ലോകേഷ് കനഗരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോകേഷ് കനഗരാജ്
Lokesh Kanagaraj at The ‘Zee Cine Awards’.jpg
സീ പുരസ്കാരദാനച്ചടങ്ങിൽ ലോകേഷ്
ജനനം (1986-03-14) മാർച്ച് 14, 1986  (34 വയസ്സ്) [1] [2]
ദേശീയതഇന്ത്യൻ
കലാലയംപി.എസ്.ജി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് [4]
തൊഴിൽചലച്ചിത്ര സംവിധായകൻ
തിരക്കഥാകൃത്ത്
സജീവ കാലം2015-ഇതുവരെ
പങ്കാളി(കൾ)
ഐശ്വര്യ (വി. 2012)
കുട്ടികൾ2

പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ലോകേഷ് കനഗരാജ്. 2017 - ൽ പുറത്തിറങ്ങിയ മാനഗരം, 2019 - ൽ പുറത്തിറങ്ങിയ കൈതി എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ള മാസ്റ്റർ ആണ് പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രം.

ചലച്ചിത്ര ജീവിതം[തിരുത്തുക]

2016 ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ഹ്രസ്വചിത്ര സമാഹാരത്തിൽ ലോകേഷ് സംവിധാനം ചെയ്ത കാലം എന്ന ഹ്രസ്വചിത്രവും ഉൾപ്പെട്ടിരുന്നു.

2017 ൽ സുന്ദീപ് കിഷൻ, ശ്രീ, റെജീന കസാന്ദ്ര, മധുസൂധൻ റാവു, ചാർലെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മാനഗരം എന്ന' ചിത്രത്തിലൂടെയാണ് ലോകേഷ് കനഗരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. [5]

2018 - ന്റെ അവസാനം, മാനഗരത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാറിയർ പിക്ചേഴ്സിനൊപ്പം അടുത്ത ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർത്തി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൈതി എന്ന ഈ ചലച്ചിത്രം 2019 ഒക്ടോബർ 25 ന് പുറത്തിറങ്ങി.

മാസ്റ്റർ ആണ് ലോകേഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രം . വിജയ്, വിജയ് സേതുപതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [6]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം ഭാഷ സംവിധാനം തിരക്കഥ കുറിപ്പുകൾ
2016 അവിയൽ തമിഴ് അതെ അതെ ഹ്രസ്വചിത്ര സമാഹാരം
2017 മാനഗരം തമിഴ് അതെ അതെ
2019 കൈതി തമിഴ് അതെ അതെ
2020 മാസ്റ്റർ തമിഴ് അതെ അതെ പുറത്തിറങ്ങാനിരിക്കുന്നു

അവലംബം[തിരുത്തുക]

  1. "Here's a list of Tamil cinema's best directors under 45". October 27, 2019.
  2. "S R Prabhu". www.facebook.com.
  3. "Lokesh Kanagaraj Interview: Kaithi Is About A Father's Love And That Rare Bond Between Strangers". October 22, 2019.
  4. "A celebration of cinema and filmmaking - Times of India". The Times of India.
  5. "Maanagaram- Opens big on March 10". Sify.com.
  6. "Team Thalapathy 64 arrives in Delhi; second schedule begins". The Indian Express. November 2019.
"https://ml.wikipedia.org/w/index.php?title=ലോകേഷ്_കനഗരാജ്&oldid=3311153" എന്ന താളിൽനിന്ന് ശേഖരിച്ചത്