വഘാർഷപത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വഘാർഷപത് (അർമേനിയൻ: Վաղարշապատ pronounced [vɑʁɑɾʃɑˈpɑt]) അർമേനിയയിലെ നാലാമത്തെ വലിയ നഗരവും അർമാവിർ പ്രവിശ്യയിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പൽ സമൂഹവുമാണ്. രാജ്യ തലസ്ഥാനമായ യെറിവാന് 18 കിലോമീറ്റർ (11 മൈൽ) വടക്ക്, അടയ്ക്കപ്പെട്ട തുർക്കി-അർമേനിയൻ അതിർത്തിയ്ക്ക് 10 കിലോമീറ്റർ (6 മൈൽ) വടക്കു ഭാഗത്തായാണ് പട്ടണം സ്ഥിതിചെയ്യുന്നത്. 1945 നും 1995 നും ഇടയിൽ ഇതിന്റെ ഔദ്യോഗിക നാമമായിരുന്ന എജ്മിയാറ്റ്സിൻ (എച്ച്മിയാഡ്സിൻ അല്ലെങ്കിൽ എറ്റ്ച്ച്മിയാഡ്സിൻ, Էջմիածին, [ɛd͡ʒmjɑˈt͡sin] എന്നിങ്ങനെയും ഉച്ചരിക്കപ്പെടുന്നു) എന്ന പേരിലും പട്ടണം പൊതുവേ അറിയപ്പെടുന്നു.[1]  സംസാരഭാഷയിലും ഔദ്യോഗിക ഭരണ രംഗത്തും ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒരു പേരാണിത്.

അർമേനിയൻ അപ്പസ്തോലിക് സഭയുടെ കേന്ദ്രമായ എച്ച്മിയാഡ്‌സിൻ കത്തീഡ്രൽ, മദർ സീ ഓഫ് ഹോളി എച്ച്മിയാഡ്‌സിൻ എന്നിവ സ്ഥിതിചെയ്യുന്നിടം എന്ന നിലയിലാണ് നഗരത്തിന്റെ പ്രശസ്തി. പാശ്ചാത്യ സ്രോതസ്സുകളിൽ ഇത് അനൗദ്യോഗികമായി "വിശുദ്ധ നഗരം""[2][3] എന്നും അർമേനിയ രാജ്യത്തിന്റെ "ആത്മീയ തലസ്ഥാനം"[4] എന്നും അറിയപ്പെടുന്നു (հոգևոր մայրաքաղաք). പുരാതന ഗ്രേറ്റർ അർമേനിയയുടെ പ്രധാന നഗരങ്ങളിലൊന്നും തലസ്ഥാനവുമായിരുന്നു ഇത്. 20-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഒരു ചെറു പട്ടണമായി ചുരുങ്ങിപ്പോയ ഇത് സോവിയറ്റ് കാലഘട്ടത്തിൽ വികാസനത്തിലേയ്ക്ക് കുതിയ്ക്കുകയും, ഫലത്തിൽ യെറിവന്റെ ഒരു പ്രാന്തപ്രദേശമായി മാറുകയും ചെയ്തിരുന്നു.[5][6] 2016 ലെ കണക്കുകൾ പ്രകാരം അതിന്റെ ജനസംഖ്യ 37,000-ൽ അധികം ആയിരുന്നു.

പദോൽപ്പത്തി[തിരുത്തുക]

മോവ്സെസ് ഖൊറെനാറ്റ്സിയുടെ അഭിപ്രായത്തിൽ, പുരാതന ഗ്രീക്ക് ദേവതയായ ആർട്ടെമിസിൽ നിന്ന് ഉരുത്തിരിഞ്ഞ ആർട്ടിമെഡ് ( Արտիմէդ ) ആയി അറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു വഘാർഷപത്. പിന്നീട്, വാർഡ്‌ജസ് മനൂക്ക് രാജകുമാരൻ അവാൻ വർഡ്ഗെസി ( Աւան Վարդգէսի, "ടൗൺ ഓഫ് വാർഡ്‌ജസ്") അല്ലെങ്കിൽ വാർഡ്‌ജെസവൻ (Վարդգէսաւան) എന്ന് പുനർനാമകരണം ചെയ്ത ഈ ജനവാസകേന്ദ്രം അർമേനിയയിലെ ഒറോണ്ടസ് I സകാവാക്യാറ്റ്സ് രാജാവിന്റെ (ബിസി 570-560) ഭരണകാലത്ത്, കസാഗ് നദിയുടെ തീരത്തിനടുത്തായി അദ്ദേഹം പുനർനിർമ്മിച്ചിരുന്നു. എന്നിരുന്നാലും, ബൈസന്റൈൻ ചരിത്രകാരനായ പ്രോകോപിയസ് തന്റെ ആദ്യ പുസ്തകമായ വാർസ് ഓഫ് ജസ്റ്റിനിയനിൽ വലാഷാബാദ് (ബലഷാബാദ്) എന്ന് പരാമർശിക്കുന്ന ഈ നഗരം, അർമേനിയയിലെ രാജാവായ വോലോഗാസെസ് ഒന്നാമന്റെ പേരിലാണ് അറിയപ്പെടുന്നത്.

ചരിത്രം[തിരുത്തുക]

ആദ്യകാല ചരിത്രം[തിരുത്തുക]

ബിസി മൂന്നാം സഹസ്രാബ്ദം മുതൽക്കുതന്നെ പുരാതന വഘാർഷപത് പ്രദേശത്ത് ജനവാസമുണ്ടായിരുന്നു. മെറ്റ്‌സമോർ കോട്ട, ശ്രേഷ് ഹിൽ, മൊഖ്റാബ്‌ളർ ഹിൽ തുടങ്ങി നിരവധി സ്ഥലങ്ങൾ നവീന ശിലായുഗ കാലഘട്ടത്തിലേതാണ്. യുറാർട്ടിയൻ രാജാവായ റൂസ II (ബിസി 685–645) അവശേഷിപ്പിച്ച ലിഖിതങ്ങളിൽ നിന്നാണ് വാഘർഷപതിനെക്കുറിച്ചുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യകാല പരാമർശനങ്ങൾ കണ്ടെടുക്കപ്പെട്ടത്. ഈ ലിഖിതങ്ങളിൽ പട്ടണം കുവാർലിനി (ڿուարլինի) എന്ന് പരാമർശിക്കപ്പെട്ടിരുന്നു. പുരാതന വഘാർഷപതിലെ പുരാവസ്തു സൈറ്റിൽ കണ്ടെത്തിയ ലിഖിതത്തിൽ, ഇൽദാറുണി നദിക്കും (ഹ്രാസ്ദാൻ നദി) കുർലിനി താഴ്‌വരയ്‌ക്കുമിടയിൽ റൂസ II രാജാവ് തുറന്ന ഒരു ജല കനാലിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

അഞ്ചാം നൂറ്റാണ്ടിലെ എഴുത്തുകാരനായ മൊവ്സെസ് ഖൊറെനാറ്റ്സിയുടെ അഭിപ്രായത്തിൽ, പുരാതന ഗ്രീക്ക് ദേവതയായ ആർട്ടെമിസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വാഘർഷപത്തിന്റെ ഏറ്റവും പഴയ പേരായ ആർട്ടിമെഡ് ( Արտիմէդ). പിന്നീട് അർമീനിയയിലെ ഒറോണ്ടസ് I സകാവാക്യാറ്റ്സ് രാജാവിന്റെ (ബിസി 570-560) ഭരണകാലത്ത്, വാർഡ്‌ജസ് മനൂക്ക് രാജകുമാരൻ കസാഗ് നദിയുടെ തീരത്തിനടുത്തായി പുനർനിർമ്മിച്ചതിനുശേഷം പട്ടണം അവാൻ വർഡ്ഗെസി ( Աւան Վարդգէսի, "ടൗൺ ഓഫ് വാർഡ്‌ജസ്") അല്ലെങ്കിൽ വാർഡ്‌ജെസവൻ (Վարդգէսաւան) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. മഹാനായ ടിഗ്രേൻസ് രാജാവിന്റെ (ബിസി 95-55) ഭരണത്തിൻ കീഴിൽ, ഈ നഗരം ഭാഗികമായി ജൂത ബന്ദികളുടെ ഒരു താമസകേന്ദ്രമായിരുന്നു.

ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, അർമേനിയയിലെ അർസാസിഡ് രാജാവായ വാഘർഷ് ഒന്നാമന്റെ (117-144) ഭരണകാലത്ത്, പഴയ പട്ടണമായ വാർഡ്‌ഗെസവാൻ നവീകരിക്കപ്പെടുകയും വഘാർഷപത് (Վաղարշապատ) എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. തന്റെ ആദ്യ പുസ്തകമായ വാർസ് ഓഫ് ജസ്റ്റീനിയനിൽ, ബൈസന്റൈൻ ചരിത്രകാരനായ പ്രോകോപിയസ് നഗരത്തെ അർമേനിയയിലെ രാജാവായ വലാഷിന്റെ (ബലാഷ്) പേരുമായ ബന്ധപ്പെട്ട് വലഷാബാദ് (ബലാഷബാദ്) എന്ന് പരാമർശിച്ചിട്ടുണ്ട്.  ഈ പേര് അതിന്റെ പിൽക്കാല രൂപത്തിലേക്ക് പരിണമിച്ചു. നോറകാഘാക്ക് (Նորաքաղաք, "പുതിയ നഗരം") എന്നും പിന്നീട് വഘർഷപത് എന്നും അറിയപ്പെട്ട വാർഡ്‌ജസ് പട്ടണം വഘർഷ് ഒന്നാമൻ രാജാവ് പൂർണ്ണമായും പുനർനിർമിക്കുകയും ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തുവെന്ന് മൊവ്‌സെസ് ഖൊറെനാറ്റ്‌സി പരാമർശിക്കുന്നു.

എ.ഡി. 120 നും എ.ഡി. 330 നും ഇടയിൽ അർമേനിയയിലെ അർസാസിഡ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു വഘാർഷപത്. 301-ൽ അർമേനിയ ക്രിസ്തുമതത്തെ  ഒരു ദേശീയ മതമായി സ്വീകരിച്ച ശേഷം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതസംഘടനകളിലൊന്നായി കണക്കാക്കപ്പെടുന്ന അർമേനിയൻ കാത്തോലിക്കാ സഭയുടെ ആസ്ഥാനമായ മദർ കത്തീഡ്രലിന്റെ പേരിൽ, വഘാർഷപത് പട്ടണം കാലക്രമേണ എജ്മിയാറ്റ്സിൻ (അർമേനിയൻ: Էջմիածին) എന്ന് വിളിക്കപ്പെട്ടു. മുഴുവൻ അർമേനിയയുടേയും ആത്മീയ കേന്ദ്രമെന്ന നിലയിൽ, വഘാർഷപത് അതിവേഗം വികസിക്കുകയും വിദ്യാഭ്യാസം, സംസ്കാരം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി വികസിക്കുകയും ചെയ്തു. മെസ്‌റോപ്പ് മാഷ്‌തോട്‌സ് സ്ഥാപിച്ച അർമേനിയയിലെ ഏറ്റവും പ്രാചീനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് നിലനിൽക്കുന്നത് ഈ നഗരത്തിലായിരുന്നു. അർമേനിയൻ രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനം 336-ൽ ഡ്വിൻ നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

യെരേവാനിലെ ഏറ്റവും വലിയ ഉപഗ്രഹ നഗരമെന്നതുപോലെ ജനസംഖ്യാടിസ്ഥാനത്തിൽ അർമേനിയയിലെ നാലാമത്തെ വലിയ നഗരവുംകൂടിയാണ് വഘാർഷപത്. യെറിവാന്റെ പടിഞ്ഞാറ് ഭാഗത്ത്, കസാഖ് നദീതടത്തിൽ, അരാരത്ത് സമതലത്തിന്റെ വടക്കുകിഴക്കൻ അറ്റത്തായി സ്വാർട്ട്സ്നോട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

മോസസ് ഓഫ് ചോറെന്റെ ഹിസ്റ്ററി ഓഫ് അർമേനിയ, പ്രകാരം ഈ പ്രദേശത്ത് നടത്തിയ നിരവധി പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി, പുരാതന നഗരമായ വഘാർഷപത് നിലനിൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥാനം കസാഖ് നദിക്ക് സമീപത്തുള്ള ശ്രേഷ് കുന്നിൻ പ്രദേശമാണ്.[7]

ശ്രേഷ് ഹിൽ അല്ലെങ്കിൽ ഘുഗോയിലെ കോണ്ട് എന്ന്  നാട്ടുകാർ വിളിക്കുന്ന ഈ കുന്ന് ആധുനിക വാഘാർഷപത്തിന് വടക്കുകിഴക്കായി 500 മീറ്റർ (1,600 അടി) മാത്രം അകലെ, ഒഷാകാനിലേക്കുള്ള വഴിയിലാണ്. 123 മീറ്റർ (404 അടി) നീളമുള്ള ഒരു കൃത്രിമ കുന്നാണിത്. 1870 ലാണ് ഇത് ആദ്യമായി ഖനനം ചെയ്തത്. 1913 ലും 1928 ലും ഈ പ്രദേശം പുരാവസ്തു ഗവേഷകനായ യെർവണ്ട് ലാലയൻ ഖനനം ചെയ്തു. 1945 നും 1950 നും ഇടയിൽ കുന്നിന് ചുറ്റുമായി വൻ തോതിലുള്ള ഖനനങ്ങൾ നടന്നിരുന്നു.

ചരിത്രപരമായി, വഘർഷപത് അർമേനിയൻ മലമ്പ്രദേശത്തിൻറെ ഹൃദയഭാഗത്ത്, അർമേനിയ മേജറിനുള്ളിലായി, അയ്രാറാറത്ത് പ്രവിശ്യയിലെ അരാഗത്സോട്ൻ കന്റോണിലാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 853 മീറ്റർ (2,799 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.

Vagharshapat പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 1.6
(34.9)
4.4
(39.9)
11.6
(52.9)
19.0
(66.2)
24.4
(75.9)
28.8
(83.8)
33.1
(91.6)
32.5
(90.5)
28.4
(83.1)
20.5
(68.9)
12.4
(54.3)
4.9
(40.8)
18.47
(65.23)
പ്രതിദിന മാധ്യം °C (°F) −2.9
(26.8)
−0.5
(31.1)
5.9
(42.6)
12.5
(54.5)
17.4
(63.3)
21.4
(70.5)
25.4
(77.7)
25.0
(77)
20.4
(68.7)
13.5
(56.3)
6.8
(44.2)
0.6
(33.1)
12.13
(53.82)
ശരാശരി താഴ്ന്ന °C (°F) −7.3
(18.9)
−5.3
(22.5)
0.2
(32.4)
6.1
(43)
10.5
(50.9)
14.1
(57.4)
17.8
(64)
17.5
(63.5)
12.4
(54.3)
6.5
(43.7)
1.2
(34.2)
−3.6
(25.5)
5.84
(42.53)
മഴ/മഞ്ഞ് mm (inches) 20
(0.79)
22
(0.87)
27
(1.06)
36
(1.42)
51
(2.01)
29
(1.14)
16
(0.63)
12
(0.47)
14
(0.55)
29
(1.14)
25
(0.98)
20
(0.79)
301
(11.85)
ഉറവിടം: Climate-Data.org [8]

അവലംബം[തിരുത്തുക]

  1. "Պատմաաշխարհագրական ակնարկ [Historical-geographic overview]" (in അർമേനിയൻ). Armavir Province: Armenian Ministry of Territorial Administration. Archived from the original on 28 ഫെബ്രുവരി 2014. Retrieved 15 ഏപ്രിൽ 2014. ...Վաղարշապատ (1945-1995թթ. կոչվել է Էջմիածին) քաղաքը...
  2. Ring, Trudy; Watson, Noelle; Schellinger, Paul, eds. (1994). International Dictionary of Historic Places: Middle East and Africa, Volume 4. Taylor & Francis. p. 250. The holy city of Echmiadzin, where the Christian church in Armenia first began...
  3. Stransky, Thomas F.; Sheerin, John B. (1982). Doing the Truth in Charity: Statements of Pope Paul VI, Popes John Paul I, John Paul II, and the Secretariat for Promoting Christian Unity, 1964-1980. Paulist Press. p. 230. ...from the holy city of Etchmiadzin...
  4. Համայն հայոց հոգևոր մայրաքաղաքը 2700 տարեկան է, նշվեց Էջմիածնի տոնը (ֆոտոշարք) (in അർമേനിയൻ). Public Radio of Armenia. 8 October 2015.
  5. Emin, Gevorg (1981). Seven songs about Armenia. Progress. p. 106. ...Ashtarak, Artashat, Etchmiadzin and Abovian because they have become suburbs of Yerevan.
  6. Bloomfield, Paul (16 May 2015). "Armenia: mountains, monasteries and a glimpse of the land of Noah". The Times. Our first port of call was Ejmiatsin, a suburb of Yerevan and seat of the Katholikos, head of the Armenian Apostolic Church.
  7. Ejmiatsin: History[പ്രവർത്തിക്കാത്ത കണ്ണി]
  8. "Climate: Vagharshapat". Climate-Data.org. Retrieved 14 August 2018.
"https://ml.wikipedia.org/w/index.php?title=വഘാർഷപത്&oldid=3688385" എന്ന താളിൽനിന്ന് ശേഖരിച്ചത്