ലോക വിദ്യാർത്ഥി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക വിദ്യാർത്ഥി ദിനം
തിയ്യതിഒക്ടോബർ 15

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം ആയ ഒക്ടോബർ 15 എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു എന്നത് വളരെ പ്രചരിക്കപ്പെട്ട ഒരു വാർത്തയായിരുന്നു.[1] 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത് എന്നായിരുന്നു പ്രചരിച്ചത്.[2] എന്നാൽ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.[3] കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പ്രധാന പദവിയിൽ ഇരിക്കുന്നവർ പോലും ഇത് പ്രചരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ, ഇത് എങ്ങനെ ഉത്ഭവിച്ചുവെന്ന് ആർക്കും അറിയില്ല. യുഎൻ ഇൻഫർമേഷൻ സെന്റർ ഫോർ ഇന്ത്യ ആൻഡ് ഭൂട്ടാൻ നാഷണൽ ഇൻഫർമേഷൻ ഓഫീസർ രാജീവ് ചന്ദ്രൻ ഐക്യരാഷ്ട്രസഭ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.[4] ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ, ഒക്ടോബർ 15 ഗ്രാമീണ സ്ത്രീകളുടെ അന്താരാഷ്ട്ര ദിനമായി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.[4]

ഐക്യരാഷ്ട്രസഭ ഏതെങ്കിലും ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ, അത് ഒരു അംഗരാജ്യത്താൽ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുകയും തുടർന്ന് വിഷയം ചർച്ച ചെയ്യുകയും വോട്ടിനിടുകയും വേണം.[4] കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്ന കാര്യത്തിൽ ഇതൊന്നും സംഭവിച്ചിട്ടില്ല.[4]

അവലംബം[തിരുത്തുക]

  1. "World Student's Day: Why is this day celebrated on APJ Abdul Kalam's birth anniversary?". indianexpress.com. Indian Express.
  2. http://www.edsys.in/world-students-day-celebrated-in-honour-of-dr-apj-abdul-kalam/
  3. "The UN never recognised Abdul Kalam's birthday as World Students' Day" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-10-27. Retrieved 2022-01-15.
  4. 4.0 4.1 4.2 4.3 "UN denies announcing World Students' Day". Retrieved 2022-01-15.
"https://ml.wikipedia.org/w/index.php?title=ലോക_വിദ്യാർത്ഥി_ദിനം&oldid=3706033" എന്ന താളിൽനിന്ന് ശേഖരിച്ചത്