ലോക മലയാളി കൗൺസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
World Malayalee Council
ലോക മലയാളി പരിഷദ്
World Malayalee Council.jpg
ചുരുക്കപ്പേര്WMC
രൂപീകരണംജൂലൈ 3, 1995
തരംA Non-profit, Educational, Linguistic, Cultural and Humanitarian Organization
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഅമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂർവ്വേഷ്യ, ഇന്ത്യ, ഫാർ ഈസ്റ്റ്, ഓസ്ട്രേലിയ
ഔദ്യോഗിക ഭാഷ
മലയാളം, ആംഗലേയം
ആഗോള ചെയർമാൻ
ജോളി തടത്തിൽ
ആഗോള പ്രസിഡന്റ്
എ. എസ്. ജോസ്
ആഗോള ജന. സെക്രട്ടറി
പോളി മാത്യു സോമതീരം
ആഗോള ഖജാഞ്ജി
മൂസക്കോയ
വെബ്സൈറ്റ്WorldMalayalee.org

1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ രൂപം കൊണ്ട ഒരു സംഘടനയാണ് ലോക മലയാളി കൌൺസിൽ. (World Malayalee Council ) (WMC) [1][2] ആദ്യ പ്രവാസിമലയാളികളുടെ സമ്മേളനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേരളത്തിൽ നിന്ന് പുറത്ത് ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒന്നിപ്പിക്കുന്നതിനായിട്ടാണ് ഈ സംഘടന രൂപം കൊണ്ടത്. [3] മലയാളികളുടെ തനതായ സംസ്കാരത്തേയും, കലയേയും, സാമൂഹികതയേയും ഒന്നിപ്പിച്ച് തങ്ങൾ കേരളത്തിന് പുറത്ത് വസിക്കുന്ന സ്ഥലങ്ങളുടെ സംസ്കാരങ്ങളോട് ഒത്ത് ചേർന്ന് പോകാൻ മലയാളികളെ സഹായിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ഉദ്ദേശ്യം.[3]

സംഘടനരൂപം[തിരുത്തുക]

ലോക മലയാളി കൌൺസിലിന് മൂന്ന് തട്ട് ഉള്ള ഒരു രൂപമാണ്. ഇതിൽ ഏറ്റവും മുകളിൽ ഒരു ഗ്ലോബൽ കൌൺസിലും, അതിന് താഴെ ആറ് റീജിനണൽ കൌൺസിലുകളും, അതിന് താഴെ പ്രാദേശിക യൂണിറ്റുകളുമാണ്. റീജിയണൽ കൌൺസിലുകൾ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂർവ്വദേശം, ഇന്ത്യ, ഫാർ ഈസ്റ്റ്, ആസ്ത്രേലിയ എന്നിവടങ്ങളിലാണ്. [3] ഇത് കൂടാതെ അതത് രാജ്യങ്ങളിൽ അതിന്റെ പ്രാദേശിക കൌൺസിലുകളും ഉണ്ട്. ഇതിൽ അംഗത്വം പ്രാദേശിക കൌൺസിൽ മുഖേനയാണ് ലഭിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "A bridge towards home". The Indian Express. 2006-11-10. ശേഖരിച്ചത് 2009-10-22.
  2. "Mammootty attending WMC 2008". oneindia.in. 2008-06-24. ശേഖരിച്ചത് 2009-10-22.
  3. 3.0 3.1 3.2 "Malayalee Council".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_മലയാളി_കൗൺസിൽ&oldid=3374600" എന്ന താളിൽനിന്ന് ശേഖരിച്ചത്