Jump to content

ലോക മാനസികാരോഗ്യദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ 10 , മാനസിക ആരോഗ്യ പോഷണ പ്രവർത്തനങ്ങൾ ലോകമെമ്പാടും ശക്തിപ്പെടുത്തുന്നതിലേക്കായി നിഷ്കർഷിക്കപ്പെട്ട ദിനമാണ് . മാനസിക രോഗങ്ങൾ സർവസാധാരണമാണ് . നാലു പേരിൽ ഒരാൾ ജീവിതത്തിൽ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നു. അവരോടു പങ്കുചേർന്ന്, അവരെ മനസ്സിലാക്കി സഹകരിക്കുക എന്നത് ചികിത്സക്കും, സുഖപ്രാപ്തിക്കും, പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്

മാനസിക പ്രശ്നങ്ങൾ

[തിരുത്തുക]

ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ പുരോഗതി,ഉദാരവൽക്കരണം, ഇൻഫർമേഷൻ ടെക്നോളജിയുടെ വളർച്ച ഇവ മൂലമുണ്ടായ നേട്ടങ്ങൾ സാധാരണ ജനങ്ങൾക്ക്‌ പങ്കുവെക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം മൂലം ഭൂരിഭാഗം ജനങ്ങളുടെയും കഷ്ടതകൾ വർദ്ധിക്കുകയുണ്ടായി. ലോകത്തിലെ പല വികസിത രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ തകർച്ചക്ക് വരെ ഇത് വഴിയൊരുക്കുകയുണ്ടായി.കാലാവസ്ഥാവ്യതിയാനം കാർഷീക തളർച്ച സൃഷ്ട്ടിച്ചപ്പോൾ കൃഷിക്കാരുടെ ജീവിതം വഴിമുട്ടി. തൊഴിലില്ലായ്മ യുവജനങ്ങളിൽ മാനസിക സംഘർഷം വർധിപ്പിച്ചു. നഗരവൽക്കരണം, കുടിയേറ്റം,എന്നിവ കുടുംബ ബന്ധങ്ങളിൽ സാരമായ ഉലചിലുകൾ സൃഷ്ട്ടിക്കപ്പെട്ടു . കൗമാര വിദ്യാഭ്യാസത്തിന്റെയും, ജീവിത നിപുണതാ വിദ്യാഭ്യാസത്തിന്റെയും അഭാവം ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിച്ചിട്ടൊണ്ട് .ജനങ്ങളുടെ ഇടയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചിരിക്കുന്നു. മദ്യം, മയക്കുമരുന്ന് ഇവയ്ക്ക് യുവജനങ്ങൾ അടിമകളായി. മോഷണവും, ഭീകര പ്രവർത്തനങ്ങളും വർദ്ധിക്കുന്നു. ഇവയെല്ലാം കൂടുതൽ പേരെ മനോരോഗങ്ങൾക്ക് വിധേയരാക്കുന്നു.

ലോക മാനസികാരോഗ്യ ദിനം 2010

[തിരുത്തുക]

യു.എസ്‌.വിർജീനിയയിലെ വുഡ്ബ്രിഡ്ജ് ആസ്ഥാനമായുള്ള ലോക മാനസികാരോഗ്യ ഫെഡറേഷൻ ഈ വര്ഷം നൽകിയിരിക്കുന്ന സന്ദേശം ഇതാണ് :മാനസിക രോഗങ്ങൾക്കും, ദീർഘകാല അസുഖങ്ങൾക്കും ; തുടർച്ചയായ സംയോജിത പരിചരണം ആവശ്യമാണ്‌ . സന്ദേശം തുടരുന്നു: മാനസിക രോഗം കേവലം മറ്റു അസുഖങ്ങൾ പോലെ തന്നെ ആണ് . മനുഷ്യത്വത്തിന്റെ ഒരു സ്പർശം, ഒരു തുറന്ന കാഴ്ചപ്പാട് , തങ്ങളിലെ കുഴപ്പങ്ങൾ തിരിച്ചറിഞ്ഞവർ, ഒരു സമ്പൂർണ ജീവിതം ഇനിയൊരു സ്വപ്നമാല്ലാതാക്കുന്നു.....

മാനസിക രോഗ ലക്ഷണങ്ങൾ

[തിരുത്തുക]
  • ശീലങ്ങളിലും ശ്രദ്ധയിലും നാടകീയ മാറ്റങ്ങൾ,
  • സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ ,
  • യാഥാർത്ഥ്യം അല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക,
  • അനുകരിക്കുവാൻ പ്രയാസം തോന്നുക ,
  • ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത,
  • അകാരണമായ പേടി ,
  • മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം,
  • അമിതമായ ദേഷ്യം .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോക_മാനസികാരോഗ്യദിനം&oldid=3644121" എന്ന താളിൽനിന്ന് ശേഖരിച്ചത്