ളാഹിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖുർആനിലെ സുവ്യക്തമായ ആശയങ്ങളെ സൂചിപ്പിക്കാനായി ഖുർആൻ വ്യഖ്യാതാക്കൾ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ളാഹിർ (അറബി: ظاهر ) എന്നത്[1]. എന്നാൽ അവ്യക്തമോ നിഗൂഢമോ ആയ ആശയങ്ങളെ സൂചിപ്പിക്കാനായി ബാത്വിൻ എന്ന പദം ഉപയോഗിച്ചു വരുന്നു.

ഒരു വ്യക്തിയുടെ പ്രവർത്തി, വീക്ഷിക്കുന്നവർക്ക് ളാഹിർ ആകുമ്പോൾ അതേ വ്യക്തിയുടെ മാനസിക വിചാരങ്ങൾ ബാത്വിൻ എന്ന ഗണത്തിലാണ് വരിക[2].

ഖുർആനിലെ ആശയങ്ങളെ അവയുടെ ബാഹ്യമായ വിശകലനത്തിൽ മാത്രം സ്വീകരിക്കുന്ന ളാഹിരി മദ്‌ഹബ് ളാഹിർ എന്ന സങ്കേതത്തെ അവലംബിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Zahir - Oxford Islamic Studies Online". University of Oxford. 2008-05-06. Archived from the original on 2015-11-19. Retrieved 2015-12-31.
  2. Bayman, Henry (2003). Exoteric and Esoteric. ISBN 9781556434327.
"https://ml.wikipedia.org/w/index.php?title=ളാഹിർ&oldid=4018690" എന്ന താളിൽനിന്ന് ശേഖരിച്ചത്