Jump to content

ലോക്‌താക് തടാകം

Coordinates: 24°33′N 93°47′E / 24.550°N 93.783°E / 24.550; 93.783
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക്‌താക് തടാകം
ഫലകം:Lang-mni
മണിപ്പൂരിലെ ലോക്തക് തടാകത്തിന്റെ വ്യത്യസ്ത ദൃശ്യങ്ങൾ
Location of lake in Manipur, India
Location of lake in Manipur, India
ലോക്‌താക് തടാകം
ഫലകം:Lang-mni
Location of lake in Manipur, India
Location of lake in Manipur, India
ലോക്‌താക് തടാകം
ഫലകം:Lang-mni
സ്ഥാനംമണിപ്പൂർ
നിർദ്ദേശാങ്കങ്ങൾ24°33′N 93°47′E / 24.550°N 93.783°E / 24.550; 93.783
Typeശുദ്ധജലം (lentic)
പ്രാഥമിക അന്തർപ്രവാഹംManipur River and many small rivulets
Primary outflowsThrough barrage for hydropower generation, irrigation, and water supply
Catchment area980 km2 (380 sq mi)
Basin countriesIndia
പരമാവധി നീളം35 km (22 mi)
പരമാവധി വീതി13 km (8 mi)
ഉപരിതല വിസ്തീർണ്ണം250 km2 (97 sq mi) to 500 km2 (190 sq mi)
ശരാശരി ആഴം2.7 m (8.9 ft)
പരമാവധി ആഴം4.6 m (15.1 ft)
ഉപരിതല ഉയരം768.5 m (2,521 ft)
IslandsThanga, Ithing[പേജ് ആവശ്യമുണ്ട്], Sendra[പേജ് ആവശ്യമുണ്ട്] islands. Also many floating islands called phumdis or phumshangs
അധിവാസ സ്ഥലങ്ങൾImphal & Moirang
Designated23 March 1990
Reference no.463[1]

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലോക്‌താക് തടാകം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുഹാവട്ടിയിൽ നിന്ന് നാഗാലാൻഡ് മുറിച്ചു കടന്ന് റോഡ് മാർഗ്ഗം 522 കിലോമീറ്റർ ദൂരമുണ്ട്.

സവിശേഷത

[തിരുത്തുക]

ജലം നിശ്ചലമായിക്കിടക്കുകയും കടവുകളും തീരങ്ങളുമൊക്കെ ഒഴുകി നടക്കുകയും ചെയ്യുന്ന തടാകമാണ് ലോക് താക്. തടാകത്തിന് അകത്തെ ജൈവാവശിഷ്ടങ്ങൾ ഒഴുക്കിനൊപ്പം ഒന്നായിച്ചേർന്ന് വേരുകളാൽ കെട്ടപ്പെട്ടാണ് ഇങ്ങനെ മാന്ത്രികക്കരകൾ രൂപപ്പെടുന്നത്.മണിപ്പൂരി ഭാഷയിൽ 'പുണ്ടി' എന്നാണ് ഒഴുകും കരകൾ അറിയപ്പെടുന്നത്. ജലത്തിൽ വളരുന്ന സസ്യലതാദികൾ മാത്രമല്ല തടാകത്തിലുള്ളത്.ഈർപ്പം ഏറിയ സ്ഥലങ്ങളിൽ വളരുന്ന എല്ലാ ചെടികളും ഇതിൽ വളരും. ചെടികൾക്കാവശ്യമായ വളവും ലവണങ്ങളും വലിച്ചെടുക്കുന്നത് വേനലിൽ ജലനിരപ്പു കുറയുമ്പോഴാണ്. തടാകത്തിൽ സ്വൈരവിഹാരം നടത്തുന്ന ജീവികളിൽ മുഖ്യഇനം ഡാൻസിങ് ഡീർസ് എന്നറിയപ്പെടുന്ന സാൻഗായിമാനുകളാണ്.

ദേശീയോദ്യാനം

[തിരുത്തുക]

തടാകത്തിനകത്തെ കെയ്ബുൾ ലംജാവോ സാൻഗായിപാർക്ക് ദേശീയോദ്യാനമാണ്. 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഒഴുകുന്ന ഏക ഉദ്യാനമാണിത്. നീർത്തട സംരക്ഷണത്തിനായുള്ള റംസാർ കരാർ പ്രകാരം അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. തടാകത്തിന് ചേർന്ന് പബോട്ട്, തോയ, ചിംജാവോ മലകൾ മൂന്നു ചുറ്റും അതിർത്തികളായുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Loktak Lake". Ramsar Sites Information Service. Retrieved 25 April 2018.
  2. ഒഴുകുന്ന കരകൾ, എൻ.അബൂബക്കർ, മാതൃഭൂമിവാരാന്തപ്പതിപ്പ്, ആഗസ്റ്റ്3,2014
"https://ml.wikipedia.org/w/index.php?title=ലോക്‌താക്_തടാകം&oldid=4013855" എന്ന താളിൽനിന്ന് ശേഖരിച്ചത്