വഞ്ചീശ മംഗളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂറിലെ ഒരു ദൃശ്യം

തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദേശീയഗാനമായിരുന്നു ഇത്. 1947 ൽ ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറി തിരുവിതാംകൂർ അതിൽ ലയിക്കുന്നതു വരെ ഈ ഗാനം ആലപിച്ചിരുന്നു.[1]

വരികൾ[തിരുത്തുക]

വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമി പതേ ചിരം
ത്വൽചരിതം എങ്ങും ഭൂമൗ വിശ്രുതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം
മർത്യമനം ഏതും ഭവൽ പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം
താവകമാം കുലം മേൽമേൽ ശ്രീ വളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം
മാലകറ്റി ചിരം പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമി പതേ ചിരം

സഞ്ചിതാഭം ജയിക്കേണം വഞ്ചിഭൂമി പതേ ചിരം
രാജസ്തുതി

രാജ ഭരണകാലത്ത് വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും ദേശീയ ഗാനം പോലെ വഞ്ചീശ മംഗളം ആലപിച്ചിരുന്നു. 1938 ൽ രാജവാഴ്ചയ്ക്കെതിരെ ജനരോഷമുയ‍ർന്നപ്പോൾ അതിനെതിരെ പുറത്തിറക്കിയ കൽപ്പനയിലാണ് ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ വഞ്ചീശ മംഗളം പാടണമെന്ന് നിർദേശിച്ചിരുന്നത്. ആലാപനത്തിനു ശേഷം പൊന്നു തമ്പുരാന്റെ ഗുണഗണങ്ങളെ വാഴ്ത്തി വിദ്യാലയത്തിൽ അധ്യാപക‍ ലഘു പ്രഭാഷണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു.[2]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "തിരുവിതാംകൂറിനും ഒരു ദേശീയ ഗാനമുണ്ടായിരുന്നു!". ശേഖരിച്ചത് 2021-05-03.
  2. രാമചന്ദ്രൻ നായർ ജി, പട്ടം (2003). തിരുവനന്തപുരത്തിന്റെ ഇതിഹാസം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. പുറങ്ങൾ. 185–86. ISBN 818636594x.
"https://ml.wikipedia.org/w/index.php?title=വഞ്ചീശ_മംഗളം&oldid=3748028" എന്ന താളിൽനിന്ന് ശേഖരിച്ചത്