ലോക മൃഗദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൃഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള അന്താരാഷ്ട്ര ആചരണ ദിനമാണ് ലോക മൃഗദിനം.

മൃഗങ്ങളുടെ രക്ഷാധികാരിയായ വിശുദ്ധനായ ഫ്രാൻസിസ് അസീസിയുടെ തിരുന്നാളായ ഒക്ടോബർ 4 ന് ഇത് ആഘോഷിക്കുന്നു.[1]

മനുഷ്യരുടെ ജീവിതം മൃഗങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനു കൂടി ഈ ദിനാചരണം ലക്ഷ്യമാക്കുന്നു.

മൃഗസംരക്ഷണ ഗ്രൂപ്പുകളും മൃഗ സ്‌നേഹികളും വിവിധ പരിപാടികളോടെ ഒക്ടോബർ 4 ന് ലോകമെമ്പാടും ഈ ദിനാചരണം സംഘടിപ്പിക്കുന്നു.[2]

  1. "World Animal Day".
  2. "ഒൿടോബർ 4 ലോക മൃഗസംരക്ഷണദിനം".
"https://ml.wikipedia.org/w/index.php?title=ലോക_മൃഗദിനം&oldid=3257761" എന്ന താളിൽനിന്ന് ശേഖരിച്ചത്