വട്ടമുടി (അനുഷ്ഠാന കല)
Genre | അനുഷ്ഠാന കല |
---|---|
Origin | കേരളം, ഇന്ത്യ |
കേരളത്തിൽ പഴയ വള്ളുവനാട് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കലയാണ് വട്ടമുടി, വട്ടമുടിയാട്ടം അല്ലെങ്കിൽ ദാരികൻ കളി. പ്രധാനമായും കേരളത്തിലെ പറയ സമുദായക്കാർ ആചരിക്കുന്ന അനുഷ്ഠാനകലയാണ് വട്ടമുടി.[1] ദേവിയെ സ്തുതിക്കുന്ന പാട്ടുകൾക്കൊപ്പം ചെണ്ട, മരം, ഇലത്താളം തുടങ്ങിയ കേരളീയ വാദ്യങ്ങളുടെ അകമ്പടിയോടെയാണ് വട്ടമുടി അവതരിപ്പിക്കുന്നത്.[1] മരം കൊട്ടിന്റെ താളത്തിൽ പാട്ടിന്റെ അകമ്പടിയോടെ പ്രത്യേക നൃത്തച്ചുവടുകളോടെയാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.[2] കാളി-ദാരിക യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. വട്ടമുടി അണിയുന്ന ആളിനെ ദേവിയുടെ പ്രതിരൂപമായാണ് കാണുന്നത്.[3]
വേഷം[തിരുത്തുക]
കറുപ്പും വെളുപ്പും ചുവപ്പും നിറത്തിൽ അലങ്കരിച്ചിട്ടുള്ള കിരീടം, തടികൊണ്ടുള്ള ചെവികൾ, മാറിൽ ലോഹം കൊണ്ടുള്ള മൂലക്കുടുക്ക, കാലിൽ ചിലമ്പ് എന്നിവ ഉൾപ്പെടുന്നതാണ് വട്ടമുടി വേഷം.
അനുഷ്ഠാനേതരം[തിരുത്തുക]
അനുഷ്ഠാന സ്വഭാവമുള്ള നാടൻ കലയായ വട്ടമുടി ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.[4]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "നിറഞ്ഞാടും വട്ടമുടിയും തിറയും". Deshabhimani.
- ↑ "അവസാനവട്ടമണിഞ്ഞു; വട്ടമുടിവേഷം അഴിച്ച് അയ്യപ്പൻ". ManoramaOnline.
- ↑ "TCV News". tcvlive.in. Archived from the original on 2023-03-28. Retrieved 2023-03-28.
- ↑ "പുതുപാഠങ്ങളുടെ കൊടിയേറ്റം". Deshabhimani.