Jump to content

ല്യൂട്ടീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ല്യൂട്ടീൻ
Names
IUPAC name
β,ε-Carotene-3,3′-diol
Other names
Luteine; trans-Lutein; Xanthophyll
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.004.401 വിക്കിഡാറ്റയിൽ തിരുത്തുക
E number E161b (colours)
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Red-orange crystalline solid
ദ്രവണാങ്കം
Insoluble
Solubility in fats Soluble
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഒരു സാന്തോഫില്ലും സ്വാഭാവികമായും അറിയപ്പെടുന്ന 600 കരോട്ടിനോയിഡുകളിൽ ഒന്നുമാണ് ല്യൂട്ടീൻ. "മഞ്ഞ" എന്നർത്ഥം വരുന്ന ലാറ്റിൻ വാക്ക് ല്യൂട്ടിയസിൽ നിന്ന് ആണ് ഈ വാക്ക് ഉത്ഭവിച്ചത്. ല്യൂട്ടീൻ സസ്യങ്ങളാൽ മാത്രം സമന്വയിപ്പിക്കപ്പെടുന്നു. മറ്റ് സാന്തോഫില്ലുകളെപ്പോലെ ഇതും ഇലക്കറികളായ ചീര, കാലെ, മഞ്ഞ കാരറ്റ് എന്നിവയിൽ ഉയർന്ന അളവിൽ കാണപ്പെടുന്നു. ഇലക്കറിക്ളിൽ സാന്തോഫില്ലുകൾ പ്രകാശോർജ്ജത്തെ മോഡുലേറ്റ് ചെയ്യുന്നതിനും പ്രകാശസംശ്ലേഷണ സമയത്ത് അധികമായ പ്രകാശം മൂലം കൂടുതലായി നിർമിക്കപ്പെടുന്ന ട്രിപ്പിൾ ക്ലോറോഫിൽ (ക്ലോറോഫില്ലിന്റെ എക്സൈറ്റഡ് രൂപം) കൈകാര്യം ചെയ്യുന്നതിന് നോൺ-ഫോട്ടോകെമിക്കൽ ക്വഞ്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു.

സസ്യങ്ങൾ കഴിക്കുന്നതിലൂടെയാണ് മൃഗങ്ങൾക്ക് ല്യൂട്ടിൻ ലഭിക്കുന്നത്.[2] മനുഷ്യ ശരീരത്തിൽ അതിന്റെ കൃത്യമായ പങ്ക് അജ്ഞാതമാണെങ്കിലും, മനുഷ്യ റെറ്റിനയിൽ, പ്രത്യേകിച്ചും മാക്യുല ലുട്ടിയയിലേക്ക് രക്തത്തിൽ നിന്ന് ല്യൂട്ടീൻ ആഗിരണം ചെയ്യപ്പെടുന്നു.[3] മുട്ടയുടെ മഞ്ഞക്കരു, മൃഗങ്ങളുടെ കൊഴുപ്പ് എന്നിവയിലും ല്യൂട്ടീൻ കാണപ്പെടുന്നു.

ല്യൂട്ടീൻ സിയാക്‌സാന്തിൻ ഉപയോഗിച്ച് ഐസോമെറിക് ആണ്, അത് ഒരു ഇരട്ട ബോണ്ട് സ്ഥാപിക്കുന്നതിൽ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. മെസോ-സെക്സാന്തിൻ എന്ന ഇന്റർമീഡിയറ്റ് വഴി ശരീരത്തിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പരസ്പരം പരിവർത്തനം ചെയ്യാൻ കഴിയും.[4] ല്യൂട്ടീന്റെ പ്രധാന സ്വാഭാവിക സ്റ്റീരിയോ ഐസോമർ (3R, 3'R, 6'R) - ബീറ്റ, എപ്സിലോൺ -കരോട്ടിൻ -3, 3' -ഡയോൾ എന്നിവയാണ്. ല്യൂട്ടീൻ ഒരു ലിപ്പോഫിലിക് തന്മാത്രയാണ്, ഇത് സാധാരണയായി വെള്ളത്തിൽ ലയിക്കില്ല. സംയോജിത ഇരട്ട ബോണ്ടുകളുടെ (പോളിൻ ചെയിൻ) നീളമുള്ള ക്രോമോഫോർ സാന്നിദ്ധ്യം പ്രകാശം ആഗിരണം ചെയ്യുന്ന സവിശേഷതകൾ നൽകുന്നു. പോളീൻ ശൃംഖല പ്രകാശത്തിലൂടെയോ ചൂടിലൂടെയോ ഓക്സിഡേറ്റീവ് നശീകരണത്തിന് വിധേയമാവുകയും ആസിഡുകളിൽ രാസപരമായി അസ്ഥിരമാവുകയും ചെയ്യുന്നു.

ഒന്നോ രണ്ടോ ഫാറ്റി ആസിഡുകൾ രണ്ട് ഹൈഡ്രോക്സൈൽ ഗ്രൂപ്പുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫാറ്റി ആസിഡ് എസ്റ്ററുകളായി ല്യൂട്ടിൻ സസ്യങ്ങളിൽ കാണപ്പെടുന്നു.

ഒരു പിഗ്മെന്റായി

[തിരുത്തുക]

മഞ്ഞ-ചുവപ്പ് നിറം കാരണം ഈ സാന്തോഫിൽ, സഹോദര സംയുക്തമായ സിയാക്സാന്തിൻ പോലെ, പ്രധാനമായും ഭക്ഷണത്തിലും അനുബന്ധ നിർമ്മാണത്തിലും ഒരു നിറമായി ഉപയോഗിക്കുന്നു.[2][5] ല്യൂട്ടിൻ നീല വെളിച്ചത്തെ ആഗിരണം ചെയ്യുന്നു, അതിനാൽ ഇത് കുറഞ്ഞ സാന്ദ്രതയിൽ മഞ്ഞ നിറത്തിലും ഉയർന്ന സാന്ദ്രതയിൽ ഓറഞ്ച്-ചുവപ്പു നിറത്തിലും കാണപ്പെടുന്നു.

പല സോങ്ങ്‌ബേർഡുകളും (ഗോൾഡൻ ഓറിയോൾ, ഈവനിങ്ങ് ഗ്രോസ്ബീക്ക്, യെല്ലോ വാർബ്ലർ, കോമൺ യെല്ലോത്രോട്ട്, ജവാൻ ഗ്രീൻ മാഗ്പൈ, പക്ഷേ ഇതിൽ അമേരിക്കൻ ഗോൾഡ് ഫിഞ്ച് അല്ലെങ്കിൽ മഞ്ഞ കാനറികൾ ഇല്ല[6]) ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ല്യൂട്ടിൻ അവയുടെ തൂവലുകൾക്ക് നിറം നൽകുന്നതിനായി വളരുന്ന ടിഷ്യൂകളിലേക്ക് നിക്ഷേപിക്കുന്നു.[7]

മനുഷ്യ നേത്രത്തിലെ പങ്ക്

[തിരുത്തുക]

കണ്ണിലെ റെറ്റിനയുടെ വ്യക്തമായ കാഴ്ചയ്ക്കു സഹായിക്കുന്ന ഭാഗമായ മാക്കുല എന്ന ചെറിയ പ്രദേശത്ത്ല്യൂട്ടീൻ കീന്ദ്രീകരിക്കുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ ഫങ്ഷണൽ പങ്ക് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല.[2]

മാക്യുലർ ഡീജനറേഷൻ

[തിരുത്തുക]

2013-ൽ, പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗ പഠനത്തിന്റെ (Age Related Eye Disease Study-AREDS) കണ്ടെത്തലുകൾ പ്രകാരം ല്യൂട്ടിൻ അടങ്ങിയ ഭക്ഷണ സപ്ലിമെന്റ് പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷന്റെ (എഎംഡി) പുരോഗതി 25 ശതമാനം കുറച്ചതായി കണ്ടെത്തി.[8] [9]

ഡയറ്ററി ല്യൂട്ടീൻ, സിയാക്സാന്തിൻ എന്നിവ ഉപയോഗിച്ചുള്ള തുടർന്നുള്ള മൂന്ന് മെറ്റാ അനാലിസിസുകൾ ഈ കരോട്ടിനോയിഡുകൾ പ്രാരംഭ ഘട്ട എഎംഡി അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് നിഗമനം ചെയ്തു.[10] [11][12]

എന്നിരുന്നാലും, നിരവധി രാജ്യങ്ങളിൽ നിന്നുള്ള 19 പഠനങ്ങളുടെ 2017 ലെ കോക്രേൻ അവലോകനത്തിൽ, സിയാക്സാന്തിൻ, ല്യൂട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എഎംഡിയുടെ പുരോഗതിയെ സ്വാധീനിക്കുന്നില്ലെന്ന് നിഗമനം ചെയ്തു.[13] പൊതുവേ, ആദ്യകാല എ‌എം‌ഡിയുടെ ചികിത്സയിലോ പ്രതിരോധത്തിലോ ഭക്ഷണ അല്ലെങ്കിൽ അനുബന്ധ സിയാക്‌സാന്തിൻ അല്ലെങ്കിൽ ല്യൂട്ടീൻ എന്നിവയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് മതിയായ തെളിവുകൾ ഇല്ല.[14] [15]

തിമിര ഗവേഷണം

[തിരുത്തുക]

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ വർദ്ധിക്കുന്നത് തിമിര വികസനത്തിന്റെ സാധ്യത കുറയ്ക്കുന്നു എന്നതിന് പ്രാഥമിക എപ്പിഡെമോളജിക്കൽ തെളിവുകൾ ഉണ്ട്.[2][16][17] 13 മുതൽ 15 വർഷം വരെയുള്ള കാലയളവിൽ ശേഖരിച്ച വിവരങ്ങളിൽ നിന്നുള്ള ഒരു പഠനത്തിൽ, ഭക്ഷണങ്ങളിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും സിയാക്സാന്തിൻ/ല്യൂട്ടീൻ പ്രതിദിന ഉപഭോഗം 2.4 മില്ലിഗ്രാമിൽ കൂടുതൽ ആണെങ്കിൽ ന്യൂക്ലിയർ ലെൻസ് അതാര്യത കുറയുന്നു എന്ന് കണ്ടെത്തി.[18]

രണ്ട് മെറ്റാ അനാലിസിസ് ഉയർന്ന ഭക്ഷണരീതി അല്ലെങ്കിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ ഉയർന്ന സെറം സാന്ദ്രത എന്നിവയും തിമിരത്തിന്റെ അപകടസാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നു.[19] [20] എന്നിരുന്നാലും ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം ശുപാർശ ചെയ്യുന്നു. [21]

ഭക്ഷണത്തിൽ

[തിരുത്തുക]

ഓറഞ്ച്-മഞ്ഞ പഴങ്ങളിലും പുഷ്പങ്ങളിലും ഇലക്കറികളിലും കാണപ്പെടുന്ന ഭക്ഷണത്തിലെ സ്വാഭാവിക ഘടകമാണ് ല്യൂട്ടീൻ. ല്യൂട്ടീന് നിലവിൽ ശുപാർശ ചെയ്യപ്പെടുന്ന അളവുകളൊന്നും നിലവിലില്ല. 6-10 മില്ലിഗ്രാം / പ്രതിദിനം കഴിക്കുന്നത് ആരോഗ്യപരമായ ചില നല്ല ഫലങ്ങൾ നൽകുന്നുവെന്ന് പറയുന്നു.[22]

ഒരു ഫുഡ് അഡ്ഡിക്റ്റീവ് എന്ന നിലയിൽ ല്യൂട്ടീന്റെ ഇ നമ്പർ E161b (ഐ.എൻ.എസ് നമ്പർ 161b) ആണ്. ഇത് ചെണ്ടുമല്ലിയിൽ (ആഫ്രിക്കൻ മാരിഗോൾഡ്) നിന്ന് വേർതിരിച്ചെടുക്കുന്നത് ആണ്.[23] ഇത് യൂറോപ്യൻ യൂണിയനിലും [24] ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.[25] അമേരിക്കൻ ഐക്യനാടുകളിൽ ല്യൂട്ടീൻ മനുഷ്യ ഉപഭോഗത്തിന് ഉദ്ദേശിച്ചുള്ള ഭക്ഷണങ്ങളിൽ നിറമായി ചേർക്കുന്നത് അംഗീകരിച്ചിട്ടില്ല, എന്നാൽ മൃഗങ്ങളുടെ തീറ്റയിൽ ചേർക്കാം, മാത്രമല്ല ഇത് സിയാക്സാന്തിനുമായി സംയോജിച്ച് മനുഷ്യ ഭക്ഷണ സപ്ലിമെന്റ് ആയി അനുവദിക്കുകയും ചെയ്യുന്നു. കോഴികൾക്ക് നൽകുന്ന ല്യൂട്ടീൻ ചർമ്മത്തിന്റെ നിറത്തിലും മുട്ടയുടെ മഞ്ഞക്കരു നിറത്തിലും വ്യത്യാസം വരുത്തും.[26][27]

ചില ഭക്ഷണങ്ങളിൽ താരതമ്യേന ഉയർന്ന അളവിൽ ല്യൂട്ടീൻ അടങ്ങിയിട്ടുണ്ട്:[2][16][28][29][30] [31]

സുരക്ഷ

[തിരുത്തുക]

ഒരു സർക്കാരിതര ഓർഗനൈസേഷൻ വിലയിരുത്തലിനെ അടിസ്ഥാനമാക്കി, മനുഷ്യരിലെ ല്യൂട്ടിനായുള്ള നിരീക്ഷിത സുരക്ഷിത നില (Observed Safe Level) 20 മില്ലിഗ്രാം/ദിവസം ആണ്.[32]

വാണിജ്യ മൂല്യം

[തിരുത്തുക]

ല്യൂട്ടിൻ മാർക്കറ്റിനെ ഫാർമസ്യൂട്ടിക്കൽ, ഡയറ്ററി സപ്ലിമെന്റ്, ഭക്ഷണം, വളർത്തുമൃഗങ്ങളുടെ ഭക്ഷണം, മൃഗ, മത്സ്യ തീറ്റ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ല്യൂട്ടിനായുള്ള ഫാർമസ്യൂട്ടിക്കൽ മാർക്കറ്റ് ഏകദേശം 190 ദശലക്ഷം യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു, ന്യൂട്രാസ്യൂട്ടിക്കൽ, ഫുഡ് വിഭാഗങ്ങളുടെ മൂല്യം ഏകദേശം 110 ദശലക്ഷം യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. വളർത്തുമൃഗങ്ങളുടെ ഭക്ഷണവും ല്യൂട്ടിനിനുള്ള മറ്റ് മൃഗ പ്രയോഗങ്ങളുടെയും മൂല്യം പ്രതിവർഷം 175 ദശലക്ഷം യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. ഡയറ്ററി സപ്ലിമെന്റ് വ്യവസായത്തിൽ, കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു എന്ന അവകാശവാദമുള്ള ഉൽപ്പന്നങ്ങളാണ് ല്യൂട്ടീന്റെ പ്രധാന വിപണി.[33] ചർമ്മ ആരോഗ്യത്തിനായുള്ള ഉൽപ്പന്നങ്ങളും ഉയർന്നുവരുന്നു. വായിലൂടെ കഴിക്കുന്ന സപ്ലിമെന്റുകൾ വഴിയുള്ള ചർമ്മ ആരോഗ്യ മേഖല, അമേരിക്കൻ ഐക്യനാടുകളിലെ 2 ബില്യൺ ഡോളറിന്റെ കരോറ്റിനോയിഡ് വിപണിയിലെ അതിവേഗം വളരുന്ന മേഖലയാണ്.[34]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. MSDS at Carl Roth (Lutein Rotichrom, German).
  2. 2.0 2.1 2.2 2.3 2.4 "Carotenoids". Micronutrient Information Center, Linus Pauling Institute, Oregon State University, Corvallis. July 2016. Retrieved 10 August 2017.
  3. Bernstein, P. S.; Li, B; Vachali, P. P.; Gorusupudi, A; Shyam, R; Henriksen, B. S.; Nolan, J. M. (2015). "Lutein, Zeaxanthin, and meso-Zeaxanthin: The Basic and Clinical Science Underlying Carotenoid-based Nutritional Interventions against Ocular Disease". Progress in Retinal and Eye Research. 50: 34–66. doi:10.1016/j.preteyeres.2015.10.003. PMC 4698241. PMID 26541886.
  4. Krinksy, Norman; Landrum, John; Bone, Richard (2003). "Biological Mechanisms of the Protective Role of Lutein and Zeaxanthin in the Eye". Annual Review of Nutrition. 23 (1): 171–201. doi:10.1146/annurev.nutr.23.011702.073307. PMID 12626691.
  5. "Maintaining color stability". Natural Products Insider, Informa Exhibitions, LLC. 1 August 2006. Archived from the original on 2017-08-10. Retrieved 10 August 2017.
  6. Mary E. Rawles, "The Integumentary System", in A. J. Marshall (ed.), 2012, "Biology and Comparative Physiology of Birds", vol. 1, p. 220. ISBN 9781483263793.
  7. "Lutein-based plumage coloration in songbirds is a consequence of selective pigment incorporation into feathers". Comparative Biochemistry and Physiology. Part B, Biochemistry & Molecular Biology. 135 (4): 689–96. August 2003. doi:10.1016/S1096-4959(03)00164-7. PMID 12892761.
  8. "NIH study provides clarity on supplements for protection against blinding eye disease". US National Eye Institute, National Institutes of Health, Bethesda, MD. 5 May 2013. Archived from the original on 2019-08-15. Retrieved 10 August 2017.
  9. "The AREDS Formulation and Age-Related Macular Degeneration". US National Eye Institute, National Institutes of Health, Bethesda, MD. November 2011. Retrieved 10 August 2017.
  10. "Lutein and zeaxanthin supplementation and association with visual function in age-related macular degeneration". Invest. Ophthalmol. Vis. Sci. 56 (1): 252–8. 2014. doi:10.1167/iovs.14-15553. PMID 25515572. {{cite journal}}: Invalid |display-authors=3 (help)
  11. "Role of lutein supplementation in the management of age-related macular degeneration: meta-analysis of randomized controlled trials". Ophthalmic Res. 52 (4): 198–205. 2014. doi:10.1159/000363327. PMID 25358528. {{cite journal}}: Invalid |display-authors=3 (help)
  12. "Lutein and zeaxanthin intake and the risk of age-related macular degeneration: a systematic review and meta-analysis". Br. J. Nutr. 107 (3): 350–9. 2012. doi:10.1017/S0007114511004260. PMID 21899805. {{cite journal}}: Invalid |display-authors=3 (help)
  13. Evans, J. R.; Lawrenson, J. G. (2017). "Antioxidant vitamin and mineral supplements for slowing the progression of age-related macular degeneration". The Cochrane Database of Systematic Reviews. 7: CD000254. doi:10.1002/14651858.CD000254.pub4. PMC 6483465. PMID 28756618.
  14. "Lutein + Zeaxanthin Content of Selected Foods". Linus Pauling Institute, Oregon State University, Corvallis. 2014. Retrieved 20 May 2014.
  15. "Nutritional supplements for age-related macular degeneration". Current Opinion in Ophthalmology. 21 (3): 184–9. May 2010. doi:10.1097/ICU.0b013e32833866ee. PMC 2909501. PMID 20216418.
  16. 16.0 16.1 "The relationship of dietary carotenoid and vitamin A, E, and C intake with age-related macular degeneration in a case-control study: AREDS Report No. 22". Archives of Ophthalmology. 125 (9): 1225–32. September 2007. doi:10.1001/archopht.125.9.1225. PMID 17846363.
  17. "Associations between age-related nuclear cataract and lutein and zeaxanthin in the diet and serum in the Carotenoids in the Age-Related Eye Disease Study, an Ancillary Study of the Women's Health Initiative". Arch Ophthalmol. 126 (3): 354–64. 2008. doi:10.1001/archopht.126.3.354. PMC 2562026. PMID 18332316.
  18. Barker Fm, 2nd (2010). "Dietary supplementation: effects on visual performance and occurrence of AMD and cataracts". Current Medical Research and Opinion. 26 (8): 2011–23. doi:10.1185/03007995.2010.494549. PMID 20590393.{{cite journal}}: CS1 maint: numeric names: authors list (link)
  19. "Association between lutein and zeaxanthin status and the risk of cataract: a meta-analysis". Nutrients. 6 (1): 452–65. 2014. doi:10.3390/nu6010452. PMC 3916871. PMID 24451312.{{cite journal}}: CS1 maint: unflagged free DOI (link)
  20. "A dose-response meta-analysis of dietary lutein and zeaxanthin intake in relation to risk of age-related cataract". Graefes Arch. Clin. Exp. Ophthalmol. 252 (1): 63–70. 2014. doi:10.1007/s00417-013-2492-3. PMID 24150707.
  21. "Lutein/zeaxanthin for the treatment of age-related cataract: AREDS2 randomized trial report no. 4". JAMA Ophthalmol. 131 (7): 843–50. 2013. doi:10.1001/jamaophthalmol.2013.4412. PMC 6774801. PMID 23645227.
  22. "Dietary carotenoids, vitamins A, C, and E, and advanced age-related macular degeneration. Eye Disease Case-Control Study Group". JAMA. 272 (18): 1413–20. November 1994. doi:10.1001/jama.272.18.1413. PMID 7933422.
  23. "WHO/FAO Codex Alimentarius General Standard for Food Additives". Archived from the original on 2008-05-24. Retrieved 2021-06-30.
  24. UK Food Standards Agency: "Current EU approved additives and their E Numbers". Retrieved 2011-10-27.
  25. Australia New Zealand Food Standards Code."Standard 1.2.4 - Labelling of ingredients". Retrieved 2011-10-27.
  26. Rajput, N; Naeem, M; Ali, S; Zhang, J F; Zhang, L; Wang, T (1 May 2013). "The effect of dietary supplementation with the natural carotenoids curcumin and lutein on broiler pigmentation and immunity". Poultry Science. 92 (5): 1177–1185. doi:10.3382/ps.2012-02853. PMID 23571326.
  27. Lokaewmanee, Kanda; Yamauchi, Koh-en; Komori, Tsutomu; Saito, Keiko (2011). "Enhancement of Yolk Color in Raw and Boiled Egg Yolk with Lutein from Marigold Flower Meal and Marigold Flower Extract". Journal of Poultry Science. 48: 25–32. doi:10.2141/jpsa.010059. ISSN 1346-7395. Retrieved 21 February 2020.
  28. USDA National Nutrient Database for Standard Reference, Release 23 (2010) Archived 3 March 2015 at the Wayback Machine.
  29. Niizu, P.Y.; Delia B. Rodriguez-Amaya (2005). "Flowers and Leaves of Tropaeolum majus L. as Rich Sources of Lutein". Journal of Food Science. 70 (9): S605–S609. doi:10.1111/j.1365-2621.2005.tb08336.x. ISSN 1750-3841.
  30. Eisenhauer, Bronwyn; Natoli, Sharon; Liew, Gerald; Flood, Victoria M. (9 February 2017). "Lutein and Zeaxanthin—Food Sources, Bioavailability and Dietary Variety in Age-Related Macular Degeneration Protection". Nutrients. 9 (2): 120. doi:10.3390/nu9020120. PMC 5331551. PMID 28208784.{{cite journal}}: CS1 maint: unflagged free DOI (link)
  31. Manke Natchigal, A.; Oliveira Stringheta, A.C.; Corrêa Bertoldi, M.; Stringheta, P.C. (2012). "QUANTIFICATION AND CHARACTERIZATION OF LUTEIN FROM TAGETES (TAGETES PATULA L.) AND CALENDULA (CALENDULA OFFICINALIS L.) FLOWERS". Acta Hortic. 939, 309–314. Archived from the original on 2021-05-14. Retrieved 3 July 2019.
  32. "Risk assessment for the carotenoids lutein and lycopene". Regulatory Toxicology and Pharmacology. 45 (3): 289–98. 2006. doi:10.1016/j.yrtph.2006.05.007. PMID 16814439. The OSL risk assessment method indicates that the evidence of safety is strong at intakes up to 20mg/d for lutein, and 75 mg/d for lycopene, and these levels are identified as the respective OSLs. Although much higher levels have been tested without adverse effects and may be safe, the data for intakes above these levels are not sufficient for a confident conclusion of long-term safety.
  33. Campbell, J. (14 January 2021). "Natural Eye Supplements Care For Your Long-Term Vision". Intechra Health (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-01-16.
  34. FOD025C The Global Market for Carotenoids, BCC Research
"https://ml.wikipedia.org/w/index.php?title=ല്യൂട്ടീൻ&oldid=3983809" എന്ന താളിൽനിന്ന് ശേഖരിച്ചത്