വങ്കക്കടൽ കടൈന്ത
ദൃശ്യരൂപം
മുപ്പതാമത്തെ തിരുപ്പാവൈ ആണ് വങ്കക്കടൽ കടൈന്ത. അവസാന തിരുപ്പാവൈയായ ഇത് സുരുട്ടി രാഗത്തിലാണ് സാധാരണ ആലപിക്കുന്നത്.
വരികൾ
[തിരുത്തുക]മലയാളം | തമിഴ് |
---|---|
വങ്കക്കടൽ കടൈന്ത മാധവനൈ കേശവനൈ തിങ്കൾ തിരുമുഖത്ത് സേയിഴൈയാർ സെന്റിരൈഞ്ചി അംഗ പറൈ കൊണ്ട ആട്രൈ അണി പുതുവൈ പൈങ്കമലത്തൻ തെരിയിൽ പട്ടർ പിരാൻ കോതൈ സൊന്ന സംഘത്തമിഴ് മാലൈ മുപ്പതും തപ്പാമേ ഇംഗുഇ പരിസുരൈപ്പാർ ഈരിരണ്ടു മാൽ വരൈ തോൾ സെങ്കൺ തിരുമുഖത്തു സെൽവത്തിരുമാലാൽ എങ്കും തിരുവരുൾ പെട്രു ഇൻബുരുവർ എമ്പാവായ് |
வங்கக்கடல் கடைந்த மாதவனை கேசவனை திங்கள் திருமுகத்து சேயிழையார் சென்றிறைஞ்சி அங்கப் பறைகொண்ட வாற்றை அணி புதுவை பைங்கமலத் தண்தெரியல் பட்டர்பிரான் கோதை சொன்ன சங்கத்தமிழ்மாலை முப்பதும் தப்பாமே இங்குஇப் பரிசுரைப்பார் ஈரிரண்டு மால்வரைத்தோள் செங்கண் திருமுகத்து செல்வத்திருமாலால் எங்கும் திருவருள் பெற்று இன்புறுவர் எம்பாவாய். |
അർത്ഥം
[തിരുത്തുക]ദേവന്മാർക്കായി സമുദ്രമഥനം ചെയ്ത മാധവൻ, ചന്ദ്രനെപ്പോലെ മുഖമുള്ള, ഭംഗിയുള്ള ആഭരണങ്ങൾ അണിഞ്ഞ, ഗോപസ്ത്രീകൾ ആരാധിക്കുന്ന ആ കേശവൻ - ആ ദേവനെ ശ്രീ ആണ്ടാൾ ആരാധിച്ചു. അത്യന്തം ആസ്വാദ്യകരമായ ഈ മുപ്പത് തമിഴ് കവനങ്ങളുടെ ഈ മാല കരുത്തുറ്റ തോളുകളും തീക്ഷ്ണമായ ചുവന്ന കണ്ണുകളും ഉള്ള, എല്ലാ സമ്പത്തിന്റെയും ഉടമയായ, ശ്രീവില്ലിപുത്തൂരിന്റെ ആ ദേവനെ ആരാധിക്കുന്ന എല്ലാ ഭക്തർക്കും കൃപയും അനുഗ്രഹവും എന്നേക്കും ലഭിക്കും. എന്നും വളരെ സന്തുഷ്ടരായിരിക്കുക.[1]