ലോക പൈതൃക ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flag of UNESCO.svg

ഏപ്രിൽ 18 ന് അന്തർദ്ദേശീയമായി ലോക പൈതൃക ദിനം ആചരിക്കപ്പെടുന്നു. ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും ഇതറിയപ്പെടുന്നു. ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിൽ യുണെസ്കോ തീരുമാനിച്ചു. അന്നേദിവസം, സ്മാരകങ്ങളും സാംസ്കാരികപൈതൃകപദവിയുള്ള ഇടങ്ങളും സന്ദർശിക്കുന്നത് ഉൾപ്പെടെ വ്യത്യസ്ത തരം പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ വർഷവും ഒരു തീം ഉണ്ട്, ഉദാഹരണത്തിന് 2017 ൽ സുസ്ഥിര ടൂറിസവും 2019 ൽ ഗ്രാമീണ പ്രകൃതിദൃശ്യങ്ങളും ആയിരുന്നു പ്രാധാന്യം നൽകിയ മേഖലകൾ.[1] “Complex Pasts: Diverse Futures” എന്നതാണ് 2021 ലെ തീം. [2]

ചരിത്രം[തിരുത്തുക]

സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമായുള്ള അന്താരാഷ്ട്ര ദിനം 1982 ഏപ്രിൽ 18 ന് ഇന്റർനാഷണൽ കൗൺസിൽ ഓൺ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (ICOMOS) നിർദ്ദേശിക്കുകയും 1983 ൽ യുനെസ്കോയുടെ പൊതുസമ്മേളനം അംഗീകരിക്കുകയും ചെയ്തു. [3] കടന്നുകയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ സാംസ്കാരിക പൈതൃങ്ങളെ കാത്തുസൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ് എന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു..

അവലംബം[തിരുത്തുക]

  1. Jungeblodt, Gaia. "18 April - International Day for Monuments and Sites - International Council on Monuments and Sites". www.icomos.org.
  2. ., . "World Heritage Day 2021: Theme, history and its significance". www.hindustantimes.com. Hindustantimes. ശേഖരിച്ചത് 18 ഏപ്രിൽ 2021.{{cite web}}: CS1 maint: numeric names: authors list (link)
  3. Smirnov, Lucile. "18 April - History - International Council on Monuments and Sites". www.icomos.org.[പ്രവർത്തിക്കാത്ത കണ്ണി]

 

"https://ml.wikipedia.org/w/index.php?title=ലോക_പൈതൃക_ദിനം&oldid=3644113" എന്ന താളിൽനിന്ന് ശേഖരിച്ചത്