ലോറാ നീ എവിടെ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയിലെ പ്രശസ്ത ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി രചിച്ച നോവലായിരുന്നു ലോറാ നീ എവിടെ. 1971 ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിന്റെ പ്രസാധകർ എൻ.ബി.എസ്. ആയിരുന്നു. അക്കാലത്ത് വളരെ പ്രചാരമുളള നോവലായിരുന്നു ഇത്. നാടൻ ജീവിതത്തിന്റെ വശ്യത മുട്ടത്തു വർക്കിയുടെ ഈ  കൃതിയിലൂടെ സാധാരണക്കാർക്ക് സമ്മാനിക്കുന്നു. നാട്ടുമ്പുറത്തെ സംഭാഷണശൈലിയും പ്രണയവും പ്രതികാരവുമെല്ലാം അദ്ദേഹം ഈ നോവലിലൂടെ അനുവാചകരുടെ മനസ്സിൽ വരച്ചിടുന്നു.

പ്രണയത്തിന്റെ മാസ്മരികഭാവങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലുമെന്ന പോലെ ഇതിലും കാണാം. നാടൻ പെണ്ണിന്റെ ശാലീന സൗന്ദര്യം അത്രത്തോളം മനോഹരമായാണ് അദ്ദേഹം ഈ നോവലിൽ പറഞ്ഞുവെച്ചിരിക്കുന്നത്. വായനക്കാരുടെ കൺമുന്നിൽ കാണുംപോലെയുള്ള വർണനകൾ അദ്ദേഹത്തിന്റ മാത്രം പ്രത്യേകതയായിരുന്നു. യഥാർത്ഥജീവിതത്തിൽ അടർത്തിയെടുത്തത് പോലുള്ള ആഖ്യാനമാണ് അദ്ദേഹത്തിന്റെ നോവലുകളുടെ മുഖമുദ്ര.

നോവലിന്റെ ചലച്ചിത്രരൂപം 1971 ൽ പുറത്തിറങ്ങി. രഘുനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനയിച്ചത് പ്രേംനസീർ, കെ.പി. ഉമ്മർ, ആലുമ്മൂടൻ ഉഷാകുമാരി എന്നിവരായിരുന്നു. നോവലിലെ നായികയായ ലോറ എന്ന കഥാപാത്രത്തെ സിനിമയിലവതരിപ്പിച്ചത് ഉഷാകുമാരിയായിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ മുട്ടത്തുവർക്കിതന്നെയാണ് നിർവ്വഹിച്ചത്.

കഥാപാത്രങ്ങൾ[തിരുത്തുക]

  •     ബർനാർഡ്
  •     ലോറ (നായിക)
  •     സോമപ്പൻ
  •     ഡോക്ടർ കുര്യൻ തോമസ്
  •     ജ്യോഫ്രി
  •     മീനു
  •     തെരേസാ വില്ല്യംസ്
  •    പൊന്നപ്പൻ
  •    കുട്ടിയമ്മ
  •    ആൻറൊ
  •    റെബേക്ക
  •    ഡോക്ടർ പോൾ
  •     നസീമ
  •     പെയിൻറർ ലാസർ മേസ്തിരി
  •    ഫാദർ ഡിസൂസ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോറാ_നീ_എവിടെ_(നോവൽ)&oldid=3732723" എന്ന താളിൽനിന്ന് ശേഖരിച്ചത്