ലോക ആദിവാസി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
International Day of the World's Indigenous Peoples
തിയതി9 August (annually)

എല്ലാ വർഷവും ആഗസ്റ്റ് ഒമ്പതാം തീയതി ലോക ആദിവാസി ദിനമായി ആചരിക്കപ്പെടുന്നു. (International Day of the World's Indigenous Peoples) . ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1994ലെ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം നിലവിൽ വന്നത്.

ചരിത്രം[തിരുത്തുക]

1995 മുതൽ 2004വരെ ലോക ആദിവാസിജനത ദശാബ്ദമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.( International Decade of the World's Indigenous People).ഇതോടനുബന്ധിച്ച് ഈ ദശാബദത്തിലെ എല്ലാ വർഷങ്ങളിലും ആദിവാസി ദിനം ആചരിക്കാൻ യു.എൻ തീരുമാനിച്ചു. 2005-2015 വരെ രണ്ടാം ആദിവാസി ദശാബദമായി കൊണ്ടാടുകയുണ്ടായി. ആദിവാസി ജനങ്ങളെ മനസ്സിലാക്കാനും, അവരുടെ പ്രശനങ്ങളെ അറിയാനും, ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രചരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.

മുദ്രാചിത്രം[തിരുത്തുക]

ബംഗ്ലാദേശിലെ ആദിവാസി വിഭാഗമായ ചക്മയിൽ പെട്ട റേബാംഗ് ദേവൻ എന്ന ബാലൻ രചിച്ച ചിത്രമാണ് UN Permanent Forum on Indigenous Issues ന്റെ മുദ്രാചിത്രം,. ലോക ആദിവാസി ദിന പ്രചരണങ്ങളിലും ഈ ചിത്രം ഉപയോഗച്ച് വരുന്നു. രണ്ട് കതിരിലകൾക്കിടയിൽ കാണുന്ന ഭൂഗോളത്തിനു കുറുകെ രണ്ട് കൈകകൾ ഹസ്തദാനത്തിലേർപ്പെട്ടിരിക്കുന്നതാണ് ചിത്രം. |

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_ആദിവാസി_ദിനം&oldid=3141447" എന്ന താളിൽനിന്ന് ശേഖരിച്ചത്