ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രന്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുത്തോഡോയിലെ സ്വർണ്ണ അക്ഷരങ്ങളും ബോർഡറും ഉള്ള ശിലാലിഖിതങ്ങളിൽ ഒന്ന്
729 സ്തൂപങ്ങളിൽ ചിലത്, കുത്തോഡോ ക്ഷേത്രം

മ്യാൻമറിലെ മണ്ഡലേ പട്ടണത്തിലെ മണ്ഡലേ കുന്നിൽ, ബുദ്ധ സ്തൂപമായ കുത്തോഡോ പഗോഡയിലാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രന്ഥം സ്ഥിതി ചെയ്യുന്നത്. കുത്തനെ പാറച്ചീളുകളിൽ നിർമിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന് 730 താളുകളും 1460 പേജുകളുമുണ്ട്. ഓരോ പേജിനും 107 സെ.മീ (3.51 അടി) വീതിയും 153 സെ.മീ (5.02 അടി) നീളവും 13 സെ.മീ (5.1 ഇഞ്ച്) കനവും ഉണ്ട്. ഓരോ പുസ്തകതാളും സിംഹളീസ് രീതിയിലുള്ള മേൽക്കൂരയോടു കൂടിയ സ്തൂപങ്ങളിലാണ് സജ്ജീക്കരിച്ചിരിക്കുന്നത്. ഓരോ സ്തൂപത്തിന്റെയും മുകൾഭാഗം വിലയേറിയ കല്ലുകളാൽ അലങ്കരിച്ചിരിക്കുന്നു. ഇത്തരം സ്തൂപങ്ങളെ ബർമ്മീസ് ഭാഷയിൽ ക്യുസ്ക ഗു എന്നാണ് വിളിക്കുന്നത്. സ്തൂപങ്ങളെല്ലാം തന്നെ ഗോൾഡൻ പഗോഡയുടെ മധ്യത്തിലായി ക്രമീക്കരിച്ചിരിക്കുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ludu Daw Amar - English translation by Prof. Than Tun (1974). The World's Biggest Book. Mandalay: Kyipwayay Press. pp. 22, 9, 14, 50–52, 22, appendix, 53–55, 24–35, 33, 36.