ലോണാവാല
ദൃശ്യരൂപം
ലോണാവാല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Maharashtra |
ജില്ല(കൾ) | Pune |
ജനസംഖ്യ | 55,650 (2001[update]) |
സമയമേഖല | IST (UTC+5:30) |
18°44′53″N 73°24′26″E / 18.74806°N 73.40722°E
മഹാരാഷ്ട്ര സംസ്ഥാനത്തെ പുണെ ജില്ലയിൽ വരുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല (മറാഠി: लोणावळा). പൂനെയ് പട്ടണത്തിൽ നിന്നും ഏകദേശം 64 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുംബൈ പട്ടണത്തിൽ നിന്നും ഏകദേശം 96 കി.മി ദൂരത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്. മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തിന് ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കുന്നു. മുംബൈ - പൂണെ എക്പ്രസ്സ് ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഇവിടെ മൺസൂൺ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര കാലം തുടങ്ങുന്നത്. ഇവിടത്തെ ജനസംഖ്യ ഏകദേശം 50,000 ആണ്.