ലോക മുലയൂട്ടൽ വാരാചരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര മുലയൂട്ടലിന്റെ ചിഹ്നം

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു . ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം (The World Alliance for Breastfeeding Action: WABA), ഈ പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങളിൽ ഏകോപിപ്പിക്കുന്നു.

അമ്മയുടെ പാൽ[തിരുത്തുക]

ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിയുടെ ഒരു നൈസ്സർഗ്ഗിക പ്രക്രീയയാണ് മുലയൂട്ടൽ. പ്രസവശേഷം അര മണിക്കൂരിനുള്ളിൽ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാൽ ) രോഗ പ്രതിരോധ ശേഷിയുള്ളതാണ് . കുഞ്ഞിനു ആവശ്യമുള്ള വിറ്റാമിൻ A , മാംസ്യം (protein) എന്നിവയും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.

എപ്പോൾ വരെ മുലയൂട്ടണം[തിരുത്തുക]

ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ ശിശുവിന് ആവശ്യമുള്ളു. മുലയുട്ടുന്നതിനു മുമ്പ് മുല നന്നായി കഴുകി വൃത്തിയാക്കണം. മുലയൂട്ടുമ്പൊൾ, കുഞ്ഞിന്റെ മൂക്ക് മൂടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ്യിക്കണം . കുഞ്ഞിനെ രണ്ടു മുലകളും മാറ്റി മാറ്റി കുടിപ്പിക്കണം. സമയ ക്ലിപ്തത ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴേല്ലാം കുഞ്ഞിനെ മുലയൂട്ടണം. കുഞ്ഞിനു അസുഖം ആയാലും മുലയുട്ടൽ മുടക്കരുത്. എത്രകാലം കഴിയുമോ, അത്രയും നാൾ മുലയുട്ടുന്നത് നല്ലതാണ്. മുലക്കുപ്പി ഉപയോഗിച്ച് പാൽ കൊടുക്കാതിരിക്കുക. ആവശ്യമായി വരുമ്പോൾ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക.

ആറ് മാസത്തിനു ശേഷം[തിരുത്തുക]

ആറ് മാസത്തിനു ശേഷം , മുലയൂട്ടുന്നതിനോടൊപ്പം തന്നെ പഞ്ഞപ്പുല്ല്(Ragi )കുറുക്കിയത് ,വേവിച്ചുടച്ച വാഴപ്പഴം ,വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, അരിയും തുവരപ്പരിപ്പും ചേർത്തുണ്ടാക്കിയ കിച്ചടി, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ലഘുഘര രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞു വളരുന്നതോടൊപ്പം തന്നെ,കൊടുക്കുന്ന ആഹാരത്തിന്റെ അളവും വർദ്ധിപ്പിക്കണം

കുട്ടികൾക്ക് ഭക്ഷണം എപ്പോഴൊക്കെ[തിരുത്തുക]

പ്രായപൂർത്തി വന്ന ഒരാൾക്ക് വേണ്ടതായ ഭക്ഷണത്തിന്റെ ഏകദേശം പകുതിയോളം തന്നെ ഒരു വര്ഷം പ്രായം ആയ കുട്ടിക്കും ആവശ്യം ആണെന്നിതിനാൽ ദിവസം അഞ്ചാറു പ്രാവശ്യം കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം.

2010 ലെ മുലയൂട്ടൽ വാരാചരണം[തിരുത്തുക]

മുലയൂട്ടൽ: 10 ചുവടുകൾ മാത്രം. ശിശു-സഹൃദയമായ ആ വഴി"എന്ന വിഷയമാണ് മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം , 2010 ലെ വാരാചരണത്തിനു പ്രഖ്യാപിച്ച വിഷയം.ആ പത്തു ചുവടുകൾ എല്ലാ മാതൃ ശിശു പരിപാലന സ്ഥലങ്ങളിലും നടപ്പാക്കേണ്ടാതാണ്  :

 1. ലിഖിതമായ ഒരു മുലയൂട്ടൽ നയം രൂപീകരിച്ചു എല്ലാ ആരോഗ്യ പ്രവർത്തകരെയും അറിയിക്കുക .
 2. ഈ നയം നടപ്പാക്കുന്നതിന് വേണ്ട കഴിവ് ലഭിക്കുന്നതിനു വേണ്ടി എല്ലാ ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകുക.
 3. മുലയൂട്ടലിന്റെ ഗുണങ്ങൾ,രീതികൾ എന്നിവയെക്കുറിച്ച് എല്ലാ ഗർഭിണികളെയും പരിശീലിപ്പിക്കുക.
 4. കുഞ്ഞു ജനിച്ചു അര മണിക്കൂറിനുള്ളിൽ മുലയൂട്ടൽ തുടങ്ങുവാനായി അമ്മമാരെ സഹായിക്കുക .
 5. അമ്മമാർ കുഞ്ഞുങ്ങളിൽനിന്നും വിട്ടു നിന്നാൽക്കൂടി മുലയൂട്ടലും മുലചുരത്തലും എങ്ങനെ ആണെന്ന് കാണിച്ചു കൊടുക്കണം
 6. വൈദ്യപരമായി നിർദ്ദേശിച്ചാൽ മാത്രമേ മുലപ്പാൽ അല്ലാതെ മറ്റു ആഹാരമോ പാനീയമോ ശിശുവിന് നൽകാൻ പാടുള്ളൂ.
 7. 24 മണിക്കൂറും അമ്മയും കുഞ്ഞും ഒരുമിച്ചു കഴിയാൻ അനുവദിക്കുക .
 8. ശിശു ആവശ്യപ്പെടുമ്പോൾ ഒക്കെയും മുലയൂട്ടണം
 9. കൃത്രിമ നിപ്പളുകാലോ മറ്റൊന്നും തന്നെ കുഞ്ഞിനു കടിക്കുവാനായി നൽകരുത് .
 10. മുലയൂട്ടൽ പോഷിപ്പിക്കുന്ന സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവിടേക്ക് ആശുപത്രി വിടുന്ന അമ്മമാരെ നയിക്കുകയും ചെയ്യുക

അവലംബം[തിരുത്തുക]

 1. Pamphlet published by the Food and Nutrition Board, Govt. of India, New Delhi.
 2. www.waba.org.my/index.htm
 3. http://edition.cnn.com/2010/HEALTH/04/05/breastfeeding.costs/index.html?hpt=P1
 4. http://www.worldbreastfeedingweek.org/
 5. http://www.madhyamam.com/news/238134/130801 Archived 2013-08-05 at the Wayback Machine.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_മുലയൂട്ടൽ_വാരാചരണം&oldid=3986138" എന്ന താളിൽനിന്ന് ശേഖരിച്ചത്