വട്ടമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെയ്യം പോലുള്ള അനുഷ്ഠാനകലകളിൽ ദേവതാ വേഷങ്ങൾക്ക് തലയിൽ ചൂടാനുപയോഗിക്കുന്ന അലങ്കാരമാണ് വട്ടമുടി.[1] ആടുപാമ്പേ.. എന്ന പ്രശസ്തമായ നാടൻപാട്ടിൽ പാക്കനാരുടെ വട്ടമുടിയെക്കുറിച്ച് പരാമർശമുണ്ട്. [2]

തെയ്യത്തിലെ വട്ടമുടി[തിരുത്തുക]

തെയ്യത്തിലുപയോഗിക്കുന്ന മുപ്പതിലധികം തിരുമുടികളുണ്ട്. വട്ടമുടി, ചട്ടമുടി, പൊതച്ചമുടി, ഓലമുടി, പാളമുടി, പീലിമുടി, പൂക്കട്ടി, പുറത്തട്ട്, കൊണ്ഡൽമുടി തൊപ്പിച്ചമയം, ഓലച്ചമയം, ഇലമുടി എന്നീ വിവിധപേരുകളിൽ അവ അറിയപ്പെടുന്നു.[3] പൊതുവേ പുതിയ ഭഗവതിയ്ക്ക് വട്ടമുടിയാണലങ്കാരം.[4] തെയ്യാട്ടച്ചമയങ്ങളിൽ മുടിയലങ്കാരങ്ങൾക്കും മെയ്യലങ്കാരങ്ങൾക്കും മുഖ്യസ്ഥനമുണ്ട്.[5]മുള, കമുക്, പട്ട് എന്നിവയാണ് വട്ടമുടി നിർമ്മാണത്തിനുപയോഗിക്കുന്നത്. [6]ചെത്തിപ്പൂ, കുരുത്തോല എന്നിവയും ഉപയോഗിക്കാറുണ്ട്.[7]

കഥകളിയിലെ വട്ടമുടി[തിരുത്തുക]

കഥകളിയിൽ ഹനുമാന്റെ വേഷത്തിനും വട്ടമുടി എന്ന അലങ്കാരം ഉപയോഗിക്കാറുണ്ട്. [8] കടത്തനാട്ട് കോവിലകത്തെത്തിയ ഒരു ഫ്രഞ്ച് സായ്പ് രാജാവിന് സമ്മാനിച്ച തൊപ്പി കണ്ട് കളിയോഗത്തിൽ ഇതേമാതൃകയിൽ ഹനുമാന് വട്ടമുടി നിർമ്മിക്കുവാൻ നിർദ്ദേശിച്ചെന്നും വെള്ളക്കാരെല്ലാം വാനരവംശത്തിൽപ്പെട്ടതാണെന്ന കൗതുകത്താലാണിതെന്നും പരാമർശമുണ്ട്.[9] വട്ടമുടിയാട്ടം ഒരു കലാരൂപമായി അവതരിപ്പിക്കപ്പെടുന്നു.[10] കൂടാതെ ഹനുമാൻ, നന്ദികേശ്വരൻ എന്നിവരുടെ വെള്ളത്താടിയ്ക്ക് വട്ടമുടി എന്നും പേരുണ്ട്.[11]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വട്ടമുടി&oldid=1876119" എന്ന താളിൽനിന്ന് ശേഖരിച്ചത്