ലൗലി ആനന്ദ്
ലൗലി ആനന്ദ് | |
|---|---|
![]() | |
| പാർലമെന്റ് അംഗം, ലോക്സഭ | |
പദവിയിൽ | |
| പദവിയിൽ 4 ജൂൺ 2024 | |
| മുൻഗാമി | രമാ ദേവി |
| മണ്ഡലം | ഷിയോഹർ |
| പദവിയിൽ 1994–1996 | |
| മുൻഗാമി | ശിവശരൺ സിംഗ് |
| പിൻഗാമി | രഘുവംശ് പ്രസാദ് സിംഗ് |
| മണ്ഡലം | വൈശാലി |
| ബീഹാർ നിയമസഭയിലെ അംഗം | |
| പദവിയിൽ 2005–2005 | |
| മുൻഗാമി | ഭുവേശ്വർ സിംഗ് |
| പിൻഗാമി | ഗ്യാനേന്ദ്ര കുമാർ സിംഗ് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 12 ഡിസംബർ 1966 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | ജനതാദൾ (യുണൈറ്റഡ്) |
| മറ്റ് രാഷ്ട്രീയ അംഗത്വം | |
| പങ്കാളി | ആനന്ദ് മോഹൻ സിംഗ് |
| കുട്ടികൾ | ചേതൻ ആനന്ദ് സിംഗ്, സുരഭി ആനന്ദ്, അൻഷുമാൻ ആനന്ദ് |
| വസതി | പാറ്റ്ന |
ലവ്ലി ആനന്ദ് ജനതാദൾ യുണൈറ്റഡ് പാർട്ടി അംഗവും നിലവിൽ ബീഹാറിലെ ഷിയോഹർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവും മുൻ ബീഹാർ നിയമസഭാംഗവുമാണ്. ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ പത്താം ലോക്സഭയിലും അവർ അംഗമായിരുന്നു.
അമ്മയുടെ ബന്ധുവായ മാധുരി സിംഗ് 1980-കളിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നതിനാൽ അവർ നല്ല രാഷ്ട്രീയ ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് ബീഹാർ രാഷ്ടീയത്തിലേയ്ക്ക് പ്രവേശിച്ചത്. എന്നാൽ അവരുടെ ഭർത്താവ് ആനന്ദ് മോഹൻ സിംഗ് സ്ഥാപിച്ച പുതിയ ബീഹാർ പീപ്പിൾസ് പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അവർ 1994 ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബീഹാർ മുൻ മുഖ്യമന്ത്രി സത്യേന്ദ്ര നാരായൺ സിൻഹയുടെ ഭാര്യയും പാർലമെന്റേറിയനുമായിരുന്ന കിഷോരി സിൻഹയോട് പരാജയപ്പെട്ടു.[1] 1996ലെ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന അവർ 1999 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും പരാജയപ്പെട്ടു.
തൻ്റെ ബന്ധുവും മുൻ എംപിയുമായ ശ്യാമ സിങ്ങിൻ്റെ (മാധുരി സിങ്ങിൻറെ മകൾ) അമ്മായിയമ്മ കൂടിയായിരുന്നു കിഷോരി സിൻഹ.
രണ്ട് തവണ ബിഹാർ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ലവ്ലി ആനന്ദ് ഒരിക്കൽ ബാർ മണ്ഡലത്തിലും പിന്നീട് നബിനഗർ മണ്ഡലത്തിലും വിജയിച്ചു.[2]
1991 ൽ ആനന്ദ് മോഹൻ സിംഗിനെ വിവാഹം കഴിക്കുകയും 1994 ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1996ലും 1998ലും ഷിയോഹറിൽ നിന്ന് രണ്ടുതവണ എംപിയായ അദ്ദേഹം 2014ലെ പൊതുതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. 2009 ലെ ദേശീയ തിരഞ്ഞെടുപ്പിൽ ഷിയോഹറിൽനിന്നും 2010 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലംഗർ നിയോജകമണ്ഡലത്തിൽനിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി.) സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ അവഗണിച്ചതിനാലാണ് താൻ പാർട്ടി മാറിയതെന്ന് അവർ അവകാശപ്പെട്ടു.[3]
2015ൽ ഹിന്ദുസ്ഥാനി അവാം മോർച്ച പാർട്ടിയിൽ ചേർന്ന ലൗലി ആനന്ദ് ഷിയോഹർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ വ്യത്യാസത്തിൽ അവർ പരാജയപ്പെട്ടു.
ക്രിമിനൽ കേസുകളിലകപ്പെട്ട ഭർത്താവിന്റെ നിരപരാധിത്വത്തിനെതിരെ പ്രതിഷേധം തുടർന്ന ആനന്ദ്, ആ കാരണത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ നിൽക്കുകയും തന്റെ ഭർത്താവ് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും അദ്ദേഹം ഒരിക്കലും ഒരു ക്രിമിനലോ സംഘനേതാവോ അല്ലെന്നും അവകാശപ്പെട്ടു. 2007 ൽ ജെ.ഡി.യു. പാർട്ടിയിൽ അംഗമായിരുന്നപ്പോൾ തീർപ്പുകൽപ്പിക്കപ്പെട്ട ഭർത്താവിന്റെ അതേ കേസിൽ അവളും മറ്റ് ചിലരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീട് അവർക്ക് ജാമ്യവും ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് കുറ്റവിമുക്തയുമാക്കപ്പെട്ടു.
റാഞ്ചി സർവകലാശാലയിൽ നിന്ന് ലൗലി ആനന്ദ് ബി. എ ബിരുദം നേടിയിട്ടുണ്ട് . അവർക്കും ഭർത്താവിനും 2 ആൺമക്കളും ഒരു മകളും ഉണ്ട്. അവരുടെ മകൻ ചേതൻ ആനന്ദും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Bihar's biwi brigade". The Times of India. 6 October 2013. Retrieved 22 November 2017.
- ↑ "10th Lok Sabha members". Lok Sabha Secretariat, New Delhi. Archived from the original on 8 June 2015. Retrieved 12 July 2012.
- ↑ "Bihar - Alamnagar". Bihar Assembly Elections Nov 2010 Results. Election Commission of India. Archived from the original on 2010-11-27.
