ലോകമാന്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകമാന്യൻ
തരംവർത്തമാന പത്രം
ഉടമസ്ഥ(ർ)പൂവത്തുങ്കൽ സെബാസ്റ്റ്യൻ
എഡിറ്റർ-ഇൻ-ചീഫ്കെ. നീലകണ്ടൻ പിള്ള
സ്ഥാപിതം1920
ഭാഷമലയാളം
ആസ്ഥാനംതൃശ്ശൂർ

1920-ൽ തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് ലോകമാന്യൻ.[1] തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ വർത്തമാന പത്രവുമാണ് ലോകമാന്യൻ. പൂവത്തുങ്കൽ സെബാസ്റ്റ്യൻ പ്രസാധകനും കെ. നീലകണ്ടൻ പിള്ള പത്രാധിപരുമായിരുന്നു. സർക്കാരിന്റെ ദുഷ്‌പ്രവർത്തിക്കളെ വിമർശിച്ചിരുന്ന പത്രം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണയും നൽകിയിരുന്നു. പത്രാധിപരേയും ഉടമയേയും രാജദ്രാഹ കുറ്റമാരോപിച്ച് സർക്കാർ ആറ് മാസത്തേക്ക് ജയിലിലടച്ചു. തുടർന്ന് പത്രം നിന്നുപോവുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-28.
"https://ml.wikipedia.org/w/index.php?title=ലോകമാന്യൻ&oldid=3644148" എന്ന താളിൽനിന്ന് ശേഖരിച്ചത്