ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ്
ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് (Low-carbohydrate diets) അല്ലെങ്കിൽ ലോ കാർബ് ഡയറ്റ് (low-carb diets) എന്ന് പറയുന്നത്. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ് എന്നിങ്ങനെ ലോകത്തിന്റെ നാനാ ഭാഗത്ത് പല പേരിലും ചെറിയ വ്യതിയാനങ്ങളോടെ അറിയപ്പെടുന്നു. അന്നജങ്ങൾ കുറച്ച് കൊണ്ടുള്ള ഒരു ഭക്ഷണ പഥ്യ രീതിയാണ്. ഇതിൽ പെട്ടൊന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നു. ഉദാഹരണം: അരി, ഗോതമ്പ് അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പോലോത്ത എല്ലാ ധാന്യങ്ങളും, കിഴങ്ങ് വർഗ്ഗങ്ങളും, പഴുത്താൽ മധുരമുള്ള എല്ലാ പഴങ്ങളും, സസ്യ എണ്ണകൾ. അതിനു പകരം ധാരാളം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നു. ഉദാഹരണം ഒലിവ് ഓയിൽ, വെളിച്ചെണ്ണ, പുല്ല് തിന്നുന്ന പശുവിന്റെ പാലുല്പന്നങ്ങൾ, മുട്ട, തൊലിയോടുകൂടിയ കോഴി, മീൻ, മറ്റു ആട്, മാട്, ഒട്ടകം, പക്ഷി ഇറച്ചികൾ. എല്ലാ ഇലവർഗ്ഗങ്ങളും, ബദാം, കശുവണ്ടി, വാൾനട്ട്, തുടങ്ങിയ നട്സുകളും കൂടാതെ പഴങ്ങളിൽ വെണ്ണപ്പഴം, ബെറികൾ, എന്നിവ കഴിക്കുന്നു. സസ്യ എണ്ണകൾ, സസ്യഎണ്ണകളിൽ നിന്ന് ഉണ്ടാക്കുന്ന നെയ്യ് എന്നിവ അനുവദനീയമല്ല. [1]
References
[തിരുത്തുക]- ↑ "Four-year follow-up after two-year dietary interventions". The New England Journal of Medicine. 367 (14): 1373–4. October 2012. doi:10.1056/NEJMc1204792. PMID 23034044.