ലോക ഇടംകൈയന്മാരുടെ ദിനം
ലോക ഇടംകൈയന്മാരുടെ ദിനം | |
---|---|
തിയ്യതി | 13 ഓഗസ്റ്റ് |
ആവൃത്തി | വർഷം തോറും |
ഇടത് കൈയ്യന്മാരുടെ പ്രത്യേകതയും വ്യത്യാസങ്ങളും ആഘോഷിക്കുന്നതിനും, ഇടം കൈയന്മാരായ സുഹൃത്തുക്കളെ ഓർക്കാനുമായി വർഷം തോറും ആഗസ്റ്റ് 13 ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനമാണ് ലോക ഇടംകൈയന്മാരുടെ ദിനം. 1976 ൽ ലെഫ്റ്റ്‌ഹാൻഡേഴ്‌സ് ഇന്റർനാഷണലിന്റെ സ്ഥാപകനായ ഡീൻ ആർ. കാംപ്ബെല്ലാണ് ഈ ദിവസം ആദ്യമായി ആചരിച്ചത്.
പ്രധാനമായും വലംകൈയന്മാർക്കായി രൂപകല്പനചെയ്ത ലോകത്ത് ഇടത് കൈയൻ ആയിരിക്കുന്നതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനാണ് ലോക ഇടംകൈയന്മാരുടെ ദിനം കൊണ്ട് ഉദ്ദശിക്കുന്നത്. ലോകജനസംഖ്യയുടെ ഏഴ് മുതൽ പത്ത് ശതമാനം വരെ വരുന്ന മാനവികതയുടെ ഉപവിഭാഗമായ ഇടത് കൈകളുടെ പ്രത്യേകതയും വ്യത്യാസങ്ങളും ഇത് ആഘോഷിക്കുന്നു.ഇടത് കൈയ്യൻമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇടത് കൈ കുട്ടികൾക്കുള്ള പ്രത്യേക ആവശ്യങ്ങളുടെ പ്രാധാന്യം, ഇടത് കൈയ്യൻമാർക്ക് സ്കീസോഫ്രീനിയ ഉണ്ടാകാനുള്ള സാധ്യത തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു. ലോകത്ത് ഏകദേശം 708 ദശലക്ഷം ഇടത് കൈയ്യന്മാരുണ്ടെന്നാണ് കണക്ക്. അത് സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് കൂടുതലും.[1] [2]
External links
[തിരുത്തുക]- Famous Left-Handers Archived 2020-02-08 at the Wayback Machine.
- A lefthanders Day website
- Association of left handers INDIA
- An Australian Left-Handers website
അനുബന്ധം
[തിരുത്തുക]- ↑ "Left-handed people more likely to have psychotic disorders such as schizophrenia: Yale Study". Yale. Retrieved 13 August 2015.
- ↑ "The New Neuroscience of Left-Handedness". Psychology Today. Retrieved 12 August 2019.