വടക്കൻ വെളിയനാട്
ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു പ്രദേശമാണ് വടക്കൻ വെളിയനാട്. പഞ്ചായത്തിന്റെ 10 ആം വാർഡാണിത്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. പുരാതനമായ പുതുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.