വഅള്
Jump to navigation
Jump to search
വഅള അഥവാ ഉപദേശിക്കുക എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് വഅള് എന്ന വാക്ക് കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ സജീവമാകുന്നത്. രാത്രി കാലങ്ങളിൽ ഇസ്ലാമിക പണ്ഡിതന്മാർ നടത്തുന്ന രാപ്രഭാഷണം ആണ് വഅള് കൊണ്ട് വിവക്ഷിക്കുന്നത്.മതം കൂടുതൽ പഠിച്ചിട്ടില്ലാത്ത മുസ്ലിം സാമാന്യ ജനങ്ങൾ അറിവ് നേടാൻ ഇത്തരം രാപ്രഭാഷണങ്ങൾക്ക് പങ്കെടുക്കുന്നത് പഴയകാലത്ത് മലബാറിൽ സാധാരണയായിരുന്നു. വടക്കൻ കേരളത്തിൽ ഉറുദി എന്നാണ് ഈ രാപ്രസംഗങ്ങൾ അറിയപ്പെടാരുള്ളത്.