട വരുത്തി.പുൽമാടത്തൈൽ നിന്ന് മണിമേടയിലെത്തിയ ഉഷയുടെ ഹൃദയവ്യഥ വർദ്ധിച്ചു.സമനില തെറ്റി.അർദ്ധരാത്രിയിൽ ആരുമറിയാതെ ആ സ്നേഹസമ്പന്ന അപ്രത്യക്ഷയായി.
ക്ര.നം. | താരം | വേഷം |
---|---|---|
1 | തിക്കുറിശ്ശി സുകുമാരൻ നായർ | |
2 | വിജയശ്രീ | |
3 | മുതുകുളം രാഘവൻ പിള്ള | |
4 | എസ്. പി. പിള്ള | |
5 | അടൂർ പങ്കജം |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: ജി ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇടവപ്പാതിക്കോളുവരുന്നു | പി മാധുരി |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "വണ്ടിക്കാരി (1974)". www.malayalachalachithram.com. Retrieved 2020-03-27.
- ↑ "വണ്ടിക്കാരി (1974)". malayalasangeetham.info. Retrieved 2020-03-27.
- ↑ "വണ്ടിക്കാരി (1974)". spicyonion.com. Retrieved 2020-03-27.
- ↑ "വണ്ടിക്കാരി (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-27.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വണ്ടിക്കാരി (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
പുറംകണ്ണികൾ
[തിരുത്തുക]- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1974-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പൊൻ കുന്നം വർക്കി കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പൊൻകുന്നം വർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ