ലോവർ മലേറി ഫോർമെഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lower Maleri Formation
Stratigraphic range: Late Triassic (late Carnian – early Norian)
TypeGeological formation
Location
RegionAsia
CountryIndia

ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലോവർ മലേറി ഫോർമെഷൻ അഥവാ ലോവർ മലേറിശിലാക്രമം. ഇത് അന്ത്യ ട്രയാസ്സിക് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്. ഇവിടെ നിന്നും നിരവധി ആദ്യ കാല ദിനോസർ ഫോസ്സിലുകൾ കിട്ടിയിടുണ്ട് . ഇത് കൂടാതെ പുരാതന ഉരഗങ്ങളുടെ ഫോസ്സിലും കിട്ടിയിടുണ്ട് , കിട്ടിയിടുള്ള പല ഫോസ്സിലുകളും ഇനിയും വർഗ്ഗികരിച്ചിട്ടില്ല .

ഫോസ്സിലുകൾ[തിരുത്തുക]

ദിനോസർ വർഗ്ഗത്തിന്റെ തുടക്ക കാലമായ അന്ത്യ ട്രയാസ്സിക് കാലത്ത് നിന്നുള്ള ഫോസ്സിലുകൾ ആണ് ഇവിടെ നിന്നും കണ്ടെത്തിയിടുള്ളത് . കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ദിനോസർ കുടുംബങ്ങൾ ഇവയാണ് സൌരിശ്ച്യൻ , സോറാപോഡ്. കണ്ടു കിട്ടിയതിൽ തിരിച്ചറിഞ്ഞിടുള്ള ഉരഗ കുടുംബങ്ങൾ ഫ്യ്ടോസൌർ , അയിറ്റൊസൗർ , റായ്നിക്കോസൗർ , പ്രൊടോസൗറിയ എന്നിവയാണ് .

ദിനോസറുകൾ[തിരുത്തുക]

 • ആൽവോക്കേരിയ - ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് . ഹോലോ ടൈപ്പ് ISI R306. ലഭിച്ച ഫോസ്സിൽ ഭാഗങ്ങൾ മേൽ ചുണ്ടിന്റെയും കിഴ് താടിയുടെയും മുൻ ഭാഗങ്ങൾ പല്ലുകൾ സഹിതം , 28 കശേരുകികൾ , ഒരു തുട എല്ല് , ഒരു കണങ്കാലിലെ അസ്ഥി .[1]
 • മസ്സോസ്പോണ്ടിലസ് - സോറാപോഡമോർഫ എന്ന ജീവശാഖയിൽ പെട്ട ദിനോസർ. [2]
 • പ്ലറ്റിയൊസൗർ - പ്രോസോറാപോഡ് എന്ന ജീവശാഖയിൽ പെട്ട ദിനോസർ.[3]

ഉരഗങ്ങൾ[തിരുത്തുക]

 • Angistorhinus - ഒരു ഫ്യ്ടോസൌർ വിഭാഗത്തിൽ പെട്ട ഉരഗം.
 • Typothorax - ഒരു അയിറ്റൊസൗർ വിഭാഗത്തിൽ പെട്ട ഉരഗം. മുതലയുമായി വളരെ അകന്ന ബന്ധം.
 • Hyperodapedon - റായ്നിക്കോസൗർ വിഭാഗത്തിൽ പെട്ട ഉരഗം.
 • Malerisaurus - പ്രോടോസൗറിയ വിഭാഗത്തിൽ പെട്ട ഉരഗം.
 • Paleorhinus - ഒരു ഫ്യ്ടോസൌർ വിഭാഗത്തിൽ പെട്ട ഉരഗം.
 • Holtz, Thomas R., Jr.; Rey, Luis V. (2007). Dinosaurs: the most complete, up-to-date encyclopedia for dinosaur lovers of all ages. New York: Random House. ISBN 978-0-375-82419-7
 • Galton, P.M. and Upchurch, P. (2004). "Prosauropoda". Weishampel & als: The Dinosauria (2nd edition), pp. 232–258.
 • http://www.app.pan.pl/article/item/app20090075.html
 • "https://ml.wikipedia.org/w/index.php?title=ലോവർ_മലേറി_ഫോർമെഷൻ&oldid=2280374" എന്ന താളിൽനിന്ന് ശേഖരിച്ചത്