ലോക അർബുദദിനം
ലോക അർബുദദിനം | |
---|---|
മറ്റ് പേരുകൾ | Malignant tumor, malignant neoplasm |
A coronal CT scan showing a malignant mesothelioma Legend: → tumor ←, ✱ central pleural effusion, 1 & 3 lungs, 2 spine, 4 ribs, 5 aorta, 6 spleen, 7 & 8 kidneys, 9 liver. | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | Oncology |
ലക്ഷണങ്ങൾ | Lump, abnormal bleeding, prolonged cough, unexplained weight loss, change in bowel movements |
അപകടസാധ്യത ഘടകങ്ങൾ | Tobacco, obesity, poor diet, lack of physical activity, excessive alcohol, certain infections |
Treatment | Radiation therapy, surgery, chemotherapy, and targeted therapy. |
രോഗനിദാനം | Average five year survival 66% (USA) |
ആവൃത്തി | 90.5 million (2015)[1] |
മരണം | 8.8 million (2015)[2] |
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. [3][4] അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ " ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ" (The International Union Against Cancer : UICC], ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
ആരംഭം
[തിരുത്തുക]രണ്ടായിരാമാണ്ടിലെ പാരിസ് ചാർട്ടറിലെ ആഹ്വാനമനുസ്സരിച്ച്, "ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ", 2005 ൽ, ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരിസ് ചാർട്ടർ ആണ്, എല്ലാ തുടർ വർഷങ്ങളിലെയും ഫെബ്രുവരി നാല് , ലോക അർബുദദിനമായി തെരഞ്ഞെടുത്തത്. 2006 മുതൽ ലോക അർബുദദിന പ്രവർത്തനങ്ങൾ , വിവധ പങ്കാളികൾ, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി , മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത്, ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ്.
അർബുദത്തിനെതിരെ ആരോഗ്യ ശീലങ്ങൾ
[തിരുത്തുക]- പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക
- ശാരീരികമായി പ്രവർത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
- കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
- അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച് നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.
2008 മുതലുള്ള അർബുദദിന വിഷയങ്ങൾ
[തിരുത്തുക]- 2008 : കുട്ടികൾക്കും ചെറുപ്പക്കാർക്കും പുകരഹിത പരിസരം
- 2009 : ആരോഗ്യ ദായകമായ ഭക്ഷണത്തോടൊപ്പം ഉർജസ്വലമായ സമീകൃത ജീവതശൈലി പ്രോത്സാഹനം
- 2010 : അർബുദം ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ ഉള്ള വാക്സിൻ പഠനം.
- 2011 : അൾട്രാ വയലെറ്റ് രശ്മികൾ ഒഴിവാക്കുവാൻ അമിത സൂര്യതാപം ഏൽക്കാതിരിക്കുവാൻ കുട്ടികളെയും ചെറുപ്പക്കാരെയും പഠിപ്പിക്കണം.
- 2012 : ഒരുമിച്ചാൽ അത് സാധിക്കും.
ശ്വാസകോശ അർബുദ ദിനം
[തിരുത്തുക]ആഗസ്റ്റ് ഒന്നിന് ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നു.[5] ഏറ്റവും സാധാരണമായ അർബുദങ്ങളിലൊന്നായി ശ്വാസകോശ അർബുദം തുടരുന്നു. ലോകമെമ്പാടുമുള്ള അർബുദ മരണങ്ങളിൽ അഞ്ചിൽ ഒന്ന് ശ്വാസകോശ അർബുദമാണെന്ന് കണക്കാക്കപ്പെടുന്നു. 2012-ൽ ശ്വാസകോശ അർബുദം മാത്രം 1.8 ദശലക്ഷം പുതുതായി കണ്ടുപിടിച്ചു[6]
അവലംബം
[തിരുത്തുക]- ↑ GBD 2015 Disease and Injury Incidence and Prevalence, Collaborators. (8 October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
{{cite journal}}
:|first1=
has generic name (help)CS1 maint: numeric names: authors list (link) - ↑ GBD 2015 Mortality and Causes of Death, Collaborators. (8 October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/s0140-6736(16)31012-1. PMID 27733281.
{{cite journal}}
:|first1=
has generic name (help)CS1 maint: numeric names: authors list (link) - ↑ http://www.worldcancerday.org/
- ↑ http://www.who.int/mediacentre/events/annual/world_cancer_day/en/index.html
- ↑ "ലോക ശ്വാസകോശ ക്യാൻസർ ദിനം; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്..."
- ↑ "World Lung Cancer Day".