ലോക കേൾവി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World Hearing Day logo
ലോക കേൾവി ദിന ലോഗോ

കേൾവിശക്തി നഷ്ടമാവുന്ന അവസ്ഥകളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിച്ചുക എന്ന ലക്ഷ്യത്തിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അന്ധതയും ബധിരതയും തടയുന്നതിനുള്ള ഓഫീസ് എല്ലാ വർഷവും മാർച്ച് 3 ന് നടത്തുന്ന ഒരു പ്രചാരണമാണ് ലോക ശ്രവണ ദിനം[1], വേൾഡ് ഹിയറിംഗ് ഡേ എന്നെല്ലാം അറിയപ്പെടുന്ന ലോക കേൾവി ദിനം.[2] വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ശ്രവണ നഷ്ടം തടയുന്നതിനും മെച്ചപ്പെട്ട ശ്രവണ പരിചരണത്തിനുമുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കാമ്പെയ്‌ൻ. ആദ്യ പരിപാടി 2007 ലാണ് നടന്നത്.[3] 2016 ന് മുമ്പ് ഇത് ഇൻ്റർനാഷണൽ ഇയർ കെയർ ഡേ എന്നറിയപ്പെട്ടിരുന്നു.[4] ഓരോ വർഷവും ലോകാരോഗ്യ സംഘടന ഒരു തീം തിരഞ്ഞെടുക്കുകയും വിദ്യാഭ്യാസ സാമഗ്രികൾ വികസിപ്പിക്കുകയും നിരവധി ഭാഷകളിൽ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.

2021[തിരുത്തുക]

എല്ലാവർക്കും ശ്രവണ പരിചരണം - പരിശോധിക്കാം, പുനരധിവസിപ്പിക്കാം, ആശയവിനിമയം നടത്താം എന്നതാണ് 2021 ലെ പ്രചാരണത്തിന്റെ തീം.[5] ലോകാരോഗ്യ സംഘടന ശ്രവണത്തെക്കുറിച്ചുള്ള ആദ്യ ആഗോള റിപ്പോർട്ട് അവതരിപ്പിക്കുന്നത് 2021 മാർച്ച് 3 ൻ ആണ്.[5] ജീവിതത്തിലുടനീളം ശ്രവണ നഷ്ടം, ചെവി രോഗങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള ആഗോള ആഹ്വാനമാണിത്. [1]

2020[തിരുത്തുക]

2020 ലോക ശ്രവണ ദിന ലോഗോ
Wiki4WorldHearingDay2019 ലോഗോ

2020 ലെ കാമ്പെയ്‌നിന്റെ വിഷയം " കേൾവി ശക്തി ജീവിതത്തിന്. ശ്രവണ നഷ്ടം നിങ്ങളെ പരിമിതപ്പെടുത്തരുത്" എന്നതാണ്.[6]

മുൻ വർഷം[തിരുത്തുക]

2019: വികസിത, വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് കേൾവിശക്തി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ഭാരത്തിന്റെ ഒരു പ്രധാന ഭാഗം ശ്രദ്ധിക്കപ്പെടാത്ത ശ്രവണ ബുദ്ധിമുട്ടുകളിൽ നിന്നാണെന്ന് 2019 ലെ കാമ്പെയ്‌നിന്റെ വിഷയം "നിങ്ങളുടെ കേൾവി പരിശോധിക്കുക" എന്നതായിരുന്നു.[7] [8]

യുണൈറ്റഡ് കിംഗ്ഡത്തിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് കേൾവിക്കുറവുള്ളവരിൽ 20% പേർ മാത്രമാണ് ചികിത്സ തേടുന്നത്.[9][10] ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഒരു പഠനത്തിൽ, കേൾവിക്കുറവ് അനുഭവിക്കുന്ന വ്യക്തികൾ രോഗനിർണയവും ചികിത്സയും തേടാൻ 5 മുതൽ 16 വയസ്സ് വരെ കാത്തിരിക്കുന്നു.[11] 81 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് ഇവന്റുകൾ / പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവരുടെ വാർഷിക റിപ്പോർട്ടിൽ ഇത് വിശദീകരിക്കും. ഇതുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരി 25 ന് ലോകാരോഗ്യസംഘടന ഹിയർഡബ്ല്യുഎച്ച്ഒ (hearWHO) എന്ന പേരിൽ ഒരു സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു, ഇത് കേൾവി പതിവായി പരിശോധിക്കാനും കേൾവിക്കുറവ് സംഭവിച്ചാൽ നേരത്തേ കണ്ടെത്താനും ആളുകളെ സഹായിക്കുന്നു.[12] കേൾവിശക്തി നഷ്ടപ്പെടുന്ന അല്ലെങ്കിൽ ശ്രവണ നഷ്ടവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ഇതിനകം അനുഭവിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ആപ്ലിക്കേഷൻ.

വിക്കിപീഡിയയിൽ കേൾവിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിവിധ ഭാഷകളിൽ തുടങ്ങുന്നതിനും ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുമായി 2019 ൽ നടത്തിയ ഒരു ക്യാമ്പൈൻ ആയിരുന്നു വിക്കി4വേൾഡ്ഹിയറിംഗ്ഡേ2019. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരു വിക്കിമീഡിയ ഡാഷ്‌ബോർഡിൽ റിപ്പോർട്ടുചെയ്യുകയും സംഗ്രഹിക്കുകയും ചെയ്തു.[13][14]

2018: വരുന്ന ദശകങ്ങളിൽ ലോകമെമ്പാടുമുള്ള ശ്രവണ നഷ്ടമുള്ള ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നതിന്റെ കണക്കുകൾ ഉയർത്തിക്കാട്ടുന്നതിനായി 2018 ലെ ലോക ശ്രവണ ദിനത്തിന്റെ വിഷയം "ഹിയർ ദ ഫ്യൂച്ചർ" എന്നതായിരുന്നു.[15]

2017: ലോക ശ്രവണദിനം 2017 ന്റെ വിഷയം “ആക്ഷൻ ഫോർ ഹിയറിങ്ങ് ലോസ്: മേക്ക് എസൗണ്ട് ഇൻവസ്റ്റ്”, ഇത് ശ്രവണ നഷ്ടത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തെ കേന്ദ്രീകരിച്ചായിരുന്നു.[16]

2016: ലോക ശ്രവണദിനത്തിന്റെ തീം “ചൈൾഡ്ഹുഡ് ഹിയറിങ് ലോസ്: ആക്റ്റ് നൗ, ഹിയർ ഈസ് ഹൗ !” കുട്ടികളിൽ കേൾവിക്കുറവ് സംഭവിക്കുന്നതിൽ ഗണ്യമായ ശതമാനം തടയാൻ കഴിയുന്ന പൊതുജനാരോഗ്യ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇത് നൽകുന്നു.[17]

2015: ലോക ശ്രവണ ദിനത്തിന്റെ തീം “മേക്ക് ലിസണിങ്ങ് സേഫ്” എന്നതായിരുന്നു, ഇത് വിനോദത്തിൽ ശബ്ദം മൂലമുണ്ടാക്കുന്ന ശ്രവണ നഷ്ടത്തിന്റെ വർദ്ധിച്ചുവരുന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ ആകർഷിച്ചു.[18]

ഇതും കാണുക.[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ഇന്ന് ലോകശ്രവണ ദിനം; ശ്രവണവൈകല്യങ്ങൾ തുടക്കത്തിൽ തിരിച്ചറിയാൻ ചെയ്യേണ്ടത് | World hearing day | Hearing problem". web.archive.org. 4 മാർച്ച് 2021. Archived from the original on 2021-03-04. ശേഖരിച്ചത് 2021-03-04.{{cite web}}: CS1 maint: bot: original URL status unknown (link)
 2. "മാർച്ച്‌ 03 ലോക കേൾവി ദിനം". www.thepeoplenews.in.
 3. "World Hearing Day: 3 March". WHO. ശേഖരിച്ചത് 16 January 2017.
 4. "International Ear Care Day: 3 March". WHO. ശേഖരിച്ചത് 22 September 2016.
 5. 5.0 5.1 "World Hearing Day: World Health Organization will launch first-ever World Report on Hearing | World Hearing Day: ലോകാരോഗ്യ സംഘടന ഇന്ന് ആദ്യ World Report on Hearing അവതരിപ്പിക്കും | Health-lifestyle News in Malayalam". web.archive.org. 4 മാർച്ച് 2021. Archived from the original on 2021-03-04. ശേഖരിച്ചത് 2021-03-04.{{cite web}}: CS1 maint: bot: original URL status unknown (link)
 6. "World hearing day 2020: Hearing for life". ശേഖരിച്ചത് 11 December 2019.
 7. The Lancet (2017-12-02). "Hearing loss: time for sound action". The Lancet (ഭാഷ: ഇംഗ്ലീഷ്). 390 (10111): 2414. doi:10.1016/S0140-6736(17)33097-0. ISSN 0140-6736. PMID 29208294.
 8. "World Hearing Day 2019". ശേഖരിച്ചത് 11 December 2019.
 9. A, Davis; P, Smith; M, Ferguson; S, Stephens; I, Gianopoulos (2007-11-07). "Acceptability, benefit and costs of early screening for hearing disability: a study of potential screening tests and models". Health Technology Assessment (ഭാഷ: ഇംഗ്ലീഷ്). 11 (42). doi:10.3310/hta11420. ISSN 2046-4924. PMID 17927921.
 10. "Untreated Hearing Loss in Adults—A Growing National Epidemic". American Speech-Language-Hearing Association (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-12-21.
 11. Ratanjee-Vanmali, Husmita; Swanepoel, De Wet; Laplante-Lévesque, Ariane (2018). "Characteristics, behaviours and readiness of persons seeking hearing healthcare online". International Journal of Audiology. 58 (2): 1–9. doi:10.1080/14992027.2018.1516895. PMID 30289050.
 12. "WHO | hearWHO". WHO. ശേഖരിച്ചത് 11 December 2019.
 13. Morata, Thais C.; Chadha, Shelly (2019-05-05). "Make Quality Hearing Health Information Available to All". The Hearing Journal (ഭാഷ: ഇംഗ്ലീഷ്). 72 (5): 6. doi:10.1097/01.HJ.0000559493.29061.35. ISSN 0745-7472.
 14. "World Hearing Day 2019 – Report of Activities" (PDF). ശേഖരിച്ചത് 11 December 2019.
 15. "3 March 2018: World Hearing Day". ശേഖരിച്ചത് 11 December 2019.
 16. "World Hearing Day 2019". World Health Organization. ശേഖരിച്ചത് 11 December 2019.
 17. "WHO | 3 March 2016: World Hearing Day". WHO. ശേഖരിച്ചത് 11 December 2019.
 18. "WHO | Make Listening Safe". WHO. ശേഖരിച്ചത് 11 December 2019.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_കേൾവി_ദിനം&oldid=3790183" എന്ന താളിൽനിന്ന് ശേഖരിച്ചത്