ലോജിക് (റാപ്പർ)
Logic | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Sir Robert Bryson Hall II |
പുറമേ അറിയപ്പെടുന്ന | Psychologic, Young Sinatra |
ജനനം | Gaithersburg, Mayland, U.S. |
വിഭാഗങ്ങൾ | Hip-Hop |
തൊഴിൽ(കൾ) |
|
വർഷങ്ങളായി സജീവം | 2010-present |
ലേബലുകൾ | Visionary Music * Def Jam |
വെബ്സൈറ്റ് | http://mindoflogic.com |
സർ റോബർട്ട് ബ്രൈസൺ ഹാൾ II[1] (ജനനം ജനുവരി 22, 1990), അറിയപ്പെടുന്നത് ലോജിക്, ഒരു അമേരിക്കൻ റാപ്പർ, ഗായകൻ, ഗാനരചയിതാവ്, ഗാനനിർമാതാവ് ആണ്. ലോജിക് വളർന്നത് അമേരിക്കയിലെ മെരിലാന്റിലെ, ഗൈതെർസ്ബർഗിലാണ്. യുവാവെന്ന നിലയിൽ ലോജിക് സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ ആദ്യ മിക്സ്ടേപ്പ് ആയ "യങ്, ബ്രോക്ക് & ഇൻഫേമസ് (Young, Broke & Infamous)" 2010-ഇൽ പ്രസിദ്ധീകരിച്ചു. അതിനു ശേഷം അദ്ദേഹം വിഷനറി മ്യൂസിക് ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടു. അതിന് ശേഷം, രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം മറ്റു രണ്ടു മിക്സ്ടേപ്പ് കൂടി പ്രകാശനം ചെയ്യുകയുണ്ടായി.
അദ്ദേഹത്തിന്റെ നാലാമത്തെ മിക്സ്ടേപ്പ് ആയ "യങ് സിനാട്ര: വെൽകം ടു ഫോറെവർ (Young Sinatra: Welcome to Forever)" 2013-ഇൽ റിലീസ് ആയി. ഇത് അദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടി കൊടുത്തു. ഇതിനെ തുടർന്ന് അദ്ദേഹം പ്രശസ്തമായ "ഡഫ് ജാം റെക്കോർഡിങ്‌സ് (Def Jam Recordings)"-മായി കരാറിൽ ഏർപ്പെട്ടു. അതിനു ശേഷം ലോജിക് തന്റെ പ്രഥമ സ്റ്റുഡിയോ ആൽബം ആയ "അണ്ടർ പ്രഷർ (Under Pressure)" ഒക്ടോബർ 2014-നു പുറത്തിറക്കി. ഈ ആൽബം യു.എസ്. ബിൽബോർഡ് 200 പട്ടികയിൽ നാലാം സ്ഥാനത്തെത്തി അരങ്ങേറി.
ലോജിക്കിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബവും, ആദ്യത്തെ കോൺസെപ്റ് ആൽബവുമായ "ദി ഇൻക്രെഡിബിൾ ട്രൂ സ്റ്റോറി (The Incredible True Story" നവംബർ 2015-നു റിലീസ് ആയി. ഇതിനു വിദഗ്ദ്ധരുടെ ഭാഗത്തു നിന്നും നല്ല അഭിപ്രായം ലഭിക്കുകയുണ്ടായി. അത് കൂടാതെ യു.എസിൽ ഈ ആൽബത്തിന് ഗോൾഡ് പദവി ലഭിക്കുകയും ചെയ്തു. ഈ ആൽബത്തിന്റെ 185,000 പകർപ്പുകൾ വിറ്റഴിക്കപ്പെട്ടതായി പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. രണ്ടാമത്തെ ആൽബത്തിന് ശേഷം ഒട്ടും വൈകാതെ തന്നെ 2016-ഇൽ തന്റെ അഞ്ചാമത്തെ മിക്സ്ടേപ്പ് ആയ "ബോബി ടരന്റീനോ (Bobby Tarantino)" അദ്ദേഹം പ്രസിദ്ധീകരിച്ചു.
ലോജിക്കിന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം "എവരിബഡി (Everybody)" 2017-ഇൽ പ്രസിദ്ധീകരിച്ചു. ഈ ആൽബത്തിൽ അദ്ദേഹം അമേരിക്കയിലെ കറുത്തവർഗക്കാരുടെ ദുരിതങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. ആത്മഹത്യാ പ്രേരണകളെ ചെറുക്കുവാൻ ഉപദേശിക്കുന്ന 1-800-273-8255 (അലീഷ്യ കാര (Alessia Cara) & ഖാലിദ് (Khalid) എന്നിവർ കൂടെ ആലപിച്ചത്) എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ജീവിതവും, ഉദ്യോഗവും
[തിരുത്തുക]1990-2005: മുൻ കാലഘട്ടം
[തിരുത്തുക]സർ റോബർട്ട് ബ്രൈസൺ ഹാൾ II, 22 ജനുവരി 1990-ഇൽ അമേരിക്കയിലെ മെരിലാന്റിലെ ഗൈതെർസ്ബർഗിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് റോബർട്ട് ബ്രൈസൺ ഹാൾ മെരിലാന്റിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ സ്വദേശിയും, അമ്മ വെളുത്തവർഗകാരിയായിരുന്നു. ലോജിക് തന്റെ കുട്ടികാലത്തിലെ ഭൂരിഭാഗം കാലവും അടുത്തുള്ള വെസ്റ്റ് ഡീർ പാർക്കിലാണ് ചെലവഴിച്ചിരുന്നത്. വെസ്റ്റ് ഡീർ പാർക്കിലെ 24.6 % അന്ധേവാസികളും ദരിദ്രരേഖക്ക് താഴെയുള്ളവരായിരുന്നു.[2] ലോജിക്കിന്റെ രക്ഷിതാക്കൾ ഇരുവരും മദ്യപാനത്തിനും, മയക്കുമരുന്നിനും അടിമകളായിരുന്നു.[3] ലോജിക്കിന്റെ സഹോദരന്മാർ അയൽപ്രദേശത്തും തന്റെ അച്ഛനും മയക്കുമരുന്നു വില്കുന്നവരായിരുന്നു. ഈ അനുഭവങ്ങൾ കാരണം തനിക്ക് എങ്ങനെ മയക്കുമരുന്ന് ഉല്പാദിപ്പിക്കണം എന്ന് അറിയാമായിരുന്നുവെന്നു ലോജിക് അവകാശപ്പെടുന്നു. ലോജിക് ഗൈതേർസ്ബർഗ് ഹൈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. തുടർച്ചയായി ക്ലാസുകൾ ഉപേക്ഷിച്ചതിനാൽ 10-ആം തരത്തിൽ അദ്ദേഹം സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതിനെ കുറിച്ച ലോജിക് ഇങ്ങനെ പറയുമായിരുന്നു: "ഞാൻ സ്കൂളിൽ ഉഴപ്പാൻ തുടങ്ങി, ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകളിലും ഞാൻ പരാജയപെട്ടു, അതുകൊണ്ടു അവർ എന്നെ സ്കൂളിൽ നിന്ന് പുറത്താക്കി. അവർ എന്നെ കൈയൊഴിയുകയായിരുന്നു."
2005-12: മുൻകാല ഉദ്യോഗവും, വിവിധ മിക്സ്ടേപ്പുകളും
[തിരുത്തുക]തന്റെ 13-ആമത്തെ വയസിൽ ലോജിക് സോളമൻ ടെയ്‌ലറെ (Solomon Taylor) കണ്ടുമുട്ടി, വൈകാതെ തന്നെ ടെയ്‌ലർ ലോജിക്കിന്റെ ഉപദേശകായി മാറി. ക്വിന്റൺ ടരന്റീനോ സംവിധാനം ചെയ്ത കിൽ ബില് വാല്യം. 1 (Kill Bill Vol. 1) എന്ന ചലച്ചിത്രം കണ്ടതിനു ശേഷം ലോജിക് ഹിപ്-ഹോപ്, റാപ്പ് സംഗീതത്തിൽ ആകൃഷ്ടനായി. അതിനു ശേഷം ലോജിക് ദി റൂട്സിന്റെ (The Roots) "ഡു യു വാണ്ട് മോർ? (Do You Want More?)" എന്ന ആൽബം മേടിച്ചു. ഇത് ടെയ്‌ലറിനെ ലോജിക്കിന് വരികൾ എഴുതുന്നതിനു വേണ്ടി കൂടുതൽ ആൽബങ്ങൾ കൊടുക്കുന്നതിനു പ്രേരിപ്പിച്ചു. ലോജിക് തന്റെ പ്രാരംഭ കാലങ്ങളിൽ "സൈക്കോളജിക്കൽ (Psychological)" എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നത്, പിന്നീട് അദ്ദേഹം അത് ലോജിക് എന്നാക്കി ചുരുക്കി. തന്റെ ആദ്യത്തെ അനൗദ്യോഗിക മിക്സ്ടേപ്പ് ആയ "സൈക്കോളജിക്കൽ-ലോജിക്: ദി മിക്സ്ടേപ്പ് (Psychological-Logic: The Mixtape)" കാരണം, ലോജിക്കിന് പ്രശസ്ത ഗായകരായ പിറ്റ്ബുൾ (Pitbull), ലുഡക്രിസ് (Ludacris) തുടങ്ങിയവരുടെ പരിപാടികളിൽ പ്രത്യക്ഷപ്പെടാൻ അവസരമൊരുക്കി. തന്റെ ആദ്യ മിക്സ്ടേപ്പ് ആയ "യങ്, ബ്രോക്ക് & ഇൻഫേമസ് (Young, Broke & Infamous" 2010-ഇൽ പ്രസിദ്ധീകരിച്ചു. അതിനു ശേഷം അദ്ദേഹം വിഷനറി മ്യൂസിക് ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടു. അതിന് ശേഷം, രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം മറ്റു രണ്ടു മിക്സ്ടേപ്പ് കൂടി പ്രകാശനം ചെയ്യുകയുണ്ടായി.
2012-13: യങ് സിനാട്ര: വെൽക്കം ടു ഫോറെവർ & റെക്കോർഡിങ് കരാർ
[തിരുത്തുക]അദ്ദേഹത്തിന്റെ നാലാമത്തെ മിക്സ്ടേപ്പ് ആയ "യങ് സിനാട്ര: വെൽകം ടു ഫോറെവർ (Young Sinatra: Welcome to Forever)" 2013-ഇൽ റിലീസ് ആയി. ഇത് അദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടി കൊടുത്തു. ഇതിനെ തുടർന്ന് അദ്ദേഹം പ്രശസ്തമായ "ഡഫ് ജാം റെക്കോർഡിങ്‌സ് (Def Jam Recordings)"-മായി കരാറിൽ ഏർപ്പെട്ടു.
2013-14: അണ്ടർ പ്രഷർ
[തിരുത്തുക]ലോജിക് തന്റെ പ്രഥമ സ്റ്റുഡിയോ ആൽബം ആയ "അണ്ടർ പ്രഷർ (Under Pressure)" ഒക്ടോബർ 2014-നു പുറത്തിറക്കി. ഈ ആൽബം യു.എസ്. ബിൽബോർഡ് 200 പട്ടികയിൽ നാലാം സ്ഥാനത്തെത്തി അരങ്ങേറുകയുണ്ടായി. നവംബർ 12നു ലോജിക് "ദി റ്റുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലൻ (The Tonight Show Starring Jimmy Fallon)" വഴി തന്റെ ആദ്യ ടെലിവിഷൻ പരിപാടിയിൽ അരങ്ങേറി. ഈ പരിപാടിയിൽ അദ്ദേഹം തന്റെ "ഐ ആം ഗോൺ (I'm Gone)" എന്ന ഗാനം സഹപ്രവർത്തകരായ ദി റൂട്സ്, 6ix, ഡിജെ റെറ്റോറിക്(DJ Rhetorik) എന്നിവരുടെ കൂടെ ആലപിച്ചു.
2015: ദി ഇൻക്രെഡിബിൾ ട്രൂ സ്റ്റോറി
[തിരുത്തുക]സെപ്റ്റംബർ 8നു ലോജിക് തന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബവും, ആദ്യ കോൺസെപ്റ് ആൽബവുമായ "ദി ഇൻക്രെഡിബിൾ സ്റ്റോറി (The Incredible True Story)" പുറത്തിറക്കി. ആദ്യ ആൽബം അണ്ടർ പ്രെഷർ ഇറങ്ങി ആറു മാസത്തിനുള്ളിലാണ് ഈ ആൽബം പുറത്തിറക്കിയത്. ഒരു കഥ വിവരിക്കുന്ന രീതിയിലാണ് ഈ ആൽബം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ആൽബത്തിന്റെ കഥ നടക്കുന്നത് നൂറു വര്ഷങ്ങള്ക്കു ശേഷമുള്ള വാസയോഗ്യമല്ലാത്ത, മനുഷ്യൻ തന്റെ കടന്നുകയറ്റം കൊണ്ട് നശിപ്പിച്ച ഭൂമിയിലാണ്. ഈ ആൽബത്തിലെ കഥാപാത്രങ്ങളായി സ്റ്റീവൻ ബ്ലം (തോമസ് ആയി) (Steven Blum (as Thomas)), കെവിൻ റാൻഡോൾഫ് (കായ് ആയി) (Kevin Randolph (as Kai)), അന്ന എലൈസ് പാൽച്ചിക്കോഫ് (താലിയ ആയി) (Anna Elyse Palchikoff (as Thalia)) എന്നിവരാണ് ഉള്ളത്. ഈ ആൽബത്തിൽ തന്റെ ദീർഘകാല സുഹൃത്തായ ബിഗ് ലെൻബോ (Big Lenbo) യെ ഉൾപ്പെടുത്തിക്കൊണ്ട് "യങ് ജീസസ് (Young Jesus)" എന്ന ഗാനവും ചേർത്തിട്ടുണ്ട്.
ഈ ആൽബം പുറത്തിറങ്ങി രണ്ടു ആഴ്ചകൾക്കു ശേഷം ലോജിക് തന്റെ അടുത്ത മിക്സ്ടേപ്പിലെ "ഫ്‌ളെക്‌സിക്യൂഷൻ (Flexicution)" എന്ന തന്റെ പുതിയ ഗാനം പുറത്തിറക്കി.
2016-17: ബോബി ടരന്റീനോ, എവെരിബഡി
[തിരുത്തുക]കുകയുണ്ടായി. രണ്ടാമത്തെ ആൽബത്തിന് ശേഷം ഒട്ടും വൈകാതെ തന്നെ 2016-ഇൽ തന്റെ അഞ്ചാമത്തെ മിക്സ്ടേപ്പ് ആയ "ബോബി ടരന്റീനോ (Bobby Tarantino)" അദ്ദേഹം പ്രസിദ്ധീകരിച്ചു.
ലോജിക്കിന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം "എവരിബഡി (Everybody)" 2017-ഇൽ പ്രസിദ്ധീകരിച്ചു. ഈ ആൽബത്തിൽ അദ്ദേഹം അമേരിക്കയിലെ കറുത്തവർഗക്കാരുടെ ദുരിതങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. ആത്മഹത്യാ പ്രേരണകളെ ചെറുക്കുവാൻ ഉപദേശിക്കുന്ന 1-800-273-8255 (അലീഷ്യ കാര (Alessia Cara) & ഖാലിദ് (Khalid) എന്നിവർ കൂടെ ആലപിച്ചത്) എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
വ്യക്തിഗത ജീവിതം
[തിരുത്തുക]സംഗീതം ഒരു മുഴുവൻ സമയ ജോലി ആക്കിമാറ്റുന്നതിനു വേണ്ടി ലോജിക് തന്റെ അഞ്ചു വർഷത്തോളം നീണ്ടു നിന്ന പ്രണയം ഒഴിവാക്കുകയുണ്ടായി. ഇതിനെ കുറിച്ചു ലോജിക് പറയുന്നതിങ്ങനെ: "നിങ്ങൾക്കു നിങ്ങളുടെ എല്ലാം ഒരു പ്രണയബന്ധത്തിനു വേണ്ടി ചിലവഴിക്കാം, എന്നാൽ അത് നിങ്ങള്ക്ക് തിരികെ ലഭിക്കുമെന്നതിനു യാധൊരു ഉറപ്പുമില്ല. പക്ഷെ, ഞാൻ എന്റെ ആദ്യ മിക്സ്ടേപ്പ് പുറത്തിറക്കിയപ്പോൾ, ഞാൻ അതിനു വേണ്ടി ചിലവവഴിച്ച സമയം, കഷ്ടപ്പാടുകൾ, യാതനകൾ, കണ്ണീർ, എല്ലാം എനിക്ക് തിരികെ കിട്ടുകയായിരുന്നു."[4] 2015 ഒക്ടോബറിൽ ലോജിക്, ഗായികയും, രണ്ടു വർഷത്തോളമായി തന്റെ പ്രണയിനിയും ആയിരുന്ന ജെസ്സിക്കാ ആൻഡ്രിയയെ (Jessica Andrea) വിവാഹം ചെയ്തു.
ലോജിക്കിന് ചെറുപ്പം മുതലേ സിഗരറ്റ് അമിതോപയോഗം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് തന്റെ "നിക്കി" എന്ന ഗാനത്തിൽ ലോജിക് പ്രതിപാദിക്കുന്നുണ്ട്. നിക്കോട്ടിൻ എന്നതിനെ ചുരുക്കിയാണ് ലോജിക് "നിക്കി" എന്ന് വിളിച്ചിരുന്നത്. എന്നിരുന്നാലും, തന്റെ ആദ്യ ആൽബം ആയ "അണ്ടർ പ്രെഷർ" പുറത്തിറങ്ങിയതോടെ ലോജിക് തന്റെ പുകവലി ശീലം ഉപേക്ഷിക്കുകയായിരുന്നു.
ഡിസ്കോഗ്രഫി
[തിരുത്തുക]സ്റ്റുഡിയോ ആൽബങ്ങൾ
- അണ്ടർ പ്രഷർ (2014).
- ദി ഇൻക്രെഡിബിൾ ട്രൂ സ്റ്റോറി (2015).
- എവെരിബഡി (2017).
അവലംബം
[തിരുത്തുക]- ↑ "Case, Wesley (June 21, 2013). "Logic: From Gaithersburg to Def Jam and Hollywood"". Baltimore Sun. Archived from the original on 2014-10-22.
- ↑ ""American FactFinder"".
- ↑ Fleischer, Adam (August 2012). "Show & Prove: Logic. XXL Magazine. 16 (5): 38". XXL Magazine.
- ↑ Fleischer, Adam (August 2012). "Logic". XXL Magazine.