ലോംഗിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരിസ്റ്റോട്ടിലിനു ശേഷം ജീവിച്ചിരുന്ന യവനവിമർശകരിൽ ഏറ്റവും പ്രഥമഗണനീയനായിരുന്നു ലോംഗിനസ്. ഉദാത്തതാ സമീക്ഷ (the treatise On the Sublime) എന്ന ശൈലീവിജ്ഞാനപരമായ വിമർശനകൃതി അദ്ദേഹത്തിന്റെതാണെന്നു കരുതപ്പെടുന്നു. കേകിലിയൂസ് എന്നൊരാൾ ഉദാത്തതയെ സംബന്ധിച്ചുമുൻപു നടത്തിയ സമീക്ഷയോടുള്ള ഒരു പ്രതികരണമായാണ് ഇതെഴുതിയിരിക്കുന്നത്. ലോംഗിനസ്സിന്റെ കാലവും മറ്റുവിവരങ്ങളും ഇപ്പോഴും അജ്ഞാതമാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ആവും അദ്ദേഹത്തിന്റെ ജീവിതകാലം എന്നുകരുതപ്പെടുന്നു."https://ml.wikipedia.org/w/index.php?title=ലോംഗിനസ്&oldid=1932879" എന്ന താളിൽനിന്നു ശേഖരിച്ചത്