Jump to content

ലോക ആനദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക ആനദിനം
ആനകൾ
Date(s)ഓഗസ്റ്റ് 12
ആവർത്തനംവർഷം തോറും
സ്ഥലം (കൾ)ലോകമെമ്പാടും
Established12 ഓഗസ്റ്റ് 2012 (2012-08-12)
സ്ഥാപകൻപട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ തായ്‌ലാൻഡ്
Websiteworldelephantday.org
ലോക ആന ദിനം 2018

ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഓഗസ്റ്റ് 12 ന് നടക്കുന്ന അന്താരാഷ്ട്ര വാർഷിക പരിപാടിയാണ് ലോക ആനദിനം[1]. 2011-ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ്. ദർദരാനന്ദ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ലോക ആനദിനം. ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീർന്നു. പട്രീഷ്യ സിംസും എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷനും ഓഗസ്റ്റ് 12-ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുംചെയ്തു. ഇപ്പോൾ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും[2] ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.[3][4][5][6][7][8][9][10][11]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Elephant Reintroduction Foundation", World Elephant Day website
  2. "Associates" Archived 2018-12-19 at the Wayback Machine., World Elephant Day website
  3. Xinhua, "World Elephant Day brings attention to elephants' plight", The Global Times, 2013
  4. Philip Mansbridge, "Is This Year's World Elephant Day the Last Chance for Elephants?", The Huffington Post, 2013
  5. Raj Phukan, "World Elephant Day celebrated at Nagaon", Assam Times, 2013
  6. Jennifer Viegas, "Elephants Get Unlikely Help -- But Is It Enough?" Archived 2015-12-22 at the Wayback Machine., Discovery News, 2013
  7. "World Elephant Day - Thailand Must Shut Down Ivory Trade" Archived 2016-02-20 at the Wayback Machine., Chiangrai Times, 2013
  8. "12 years until elephants are all wiped out as one dies every 15 minutes", Metro, 2013
  9. Jason Bell, "World Elephant Day - time to take stock" Archived 2014-08-08 at the Wayback Machine., Africa Geographic, 2013
  10. Bettina Wassener, "Mourning the Elephants", The New York Times, 2012
  11. Fidelis E. Satriastanti, "Sumatran Elephants Still Face Imminent Threats", Jakarta Globe, 2013
"https://ml.wikipedia.org/w/index.php?title=ലോക_ആനദിനം&oldid=3831788" എന്ന താളിൽനിന്ന് ശേഖരിച്ചത്