വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വട്ടിയൂർക്കാവ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്.

പ്രദേശങ്ങൾ[തിരുത്തുക]

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതാണ് ഇപ്പോൾ ഈ മണ്ഡലം. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു[1].

സമ്മതിദാനം[തിരുത്തുക]

ആകെ 140 പോളിങ് സ്റ്റേഷനുകളിലായി 171904 വോട്ടർമാരാണ് 2011 നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലുള്ളത്. അതിൽ 89524 സ്ത്രീ വോട്ടർമാരും 82380 പുരുഷവോട്ടർമാരും ആണ് ഉള്ളത്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ. ടി.എൻ. സീമ സി.പി.എം., എൽ.ഡി.എഫ്.
2011 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ചെറിയാൻ ഫിലിപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. വി.വി. രാജേഷ് ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/election/trivandrum/vattiyoorkavu-trivandrum_north/index.html#
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org