വടക്കൻ ടോണവാണ്ട
വടക്കൻ ടോണവാണ്ട | |
---|---|
North Tonawanda Post Office | |
![]() Location in Niagara County and the state of New York. | |
Coordinates: 43°2′28″N 78°52′8″W / 43.04111°N 78.86889°WCoordinates: 43°2′28″N 78°52′8″W / 43.04111°N 78.86889°W | |
Country | United States |
State | New York |
County | Niagara |
Government | |
• Mayor | Arthur G. Pappas (R) |
• Common Council | Members' List |
വിസ്തീർണ്ണം | |
• ആകെ | 10.90 ച മൈ (28.24 കി.മീ.2) |
• ഭൂമി | 10.10 ച മൈ (26.16 കി.മീ.2) |
• ജലം | 0.80 ച മൈ (2.08 കി.മീ.2) |
ഉയരം | 574 അടി (175 മീ) |
ജനസംഖ്യ (2010) | |
• ആകെ | 31,568 |
• കണക്ക് (2018)[2] | 30,372 |
• ജനസാന്ദ്രത | 3,030.40/ച മൈ (1,170.01/കി.മീ.2) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 14120 |
Area code(s) | 716 |
FIPS code | 36-53682 |
GNIS feature ID | 0958935 |
വടക്കൻ ടോണവാണ്ട അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് നയാഗ്ര കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 31,568 ആയിരുന്നു. ബഫല്ലോ-നയാഗ്ര ഫാൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണിത്. നഗരത്തിന്റെ തെക്കൻ അതിർത്തിയായ ടോണവാണ്ട ക്രീക്കിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
സെനേക്ക ഭാഷയിൽ ടോണവാണ്ട എന്നാൽ "സ്വിഫ്റ്റ് റണ്ണിംഗ് വാട്ടർ" എന്നാണ്. നയാഗ്ര നദിയിലേക്ക് പതിക്കുന്ന ടോണവാണ്ട ക്രീക്കിൽ ഈറി കനാലിന്റെ നിർമ്മാണത്തോടെ നിലയ്ക്കുന്നതുവരെ ഒരുകാലത്ത് വലിയ ജലപാതങ്ങൾ ഉണ്ടായിരുന്നു (റാപ്പിഡ്സ്, ന്യൂയോർക്ക് കാണുക).
ചരിത്രം[തിരുത്തുക]
1809-ൽ ആദ്യത്തെ കുടിയേറ്റക്കാർ എത്തിയതിനുശേഷം, വടക്കൻ ടോണവാണ്ട 1836 മെയ് മുതൽ ന്യൂയോർക്കിലെ നയാഗ്ര കൗണ്ടിയിലെ വീറ്റ്ഫീൽഡ് പട്ടണത്തിന്റെ ഭാഗമായി.
ഭൂമിശാസ്ത്രം[തിരുത്തുക]
വടക്കൻ ടോണവണ്ട സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 43°2′28″N 78°52′8″W / 43.04111°N 78.86889°W (43.041006, -78.868920) ആണ്.[3]
നഗരത്തിന്റെ തെക്ക്, കിഴക്കൻ അതിർത്തികളിൽ ഭൂരിഭാഗവും ഇറി കനാൽ നിർവചിക്കുന്നു, ബാക്കി കിഴക്കൻ അതിർത്തി സ്വീനി സ്ട്രീറ്റും ഓൾഡ് ഫാൾസ് ബൊളിവാർഡും ചേർന്നതാണ്. നയാഗ്ര ഫാൾസ് ബൊളിവാർഡ് (യുഎസ് റൂട്ട് 62) നഗരത്തിന്റെ വടക്കുകിഴക്കൻ അതിർത്തി നിർവചിക്കുന്നു. നഗരത്തിന്റെ വടക്കൻ അതിർത്തിയിൽ ഭൂരിഭാഗവും ഫോർബ്സ് ടെറസിന് തൊട്ടുമുകളിലായി മിക്കവാറും റൂയി റോഡിന് സമാന്തരമായി കിഴക്ക്-പടിഞ്ഞാറായി പോകുന്ന ഒരു നേർപാതയും, ബാക്കി വടക്കൻ അതിർത്തി വാർഡ് റോഡിൽ നിന്ന് വിറ്റ്മർ റോഡിലേക്ക് പോകുന്ന ഒരു ചെറിയ വടക്കുപടിഞ്ഞാറൻ പാതയുമാണ്. നഗരത്തിന്റെ പടിഞ്ഞാറെ അറ്റത്തെ നിർവചിച്ചിരിക്കുന്നത് നയാഗ്ര നദിയും വിറ്റ്മർ റോഡിന് സമാന്തരമായി തൊട്ടുപടിഞ്ഞാറു ഭാഗത്തേയ്ക്കു നയിക്കുന്ന ഒരു നേർപാതയുമാണ്. നഗരത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ടോണവണ്ട ദ്വീപ് സ്ഥിതിചെയ്യുകയും ഇത് പ്രധാന കരയെ ലിറ്റിൽ റിവറിനാൽ വേർതിരിക്കുന്നതോടൊപ്പം (നയാഗ്ര നദിയുടെ കിഴക്കൻ ശാഖയുടെ ഭാഗം) നഗരത്തിന്റെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.